എടാ അത് പ്ലാസ്റ്റിക് അല്ല, ഇവന്‍ അടിച്ചടിച്ച് എന്റെ പിന്‍വശം ചുവന്നു! ഓര്‍മ്മകളിലൂടെ ശ്വേതയും ശ്രീജിത്തും

ശ്വേത മേനോന്‍ നായികയായി എത്തിയ ചിത്രമായിരുന്നു രതിനിര്‍വ്വേദ്ദം. ജയഭാരതി നായികയായി അഭിനയിച്ച ചിത്രത്തിന്റെ റീമേക്കായിരുന്നു ചിത്രം. ശ്രീജിത്ത് ആയിരുന്നു ചിത്രത്തിലെ നായകന്‍. ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായി മാറുകയും ചെയ്തു. ഇതോടെ ശ്വേത ആരാധകരുടെ രതി ചേച്ചിയും ശ്രീജിത്ത് പപ്പുവുമായി മാറുകയായിരുന്നു. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീജിത്തും ശ്വേതയും കണ്ടുമുട്ടിയിരിക്കുകയാണ്. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന്റെ അഭിമുഖത്തിലൂടെയാണ് ആ കൂടിക്കാഴ്ച.

ശ്രീജിത്ത് വിവാഹം ക്ഷണിച്ചിരുന്നു എന്നാല്‍ ആ സമയത്ത് താന്‍ അമേരിക്കയില്‍ ആയതിനാല്‍ പോകാന്‍ സാധിച്ചിരുന്നില്ലെന്നാണ് ശ്വേത പറയുന്നത്. താനിപ്പോല്‍ അവൈലബിള്‍ ആണെന്നും ഒന്നു കൂടി വിവാഹം കഴിക്കുമോ എന്നും ശ്വേത തമാശരൂപേണ പറയുന്നുണ്ട്. തങ്ങളുടെ സിനിമയായ രതിനിര്‍വ്വേദത്തെക്കുറിച്ചും ശ്വേതയും ശ്രീജിത്തും സംസാരിക്കുന്നുണ്ട്. രതിനിര്‍വ്വേദം ക്ലീന്‍ സിനിമയാണെന്നാണ് ശ്വേത പറയുന്നത്. തീയേറ്ററിലേക്ക് ഫാമിലി വരാന്‍ തുടങ്ങിയതോടെയാണ് ചിത്രത്തെക്കുറിച്ചുണ്ടായിരുന്ന മോശം ഇമേജ് മാറിയതെന്നും ശ്വേത പറയുന്നു.

Swetha Menon

ചിത്രത്തിന്റെ റിലീസ് സമയത്തുണ്ടായ സംഭവങ്ങളും താരങ്ങള്‍ ഓര്‍ത്തെടുക്കുന്നുണ്ട്. രതിച്ചേച്ചിക്ക് പാല് അഭിഷേകം നടക്കുന്നു, ലാത്തിച്ചാര്‍ജ് ഉണ്ടായി, കുട്ടികള്‍ ആശുപത്രിയില്‍ ആയെന്നെല്ലാം ശ്രീജിത്താണ് തന്നോട് പറയുന്നതെന്നാണ് ശ്വേത പറയുന്നത്. ശ്രീജിത്തിനെ ആളുകള്‍ എടുത്തുകൊണ്ട് പോയതും ശ്വേത ഓര്‍ക്കുന്നുണ്ട്. ഇങ്ങനത്തെ ഒരു സബ്ജക്ട് വന്നപ്പോള്‍ എനിക്ക് വലിയ പേടി ഒന്നും ഉണ്ടായിരുന്നില്ലെന്ന് ശ്രീജിത്ത് വ്യക്തമാക്കുന്നുണ്ട്. അതേസമയം, ഇത്രയും വലിയ ക്രൂവിന്റെ ഒപ്പം ചെയ്യുന്നതിന്റെ പേടി ഉണ്ടായിരുന്നുവെന്നും താരം വ്യക്തമാക്കുന്നു.

തങ്ങള്‍ പരസ്പരം കംഫര്‍ട്ടബിള്‍ ആക്കുകയായിരുന്നുവെന്നും താരങ്ങള്‍ പറയുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തും വലിയ ആള്‍ക്കൂട്ടവും തിരക്കുമുണ്ടായിരുന്നുവെന്നും ശ്വേത ഓര്‍ക്കുന്നുണ്ട്. ഷൂട്ട് ചെയ്യാന്‍ പോയപ്പോള്‍ അടുത്തുള്ള സ്‌കൂളിലും കോളേജിലും ഒക്കെ അവധി ആയിരുന്നു. ഫുള്‍ ലോക്ക്ഡ് അപ്പ് ആണ്. ഞാന്‍ അവിടെ ഇരിക്കുമ്പോള്‍ ആളുകള്‍ ഇങ്ങനെ നോക്കി നില്‍ക്കുകയാണ്. എനിക്ക് അപ്പോഴും ഇതാണ് സംഭവം എന്ന് മനസിലായില്ലെന്നാണ് ശ്വേത പറയുന്നത്. അതേസമയം ശ്രീയാണ് തനിക്ക് ആത്മവിശ്വാസം പകര്‍ന്നതെന്നും ശ്വേത പറയുന്നുണ്ട്.

