For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റിപ്ലൈ തന്നു എന്നൊരു തെറ്റേ ഉണ്ണി ചെയ്തുള്ളൂ! കല്യാണം നടത്താന്‍ നോക്കിയവരെപ്പറ്റി സ്വാസിക

  |

  മലയാളികള്‍ക്ക് സുപരിചിതയാണ് സ്വാസിക. അഭിനേത്രി, നര്‍ത്തകി, അവതാരക എന്ന നിലയിലൊക്കെ സ്വാസിക കയ്യടി നേടിയിട്ടുണ്ട്. സിനിമയിലും സീരിയലിലുമെല്ലാം ഒരുപോലെ സജീവമാണ് സ്വാസിക. കരിയര്‍ ആരംഭിക്കുന്നത് സിനിമയിലൂടെയായിരുന്നുവെങ്കിലും സ്വാസിക താരമാകുന്നത് ടെലിവിഷനിലൂടെയാണ്. സീത എന്ന പരമ്പരയിലൂടെയാണ് സ്വാസിക മലയാളികളുടെ പ്രിയങ്കരിയാകുന്നത്.

  Also Read: ഡബ്ല്യുസിസിയില്‍ വിശ്വാസമില്ല! നേരെചൊവ്വേ സംസാരിക്കുന്നത് പലര്‍ക്കും ഇഷ്ടമാകില്ല: സ്വാസിക

  മിക്ക താരങ്ങളെ പോലെ സ്വാസികയും ഗോസിപ്പുകളുടെ ഇരയായിട്ടുണ്ട്. നടന്‍ ഉണ്ണി മുകുന്ദനും സ്വാസികയും പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ പോകുന്നതുമായുള്ള ഗോസിപ്പുകള്‍ ഒരുകാലത്ത് വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ആ ഗോസിപ്പുകളെക്കുറിച്ച് മനസ് തുറക്കുകയാണ് സ്വാസിക. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സ്വാസിക മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  ഉണ്ണി മുകുന്ദനുമായി കല്യാണം കഴിപ്പിക്കാന്‍ സോഷ്യല്‍ മീഡിയ ശ്രമിച്ചുവല്ലോയെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു സ്വാസിക. ഉണ്ണി മുകുന്ദനുമായി പ്രണയത്തിലാണെന്ന വാര്‍ത്ത എങ്ങനെ പരന്നു എന്നതിനെക്കുറിച്ച് യാതൊരു ഐഡിയയും ഇല്ലെന്നാണ് സ്വാസിക പറയുന്നത്. എനിക്കിഷ്ടപ്പെട്ട ആര്‍ട്ടിസ്റ്റുകളുടെ സിനിമകള്‍ കാണുമ്പോള്‍ അവരെ അഭിനന്ദിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിടാറുണ്ട്. അങ്ങനെയാണ് മാമാങ്കം കണ്ടിട്ട് ചന്ത്രോത്ത് പണിക്കരെക്കുറിച്ച് നല്ല വാക്കുകള്‍ കുറിച്ചതെന്നാണ് സ്വാസിക പറയുന്നത്.

  Also Read: രേവതി ഡിപ്രഷനിൽ ആയിരുന്നു, കുഞ്ഞ് എങ്ങനെ പിറന്നാലെന്താണ്? അതിൽ ഒരു തെറ്റുമില്ല; കുട്ടി പത്മിനി

  അതിന് റിപ്ലൈ ചെയ്തു എന്നൊരു തെറ്റ് മാത്രമേ ഉണ്ണി ചെയ്തിട്ടുള്ളൂവെന്നാണ് സ്വാസിക പറയുന്നത്. പലരും റിപ്ലൈ ചെയ്യാറില്ല. ഉണ്ണി ആ പോസ്റ്റിന് റിപ്ലൈ ചെയ്തതോടെയാണ് എല്ലാവരും എന്തോ ഉണ്ട് എന്ന് പറഞ്ഞു തുടങ്ങിയതെന്നും താരം പറയുന്നു. അതേസമയം ഈ കഥ പരന്നപ്പോള്‍ താന്‍ ടെന്‍ഷനിലായെന്നും ഉണ്ണിയെ വിളിച്ച് സോറി പറഞ്ഞുവെന്നുമാണ് സ്വാസിക പറയുന്നത്.

