മമ്മൂക്കയുടെയോ ലാലേട്ടന്റെയോ പടമാണോന്ന് നോക്കിയാണ് ആള് കയറുന്നത്; നിമിഷയുടെ ആണോന്ന് നോക്കിയല്ല!
മലയാള സിനിമയില്‍ പ്രേക്ഷകര്‍ നടിമാരോടു കാണിക്കുന്ന സമീപത്തിനെതിരെ സ്വാസിക. ജനങ്ങള്‍ ഇന്നും തീയേറ്ററിലേക്ക് എത്തുന്നത് നടന്മാരെ കണ്ടിട്ടാണെന്നാണ് സ്വാസിക പറയുന്നത്. ഈ ചിന്താഗതി മാറണമെന്നാണ് സ്വാസിക പറയുന്നത്. സാര്‍ക്ക് ലൈവിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സ്വാസിക മനസ് തുറന്നത്. ഈ ചിന്താഗതിയില്‍ ഇപ്പോല്‍ മാറ്റം വന്നിട്ടുണ്ടെന്നും എന്നാല്‍ ഇനിയും മാറാനുണ്ടെന്നും അതിന് സമയമെടുക്കുമെന്നുമാണ് സ്വാസിക പറയുന്നത്.
'ഏത് സിനിമാ ഇന്‍ഡസ്ട്രിയാണെങ്കിലും സിനിമ ബിസിനസ് ചെയ്യപ്പെടുന്നത് ഹീറോയുടെ പേരിലാണ്. അതിന് കാരണം ഒരു സിനിമ തിയേറ്ററില്‍ വന്നുകഴിഞ്ഞാല്‍ മമ്മൂക്കയുടെയോ ലാലേട്ടന്റെയോ അല്ലെങ്കില്‍ പൃഥ്വിരാജ്, ഫഹദ്, ദുല്‍ഖര്‍ എന്നിവരുടെയോ പേരുകളാണ് നമ്മുടെ വായില്‍ ആദ്യം വരുന്നത്. അല്ലാതെ ഒരിക്കലും പോയിട്ട് നിമിഷ സജയന്റെ സിനിമയാണോ നിഖില വിമലിന്റെ സിനിമയാണോ അപര്‍ണയുടെ സിനിമയാണോ എന്നാല്‍ പോയി കാണാം എന്നൊരു ടെന്‍ഡന്‍സി നമുക്ക് വരുന്നില്ല. അപ്പോള്‍ അത് ആരുടെ കുറ്റമാണ്. പ്രേക്ഷകരുടെ മൈന്‍ഡ് അങ്ങനെയാണ്'' എന്നാണ ്‌സ്വാസിക പറയുന്നത്.

ആളുകള്‍ ആകര്‍ഷിക്കപ്പെടുന്നത് ഹീറോയിലേക്കാണെന്ന് പറയുന്ന സ്വാസിക പക്ഷെ അത് ആരുടേയും കുറ്റമാണെന്ന് പറയാന്‍ സാധിക്കില്ലെന്നും പറയുന്നുണ്ട്. വര്‍ഷങ്ങളായി ഇതങ്ങനെ തന്നെയാണെന്ന് പറയുന്ന സ്വാസിക നസീര്‍ സാറിന്റെ സിനിമ, സത്യന്‍ മാഷിന്റെ സിനിമ, ജയന്റെ സിനിമ എന്നിങ്ങനെയുള്ള ഉദാഹരണങ്ങളം ചൂണ്ടിക്കാണിക്കുന്നുണ്ട്. മാറേണ്ടത് പ്രേക്ഷകരാണെന്നും പക്ഷെ അതിന് സമയമെടുക്കുമെന്നും സ്വാസിക അഭിപ്രായപ്പെടുന്നുണ്ട്. ഒറ്റയടിക്ക് സ്വിച്ചിട്ടത് പോലെ മാറില്ലെന്ന് പറയുന് സ്വാസിക പക്ഷെ ഒരു പത്ത് വര്‍ഷത്തിനുള്ളില്‍ മാറുമായിരിക്കാമെന്ന് പറയുന്നുണ്ട്.