അന്നത്തെ പപ്പുവില്‍ നിന്നും ശ്രീജിത്തിനുണ്ടായ മാറ്റങ്ങളും ശ്വേത പറയുന്നുണ്ട്. ഇവന്‍ ആള്‍ ആകെ മാറി. അന്നത്തെ ശ്രീജിത്തും വിവാഹശേഷം ഉള്ള ആളും തമ്മില്‍ നല്ല വ്യത്യാസം ഉണ്ടെന്നാണ് ശ്വേത പറയുന്നത്. ശ്രീജിത്തിന്റെ അന്നത്തെ കാഴ്ചപ്പാടും ഇന്നത്തെ കാഴ്ചപ്പാടും തമ്മില്‍ മാറ്റമുണ്ട്. ഇന്ന് വളരെ പ്രൊട്ടക്ഡ് ആയ ഫാമിലിയില്‍ നിന്നും വരുന്ന ആളായിരുന്നു ശ്രീജിത്ത്. എന്നാല്‍ ഇന്ന് ജീവിതാനുഭവങ്ങളിലൂടെ മാറ്റം വന്നുവെന്നാണ് ശ്വേത പറയുന്നത്.

Swetha Menon

അതേസമയം രതിനിര്‍വ്വേദത്തിന്റെ ഒറിജിനല്‍ താന്‍ ആ സമയത്ത് കണ്ടിരുന്നില്ലെന്നാണ് ശ്വേത പറയുന്നത്. സിനിമ ഇറങ്ങഇ രണ്ട് വര്‍ഷം കഴിഞ്ഞാണ് ശ്വേത പഴയ സിനിമ കാണുന്നത്. ശ്വേതയെ താന്‍ ആദ്യമേ മാം എന്നായിരുന്നു വിളിച്ചിരുന്നത്. എന്നാല്‍ പേര് വിളിച്ചാല്‍ മതിയെന്ന് ശ്വേത പറഞ്ഞുവെന്നും തന്നെ മൊത്തത്തില്‍ കംഫര്‍ട്ട് ആക്കിയതും ശ്വേതയാണെന്നും ശ്രീജിത്ത് പറയുന്നു. ഇവന്‍ എന്നെ മാം എന്ന് വിളിച്ചിട്ട് ഉമ്മ വയ്ക്കാന്‍ നിന്നാല്‍ എന്താകും അവസ്ഥ എന്നാണ് ശ്വേത ചോദിക്കുന്നത്. പിന്നാലെ രസകരമായൊരു കഥയും ശ്വേത പങ്കുവെക്കുന്നുണ്ട്.

''എനിക്ക് ഒരു ഫണ്ണി കാര്യം പറയാന്‍ ഉണ്ട്. ക്‌ളൈമാക്‌സില് ഒരു സീന്‍ ഉണ്ട്. അവന്‍ എന്റെ ബമ്മില്‍ അടിക്കുന്നതാണ്. ഇവന്‍ അതിന് മാത്രം എത്ര ഷോട്ട് എടുത്തു എന്ന് അറിയാമോ?'' എന്നാണ് ശ്വേത പറയുന്നത്. ഈ ശ്രീജിത്ത് എന്റെ ഇവിടെ അടിച്ച് ചുമന്നു എന്നാണ് രാജീവേട്ടനോട് ശ്വേത പരാതി പറഞ്ഞതെന്ന് ശ്രീജിത്തും പറയുന്നു. എടാ ഇത് എന്റെ സ്വന്തം ആണ്. പ്ലാസ്റ്റിക്ക് ഒന്നും അല്ലെന്ന് ഞാന്‍ ഇവനോട് അവസാനം പറഞ്ഞുപോയെന്ന് ശ്വേത പറയുന്നു. 25 പ്രാവശ്യം റിഹേഴ്‌സല്‍ ടേക്ക് ഒക്കെ നടന്നു. ഇവന്റെ കൈയും വിറയ്ക്കുന്നുണ്ട്. ഇവന്‍ എന്നെ അടിച്ചടിച്ച് എന്റെ ബം റെഡ് ആയെന്ന് രാജീവേട്ടനോട് പറഞ്ഞുവെന്നാണ് ശ്വേത പറയുന്നത്.

More from Filmibeat

Read more about: swetha menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X