വിവാഹ മോചന വാര്‍ത്തയോട് പ്രതികരിച്ച് സ്വാതി റെഡ്ഡി; വാര്‍ത്തയ്ക്കിടെ ബുര്‍ഖ ധരിച്ച് നടി റെയില്‍വെ സ്റ്റേഷനില്‍
നടി സ്വാതി റെഡ്ഡിയുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ഇപ്പോള്‍ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്ന്. താരം വിവാഹ മോചിതയാകുന്നുവെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ഈയ്യടുത്ത് സ്വാതി റെഡ്ഡി തന്റെ സോഷ്യല്‍ മീഡിയ പേജില്‍ നിന്നും വിവാഹ ചിത്രങ്ങളെല്ലാം നീക്കം ചെയ്തിരുന്നു. ഭര്‍ത്താവിനൊപ്പമുള്ള മറ്റ് ചിത്രങ്ങളും താരം ഡിലീറ്റ് ചെയ്തിട്ടുണ്ട്. ഇതോടെയാണ് താരം വിവാഹ മോചിതയാകുന്നുവെന്ന ചര്‍ച്ചകള്‍ സജീവമാകുന്നത്.
2018 ലാണ് ഏറെ നാളത്തെ പ്രണയത്തിന് ശേഷം വികാസ് വാസുവിനെ സ്വാതി റെഡ്ഡി വിവാഹം കഴിക്കുന്നത്. അഞ്ച് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഇരുവരും പിരിയാന്‍ തീരുമാനിച്ചെന്ന മട്ടിലാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. താരമായി അടുപ്പമുള്ളവരോ താരമോ ഭര്‍ത്താവോ ഇതേക്കുറിച്ച് ഇതുവരേയും പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ തന്റെ വിവാഹ മോചന വാര്‍ത്തകളോട് സ്വാതി റെഡ്ഡി തന്നെ പ്രതികരിച്ചിരിക്കുകയാണ്.

ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ഇതേക്കുറിച്ച് സ്വാതി റെഡ്ഡി മനസ് തുറന്നത്. എന്തുകൊണ്ടാണ് സോഷ്യല്‍ മീഡിയ പേജുകൡ നിന്നും വിവാഹ ചിത്രങ്ങള്‍ നീക്കം ചെയ്തത്. വിവാഹത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെന്നതിന്റെ സൂചനയാണോ എന്നായിരുന്നു താരത്തോട് ചോദിച്ചത്. എന്നാല്‍ ഇപ്പോള്‍ തനിക്ക് അതേക്കുറിച്ച് ഒന്നും പറയാനില്ല എ്ന്നായിരുന്നു സ്വാതിയുടെ മറുപടി.
''ഇപ്പോള്‍ എനിക്കൊന്നും പറയാനില്ല. ഉണ്ടാകുമ്പോള്‍ ഞാന്‍ തന്നെ പറഞ്ഞോളാം'' എന്നായിരുന്നു സ്വാതിയുടെ പ്രതികരണം. ഇതിനിടെ സ്വാതി റെഡ്ഡി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചൊരു വീഡിയോ ശ്രദ്ധ നേടുകയാണ്. ബുര്‍ഖ ധരിച്ച് റെയില്‍വെ സ്റ്റേഷനില്‍ എത്തുന്ന തന്റെ വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. വേഷം മാറി താന്‍ എങ്ങോട്ടാണ് പോകുന്നതെന്ന് സ്വാതി പറഞ്ഞിട്ടില്ല. അതേസമയം ഇതാദ്യമായിട്ടല്ല സ്വാതി റെഡ്ഡിയുടെ വിവാഹ മോചന വാര്‍ത്തകള്‍ പ്രചരിക്കുന്നത്.
നേരത്തെ 2020 ലും സമാനമായ രംഗങ്ങള്‍ അരങ്ങേറിയിരുന്നു. അന്നും താരം ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങള്‍ നീക്കം ചെയ്യുകയായിരുന്നു. പിന്നാലെ താരം തന്റെ അക്കൗണ്ട് തന്നെ ഡിലീറ്റ് ചെയ്തു. ഇതോടെ വാര്‍ത്തകള്‍ കൂടുതല്‍ ശക്തമായി മാറി. എന്നാല്‍ പിന്നീട് താരം തന്നെ തന്റെ നീക്കത്തിന് പിന്നിലെ കാരണം വ്യക്തമാക്കി രംഗത്തെത്തി. താന്‍ വ്യക്തജീവിതവും പ്രൊഫഷണല്‍ ജീവിതവും തമ്മില്‍ ബാലന്‍സ് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് സ്വാതി പറഞ്ഞത്.

മലേഷ്യന്‍ എയര്‍ലൈന്‍സിലെ പൈലറ്റാണ് വികാസ്. പൊതു സുഹൃത്തു വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. അധികം വൈകാതെ ആ അടുപ്പം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. എന്നാല്‍ തന്റെ പ്രണയം മാധ്യമങ്ങളില്‍ നിന്നും മറച്ചു പിടിക്കാന്‍ സ്വാതിയ്ക്ക് സാധിച്ചിരുന്നു. 2018 ഓഗസ്റ്റ് 30 ന് ഹൈദരാബാദില്‍ വച്ചായിരുന്നു വിവാഹം. പിന്നീട് കൊച്ചിയില്‍ വിരുന്നും ഒരുക്കിയിരുന്നു.
ടെലിവിഷനിലൂടെയാണ് സ്വാതി റെഡ്ഡി സിനിമയിലെത്തുന്നത്. 2005ല്‍ പുറത്തിറങ്ങിയ ഡെയ്ഞ്ചര്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അരങ്ങേറുന്നത്. പിന്നീട് 2008 ല്‍ പുറത്തിറങ്ങിയ സുബ്രഹ്‌മണ്യം വന്‍ വിജയമായി മാറിയതോടെ സ്വാതിയും താരമായി മാറി. 2011 ല്‍ ആമേന്‍ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തുന്നത്. 2013 ല്‍ പുറത്തിറങ്ങിയ നോര്‍ത്ത് 24 കാതവും ജനപ്രീതി നേടിയ ചിത്രമാണ്.


Click it and Unblock the Notifications