അതേസമയം, ഇത്രയും വര്‍ഷമായിട്ടും എന്തുകൊണ്ടാണ് മാറാത്തത് എന്ന് ചോദിച്ചാല്‍ അതിന് കൃത്യമായി ഒരു കാരണം പറയാന്‍ പറ്റില്ലെന്നാണ് സ്വാസിക പറയുന്നത്. എന്നാല്‍ സ്ത്രീകള്‍ക്ക് പ്രധാന്യം നല്‍കുന്ന നല്ല സിനിമകള്‍ വരികയും സ്വീകരിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്നും സ്വാസിക ചൂണ്ടിക്കാണിക്കുന്നുണ്ട്. ടേക്ക് ഓഫ്, ഉയരെ, ജയ ഹേ, ഹൗ ഓള്‍ഡ് ആര്‍ യു പോലെയുള്ള സിനിമകളുടെ വിജയമാണ് സ്വാസിക ചൂണ്ടിക്കാണിക്കുന്നത്.

അതേസമയം ലേഡി സൂപ്പര്‍ സ്റ്റാറുകള്‍ കുറവാണെന്നും സ്വാസിക പറയുന്നത്. എന്നാല്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന പദവി നയന്‍താരയോ മഞ്ജു വാര്യറോ ഒറ്റയടിക്ക് സമ്പാദിച്ചതല്ല. അത് കുറെ നാളത്തെ ഹാര്‍ഡ് വര്‍ക്കിലൂടെ അവര്‍ നേടിയെടുത്തതാണെന്നാണ് സ്വാസിക പറയുന്നത്. ആ സമയം എല്ലാത്തിനും എടുക്കും. പിന്നെ പ്രേക്ഷകരുടെ മനസും മാറണം. ഒരു ഹീറോയുടെ പേര് പറഞ്ഞ് തിയേറ്ററിലേക്ക് വരാനുള്ള ടെന്‍ഡന്‍സി കുറഞ്ഞുവരണമെന്നും സ്വാസിക പറയുന്നത്. ഇപ്പോഴും ഹീറോസിനെയാണ് നമ്മള്‍ നോക്കുന്നത്. അതുകൊണ്ടാണ് നിര്‍മാതാക്കള്‍ ഹീറോസിനെ വെച്ച് സിനിമ നിര്‍മിക്കുന്നതെന്നും സ്വാസിക പറഞ്ഞു.

ഇത് തീയേറ്റര്‍ കിട്ടുന്നതില്‍ മാത്രമല്ല ചാനല്‍ സാറ്റലൈറ്റ് ആണെങ്കിലും ഒടിടി പ്ലാറ്റ്‌ഫോമുകളാണെങ്കിലും നോക്കുന്നത് നായകന്മാരെയാണെന്നാണ് സ്വാസിക പറയുന്നത്. മഞ്ജു വാര്യര്‍, പാര്‍വതി, നയന്‍താര തുടങ്ങിയ കുറച്ച് പേര്‍ മാത്രമാണ് എണ്ണപ്പെടുന്നതെന്നും താരം പറയുന്നു. ഹിന്ദിയില്‍ മാറ്റം വന്നുവെന്ന് ദീപികയേയും ആലിയ ഭട്ടിനേയും ചൂണ്ടിക്കാണിച്ച് സ്വാസിക പറയുന്നു. പക്ഷെ അതിനൊക്കെ സമയം വേണമെന്നും ആ പ്രൊസസിനെ അംഗീകരിക്കുകയാണ് വേണമെന്നും അല്ലാതെ അങ്ങനെ വേണം ഇങ്ങനെ വേണം എന്ന് ഒച്ചയിട്ടിട്ട് കാര്യമില്ലെന്നാണ് സ്വാസിക പറയുന്നത്.

അത് നടക്കണമെങ്കില്‍ നല്ല സംവിധായകരും സ്ത്രീകള്‍ക്ക് വേണ്ടിയുള്ള നല്ല സിനിമകളും ഉണ്ടാകണമെന്നും സ്വാസിക പറഞ്ഞു. കഴിഞ്ഞ ദിവസം മലയാള സിനിമയിലെ സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള സ്വാസികയുടെ വാക്കുകള്‍ വലിയ വിവാദമായി മാറിയിരുന്നു. നോ പറയാന്‍ സാധിക്കണമെന്നും നമ്മള്‍ വാതില് തുറന്ന് കൊടുക്കാതെ ആരും വന്ന് മോശമായി പെരുമാറുകയില്ലെന്നുമായിരുന്നു സ്വാസിക പറഞ്ഞത്. മലയാള സിനിമയില്‍ സ്ത്രീകള്‍ സുരക്ഷിതരാണെന്നും ആരും സമ്മതമില്ലാതെ ബലാത്സംഗം ചെയ്യില്ലെന്നും സ്വാസിക പറഞ്ഞത് വലിയ വിവാദമായി മാറിയിരുന്നു.


Click it and Unblock the Notifications