  എന്നാല്‍ കുഴപ്പമില്ല ഇതൊക്കെ ഇതിന്റെ ഭാഗമല്ലേ എന്നായിരുന്നു ഉണ്ണി ആശ്വസിപ്പിച്ചതെന്നാണ് സ്വാസിക പറയുന്നത്. അന്ന് ഇത് പറഞ്ഞ് തങ്ങള്‍ കുറേ ചിരിച്ചുവെന്നും താരം ഓര്‍ക്കുന്നുണ്ട്. പിന്നീട് ഞങ്ങള്‍ ഇക്കാര്യം സംസാരിച്ചിട്ടില്ലെന്നും താരം വ്യക്തമാക്കുന്നുണ്ട്. അതിനെ അതിന്റെ വഴിക്ക് വിട്ടു. അതേസമയം നേരത്തേയും സ്വാസികയ്ക്ക് ഇത്തരത്തിലുള്ള ഗോസിപ്പുകള്‍ നേരിടേണ്ടി വന്നിരുന്നു.

  സീതയില്‍ അഭിനയിച്ച ശഷം താനും ഷാനവാസും യഥാര്‍ത്ഥ ഭാര്യയും ഭര്‍ത്താവുമാണെന്ന് കരുതിയവരുണ്ടെന്നാണ് സ്വാസിക പറയുന്നത്. പുറത്തൊക്കെ വച്ചു കാണുമ്പോള്‍ ഭര്‍ത്താവ് വന്നില്ലേ മോളേ എന്നൊക്കെ ചോദിച്ചിട്ടുണ്ടെന്നാണ് സ്വാസിക ഫറയുന്നത്. ചിരിക്കാതെ മറ്റെന്ത് ചെയ്യുമെന്നാണ് താരം ഇത്തരം സംഭവങ്ങളെക്കുറിച്ച് ചോദിക്കുന്നത്. മലയാളത്തിലെ എക്കാലത്തേയും വലിയ ഹിറ്റ് പരമ്പരകളിലൊന്നായിരുന്നു സീത. ഇന്നും കുടുംബപ്രേക്ഷകർക്ക് സീതയാണ് സ്വാസിക.

  ഡബ്ല്യുസിസി പോലെയുളള സംഘടനകളില്‍ വിശ്വാസമില്ലെന്നും സ്വാസിക അഭിമുഖത്തില്‍ പറയുന്നുണ്ട്. എന്തെങ്കിലും പ്രശ്‌നം വന്നാല്‍ ഭയമില്ലാതെ പറയേണ്ടിടത്ത് പറയും. അതല്ലാതെ സംഘടനയുടെ പിന്‍ബലത്തില്‍ മാത്രമേ നമുക്കു സുരക്ഷിതമായ ജോലിയിടം സൃഷ്ടിക്കാന്‍ കഴിയുകയുള്ളൂ എന്നൊന്നും ഞാന്‍ കരുതുന്നില്ലെന്നാണ് സ്വാസിക പറയുന്നത്.

  അതേസമയം, ചതുരം ആണ് സ്വാസികയുടെ ഒടുവിലായി പുറത്തിറങ്ങിയ സിനിമ. റോഷന്‍ മാത്യു, അലന്‍സിയര്‍ ലോപ്പസ് എന്നിവരും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന്റെ സംവിധാനം സിദ്ധാര്‍ത്ഥ് ഭരതന്‍ ആയിരുന്നു. ഇറോട്ടിക് ത്രില്ലര്‍ ആയിരുന്നു ചതുരം. ചിത്രത്തിലെ സ്വാസികയുടെ ബോള്‍ഡ് രംഗങ്ങള്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. താരത്തിന്റെ ഏറ്റവും മികച്ച പ്രകടനമായിട്ടാണ് ചതുരത്തെ കണക്കാക്കുന്നത്.

  നിരവധ സിനിമകളാണ് സ്വാസികയുടേതായി അണിയറയിലുള്ളത്. ഉടയോള്‍, ജെന്നിഫര്‍ തുടങ്ങിയ സിനിമകളാണ് സ്വാസികയുടേതായി പുറത്തിറങ്ങാനുള്ളത്. ഒരേസമയം സിനിമയിലും സീരിയലിലും നിറഞ്ഞു നില്‍ക്കുന്ന താരമാണ് സ്വാസിക. എന്നാല്‍ തല്‍ക്കാലം സീരിയലില്‍ നിന്നും ചെറിയൊരു ഇടവേളയെടുത്തിരിക്കുകയാണെന്നാണ് സ്വാസിക പറയുന്നത്. എന്നാല്‍ ഇനിയൊരിക്കലും മിനിസ്‌ക്രീനില്‍ അഭിനയിക്കില്ല എന്നല്ലെന്നും സ്വാസിക വ്യക്തമാക്കുന്നുണ്ട്.

  Read more about: swasika
  English summary
  Swasika Recalls How Unni Mukundan Reacted To Their Marriage Rumours
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X