For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പരിപാടി കഴിഞ്ഞ് എഴുന്നേറ്റപ്പോള്‍ പുറകില്‍ ബ്ലഡ് സ്റ്റെയിന്‍; ആ വീഡിയോ പുറത്ത് വരുമോ ഇന്നും നോക്കും!

  |

  മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് സ്വാസിക. സിനിമയിലൂടെയാണ് കരിയര്‍ തുടങ്ങിയതെങ്കിലും സ്വാസികയെ പ്രേക്ഷകര്‍ ഏറ്റെടുക്കുന്നത് ടെലിവിഷനിലൂടെയാണ്. സൂപ്പര്‍ ഹിറ്റ് പരമ്പരയായ സീതയിലൂടെയാണ് സ്വാസിക മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറുന്നത്. സിനിമയില്‍ നിന്നും സീരിയിലേക്ക് വന്നുവെങ്കിലും സിനിമയില്‍ നിന്നും പിന്മാറുകയോ മാറി നില്‍ക്കുകയോ ചെയ്തിരുന്നില്ല സ്വാസിക.

  Also Read: നയൻതാര ഏഴ് മണിക്ക് സെറ്റിൽ, ദിലീപ് വരുന്നത് 11 മണിക്ക്; നടി പ്രതികരിച്ചതിങ്ങനെ

  സിനിമയിലും ടെലിവിഷനിലും ഒരുപോലെ സജീവമാണ് സ്വാസിക താരമായി മാറുന്നത്. പിന്നാലെ താരത്തെ തേടി മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വരെ എത്തി. ഇപ്പോഴിതാ കൂടുതല്‍ സിനിമകളില്‍ സജീവമായി മാറിയിരിക്കുകയാണ് സ്വാസിക. ഇതിനിടെ ഇപ്പോള്‍ സ്വാസികയുടെ ഒരു അഭിമുഖം സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.

  തനിക്ക് പീരിയഡ്‌സ് ആയിരുന്ന സമയത്ത് ഒരു പരിപാടിയ്ക്ക് പോയ സംഭവത്തെക്കുറിച്ചാണ് സ്വാസിക മനസ് തുറന്നിരിക്കുന്നത്. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് സ്വാസിക മനസ് തുറന്നത്. പ്രോഗ്രാം കഴിഞ്ഞ് എഴുന്നേറ്റപ്പോള്‍ ഡ്രസില്‍ രക്തം ആയതിനെക്കുറിച്ചാണ് സ്വാസിക മനസ് തുറന്നിരിക്കുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  Also Read: ആരതിയെയും എന്നെയും തെറ്റിക്കാന്‍ നോക്കിയിട്ട് കാര്യമില്ല; റോബിനിപ്പോള്‍ അലറി സംസാരിക്കാത്തത് ആരതി പറഞ്ഞിട്ടോ?

  പീരിയഡ്സ് ആയ സമയത്താണ് ആ ഫങ്ഷന് പോകുന്നത്. പോയിക്കഴിഞ്ഞപ്പോ കുറേ നേരം ഇരുന്നു. സംസാരിക്കുകയൊക്കെ ചെയ്തു. ഞാന്‍ എല്ലാം ഓകെ ആണ്, പ്രൊട്ടക്റ്റഡ് ആണ് എന്നൊക്കെ വിചാരിച്ചാണ് പോകുന്നത്. പക്ഷെ കുറേ നേരം ഇരുന്നതിന്റെയാണോ ക്ലൈമെറ്റിന്റെ ആണോ എന്താണെന്ന് അറിയില്ല, നമ്മള്‍ പ്രതീക്ഷിക്കാത്തത് പോലെ പീരിയഡ്സിന്റെ കാര്യം കൂടി. പ്രോഗ്രാം കഴിഞ്ഞ് ഞാന്‍ ചാടി എഴുന്നേറ്റപ്പോള്‍ പുറകിലൊക്കെ ബ്ലഡ് സ്റ്റെയ്ന്‍ ഒക്കെ ആയി'' എന്നാണ് സ്വാസിക പറയുന്നത്.

  ഇതോടെ പെട്ടെന്ന് ആള്‍ക്കാരൊക്കെ അയ്യോ മോളേ എന്നൊക്കെ പറഞ്ഞപ്പോ ഞാന്‍ ഒന്ന് ശേ.. എന്നായിയെന്നും സ്വാസിക പറയുന്നത്. ക്യാമറകള്‍ക്ക് മുന്നിലാണ് നില്‍ക്കുന്നതെന്നയാരുന്നു കാരണമെന്നാണ് സ്വാസിക പറയുന്നത്. ആളുകള്‍ കണ്ണില്‍ കാണുന്നത് മാത്രമാണെങ്കില്‍ ചിലപ്പോ കുഴപ്പമില്ലെന്ന് പറയും, പക്ഷെ ഇത്രയും ക്യാമറയുടെ നടുക്ക്, എനിക്ക് അറിയില്ല അത് ആരൊക്കെ മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ട് എന്ന്. പക്ഷെ ഇന്നു വരെ അത് പുറത്തു വന്നിട്ടില്ലെന്നും സ്വാസിക പറയുന്നു.

  Also Read: 'ലഹരി ഉപയോ​ഗിക്കുന്നവർ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കരുത്, എനിക്കാ വൈബ് വേണ്ട'; നിഖില വിമൽ

  ആള്‍ക്കാരുടെ ഇടയില്‍ വച്ച് അത് സംഭവിച്ചപ്പോ എനിക്ക് ഒരു പ്രശ്നമായി തോന്നി. എന്നാല്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ തന്നെ ഓകെ ഇത് സംഭവിച്ചു പോയി നമുക്ക് ഒന്നും ചെയ്യാന്‍ പറ്റില്ലല്ലോ.. എന്ന് വിചാരിച്ച് താന്‍ ഒകെയായി എന്നും സ്വാസിക പറയുന്നുണ്ട്. അതേസമയം ആ വീഡിയോ ഇപ്പോഴും ആരെങ്കിലും അപ്പ്‌ലോഡ് ചെയ്തിട്ടുണ്ടോ എന്ന് താന്‍ ഇന്റര്‍നെറ്രില്‍ നോക്കാറുണ്ടന്നെും സ്വാസിക പറയുന്നുണ്ട്. എന്നാല്‍ അവിടെയുണ്ടായിരുന്നവരെല്ലാം അതിന്റേതായ സെന്‍സിലാണ് എടുത്തതെന്നും എല്ലാത്തിലും അവസാനം എല്ലാവരും മനുഷ്യരാണെന്നും എല്ലാവരും നല്ലവരാണെന്നും സ്വാസിക പറയുന്നു.

  കുടുക്ക് 2025 ആണ് സ്വാസികയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചതുരം, മോണ്‍സ്റ്റര്‍, ഓട്ടോറിക്ഷക്കാരന്റെ ഭാര്യ, കുമാരി, ഉടയോള്‍, ജെന്നിഫര്‍ എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ് സ്വാസികയുടെതായി അണിയറയില്‍ തയ്യാറെടുക്കുന്നത്. 2019 ലാണ് സ്വാസികയെ തേടി മികച്ച സ്വഭാവ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിക്കുന്നത്. വാസന്തി എന്ന സിനിമയിലെ പ്രകടനമാണ് താരത്തെ പുരസ്‌കാരത്തിന് അർഹയാക്കിയത്.

  Read more about: swasika
  English summary
  Swasika Talks About An Unexpected Experience Of Periods During A Bprogram
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X