For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രേതത്തില്‍ വിശ്വാസമുണ്ട്. ആ സാന്നിധ്യം അനുഭവപ്പെട്ടു, കണ്ണുകള്‍ ചുവന്നു; അനുഭവം പറഞ്ഞ് ശ്വേത

  |

  തന്റെ അഭിനയ മികവുകൊണ്ട് മലയാള സിനിമയില്‍ സ്വന്തമായൊരു ഇടം നേടിയെടുത്ത താരമാണ് ശ്വേത മേനോന്‍. മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം അടക്കം നേടിയിട്ടുള്ള ശ്വേത മേനോന്‍ വേറിട്ടതും ബോള്‍ഡായതുമായ വേഷങ്ങളിലൂടെയാണ് മലയാള സിനിമയില്‍ സ്ഥാനം നേടിയെടുക്കുന്നത്. മലയാളത്തിലെ നായിക സങ്കല്‍പ്പത്തെ തന്നെ മാറ്റിയെഴുതാന്‍ ശ്വേത മേനോന്‍ സാധിച്ചിട്ടുണ്ട്.

  Also Read: 'മകൾ വളർന്നു വരുമ്പോൾ കളിമണ്ണിലെ പ്രസവരംഗം കാണിക്കണമെന്ന് തീരുമാനിച്ചിരുന്നു': ശ്വേത മേനോൻ

  ഇപ്പോഴിതാ തന്റെ ഹൊറര്‍ ചിത്രവുമായി എത്തുകയാണ് ശ്വേത മേനോന്‍. പലപ്പോഴും ഹൊറര്‍ സിനിമകളുടെ ലൊക്കേഷനില്‍ നിന്നുമുള്ള പ്രേതാനുഭവങ്ങളെക്കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. പ്രേതം എന്നതും പ്രേതകഥകളുമൊക്കെ എന്നും കേള്‍വിക്കാരുള്ള വിഷയങ്ങളാണ്. ഇപ്പോഴിതാ തനിക്കുണ്ടായ പ്രേതാനുഭവം പങ്കുവെക്കുകയാണ് ശ്വേത മേനോന്‍. താന്‍ പ്രേതത്തില്‍ വിശ്വസിക്കുന്നുണ്ടെന്നും ശ്വേത പറയുന്നുണ്ട്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  ലൊക്കേഷനില്‍ എത്തുമ്പോള്‍ തന്റെ കണ്ണ് ചുവക്കുകയും ശബ്ദം പോവുകയും ചെയ്യുമായിരുന്നുവെന്നാണ് ശ്വേത മേനോന്‍ പറയുന്നത്. അതേസമയം താനല്ലാതെ സെറ്റില്‍ വേറെ ആര്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഇല്ലായിരുന്നുവെന്നും ശ്വേത പറയുന്നുണ്ടു. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് ശ്വേതാ മേനോന്‍ ഇക്കാര്യം പറഞ്ഞത്. ആ വാക്കുകള്‍ വായിക്കാം.

  Also Read: 'കേരളത്തിലെ ആളുകളുടെ ചിന്ത മാറണം, പെണ്ണുങ്ങൾ ഭർത്താവിനെ ആശ്രയിച്ച് ജീവിക്കണമെന്ന രീതി മാറണം'; നടി അനുശ്രീ

