ഇന്ത്യക്കാരെ വേണ്ടാത്തിടത്തേക്ക് എന്തിന് പോയി? സ്വാസികയോട് ആരാധകര്‍; മൈന്റ് ആക്കാതെ സ്വാസിക

മലയാളികള്‍ക്ക് സുപരിചിതയും പ്രിയങ്കരിയുമായ നടിയാണ് സ്വാസിക. തമിഴിലൂടെയാണ് സ്വാസിക കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് മലയാളത്തിലേക്ക് എത്തി. എന്നാല്‍ തുടക്കത്തില്‍ വേണ്ടത്ര അവസരങ്ങള്‍ സിനിമയില്‍ നിന്നും സ്വാസികയെ തേടിയെത്തിയില്ല. ഇതോടെ സീരിയലിലേക്ക് ചുവടുവെക്കുകയായിരുന്നു സ്വാസിക. സീരിയല്‍ രംഗത്ത് വലിയ താരമായി മാറാന്‍ സ്വാസികയ്ക്ക് സാധിച്ചു. എക്കാലത്തേയും ജനപ്രീയ പരമ്പരകളിലൊന്നിലെ നായികയായി സ്വാസിക മിന്നിത്തിളങ്ങി.

പിന്നീടാണ് സ്വാസിക സിനിമയിലേക്ക് തിരിച്ചുവരവ്. ഈ തിരിച്ചുവരവില്‍ സ്വാസികയെ തേടി മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വരെ എത്തി. ചതുരം പോലുള്ള സിനിമകൡലൂടെ പ്രേക്ഷകരുടെ കയ്യടിയും സ്വാസികയ്ക്ക് ലഭിച്ചു. ഇതിന് ശേഷം തമിഴിലേക്കും സ്വാസിക മടങ്ങിയെത്തി. ലബ്ബര്‍ പന്ത് എന്ന ചിത്രത്തിലൂടെ ഈയ്യടുത്താണ് സ്വാസിക തമിഴില്‍ തിരികെ വരുന്നത്.

Swasika

ഇപ്പോഴിതാ അവധി ആഘോഷിക്കാനായി മാലിദ്വീപിലെത്തിയിരിക്കുകയാണ് സ്വാസിക. യാത്രയില്‍ നിന്നുള്ള ചിത്രങ്ങളും റീലുകളുമൊക്കെ സ്വാസിക സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നുണ്ട്. ഇതിനിടെ താരം പങ്കുവച്ചൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. മാലിദ്വീപിലെ ബീച്ചില്‍ നിന്നുള്ള വീഡിയോ സ്വാസിക പങ്കുവച്ചിരുന്നു. താന്‍ താമസിക്കുന്ന സ്ഥലമാണ് വീഡിയോയില്‍ സ്വാസിക പരിചയപ്പെടുത്തുന്നത്.

എന്നാല്‍ സ്വാസിക സഞ്ചാരത്തിനായി മാലിദ്വീപ് തിരഞ്ഞെടുത്ത് ചിലര്‍ക്ക് പിടിച്ചിട്ടില്ല. സമീപകാലത്ത് സോഷ്യല്‍ മീഡിയയില്‍ അരങ്ങേറിയ ഇന്ത്യ-മാലിദ്വീപ് പോരിന്റെ തുടര്‍ച്ചെയെന്ന വണ്ണം സ്വാസികയെ വിമര്‍ശിച്ച് ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. 'ഇന്ത്യ ഔട്ട് എന്ന മുദ്രാവാക്യവുമായാണ് മാലിദ്വീപ് സര്‍ക്കാര്‍ രൂപീകരിച്ചതെന്ന് അറിയാമോ? നമ്മള്‍ വേണ്ടെന്ന് പറയുന്ന സര്‍ക്കാരുള്ള മാലിദ്വീപില്‍ ഒരു ഇന്ത്യന്‍ എന്തിന് പോകണം? നിങ്ങള്‍ക്ക് മറ്റൊരു ടൂറിസ്റ്റ് സ്‌പോട്ടും കിട്ടിയില്ലേ? ' എന്നായിരുന്നു ഒരാളുടെ കമന്റ്.

പിന്നാലെ ഇതൊരു ചര്‍ച്ചയായി മാറുകയായിരുന്നു. 'ഇവര്‍ സ്വന്തം കാര്യം മാത്രം നോക്കുന്നവരാണ്. വിദ്യാഭ്യാസമുള്ള നിരക്ഷരരാണ്. ഈ സ്വര്‍ത്ഥ-ടൂറിസ്റ്റ് രാജ്യവും ഇന്ത്യയും തമ്മിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങളെക്കുറിച്ച് അവര്‍ക്ക് അറിവില്ല.' എന്നായിരുന്നു ഒരാളുടെ മറുപടി. അതേസമയം വിമര്‍ശനത്തെ എതിര്‍ത്തും ആളുകളെത്തുന്നുണ്ട്. 'രണ്ടാമതും പ്രധാനമന്ത്രിയായപ്പോള്‍ മാലിദ്വീപ് പ്രസിഡന്റിനെ ക്ഷണിക്കുകയും മോദിയുടെ തൊട്ടടുത്തിരുത്തുകയും ചെയ്തത് എന്തിനാണ്?' എന്നായിരുന്നു മറുപടിയില്‍ ഒരാള്‍ ചോദിച്ചത്.

ആര്‍ക്ക് വേണം മാലിദ്വീപ്, ലക്ഷദ്വീപാണ് മെച്ചം എന്നും ചിലര്‍ പറയുന്നുണ്ട്. എന്നാല്‍ കമന്റുകളോട് പ്രതികരിക്കാന്‍ സ്വാസിക തയ്യാറായിട്ടില്ല. പകരം തന്റെ കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവെക്കുകയാണ് സ്വാസിക ചെയ്തിരിക്കുന്നത്. ഈ ചിത്രങ്ങളും വൈറലായി മാറിയിരിക്കുകയാണ്.

Swasika

അതേസമയം തമിഴില്‍ ലബ്ബര്‍ പന്ത് നേടിയ വിജയത്തിന്റെ തിളക്കത്തിലാണ് സ്വാസിക. വര്‍ഷങ്ങള്‍ക്ക് മുമ്പ് തനിക്ക് വിജയിക്കാന്‍ സാധിക്കാത പോയ ഇടത്തേക്ക് ശക്തമായി തിരികെ വരാനും വിജയം കൈവരിക്കാനും സാധിച്ചതിന്‍രെ സന്തോഷത്തിലാണ് സ്വാസിക. മലയാളത്തില്‍ നുണക്കുഴിയിലാണ് സ്വാസിക ഒടുവിലായി അഭിനയിച്ചത്. താരത്തിന്റേതായി നിരവധി സിനിമകള്‍ അണിയറയിലുണ്ട്.

Read more about: swasika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X