  ''എനിക്ക് പ്രേതത്തിലും ആത്മാവിലും വിശ്വാസമുണ്ട്. പ്രേത സിനിമയില്‍ അഭിനയിച്ചപ്പോള്‍ പ്രേതത്തിന്റെ സാന്നിധ്യം അനുഭവപ്പെട്ടു. കോസ്റ്റിയൂം ഇട്ട് ഞാന്‍ ലൊക്കേഷനില്‍ എത്തുമ്പോള്‍ എന്റെ കണ്ണ് ചുവപ്പായി. ഒരു സമയത്ത് എന്റെ ശബ്ദം വരെ പോയിരുന്നു. പിന്നീട് ഷൂട്ട് ചെയ്യാന്‍ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. ഭയങ്കര നെഗറ്റീവ് എനര്‍ജിയും ഞാന്‍ ആകെ തളര്‍ന്ന് പോയിരുന്നു. ഷൂട്ടിന്റെ കോസ്റ്റിയൂം ഇട്ടാല്‍ മാത്രമാണ് അത്തരം പ്രശ്നങ്ങള്‍ വരുക. സെറ്റില്‍ വേറെ ആര്‍ക്കും ആ പ്രശ്നം ഉണ്ടായിട്ടില്ല. എനിക്ക് മാത്രമായിരുന്നു ഈ അനുഭവങ്ങള്‍ ഉണ്ടായത്. ഞാന്‍ ഇട്ട ഡ്രസ് ഭയങ്കര പേടിപ്പെടുത്തുന്നതാണ്'' എന്നാണ് ശ്വേത മേനോന്‍ തന്റെ അനുഭവം പങ്കുവെച്ചു കൊണ്ട് പറയുന്നത്.


  അതേസമയം തന്റെ സിനിമയായ പള്ളിമണിയില്‍ പ്രേതമില്ലെന്നും മരിച്ച് പോയ ആരും ആ സിനിമയില്‍ ഇല്ലെന്നും താരം പറയുന്നുണ്ട്. ജീവിച്ച് ഇരിക്കുന്നവരാണ് മുഴുവന്‍ കഥാപാത്രങ്ങളുമെന്നും എന്നാല്‍ ഹൊറര്‍ മ്യൂസിക്ക് ഒക്കെ ഉള്ളത് കൊണ്ട് കാണുമ്പോള്‍ ഹൊറര്‍ ഫിലിം ആണെന്ന് തോന്നുമെന്നുമാണ് ശ്വേത പറയുന്നത്. വെറും ഒന്നരമണിക്കൂര്‍ ഉള്ള ഫാസ്റ്റ് മൂവിങ് സിനിമയാണ് പള്ളിമണി.

  താന്‍ ഇന്ന് വരെ ചെയ്യാത്ത ഴോണറില്‍ ഉള്ള സിനിമയാണ് പള്ളിമണിയെന്നും ശ്വേത പറയുന്നു. ആ സിനിമയുടെ ഗെറ്റപ്പും എനിക്ക് ഭയങ്കര ത്രില്ലിങ്ങാണ് തന്നത്. അതില്‍ ലുക്കില്‍ ഞാന്‍ മേക്കപ്പ് റൂമില്‍ നിന്നും ഇറങ്ങുമ്പോള്‍ തന്നെ ആളുകള്‍ പേടിക്കുമായിരുന്നുവെന്നും ശ്വേത പറയുന്നുണഅട്. ചിത്രത്തില്‍ വിക്ടോറിയ എന്ന കഥാപാത്രത്തെയാണ് ശ്വേത അവതരിപ്പിക്കുന്നത്. ചിത്രത്തിലൂടെ ഒരിടവേളയ്ക്ക് സേഷം സിനിമാ അഭിനയത്തിലേക്ക് തിരികെ വരികയാണ് നിത്യ ദാസ് എന്നും പള്ളിമണിയുടെ പ്രത്യേകതയാണ്.

  മോഡലിംഗിലൂടെയാണ് ശ്വേത സിനിമയിലെത്തുന്നത്. അനശ്വരം ആയിരുന്നു ആദ്യത്തെ മലയാള സിനിമ. പിന്നീട് ഹിന്ദിയില്‍ നിറ സാന്നിധ്യമായി മാറുകയായിരുന്നു ശ്വേത. തമിഴിലും തെലുങ്കിലുമെല്ലാം അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട് ശ്വേത മേനോന്‍. ബ്ലാക്ക് കോഫിയാണ് ശ്വേതയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ബാദല്‍, മാതംഗി എന്നിവയാണ് ശ്വേതയുടെ അണിയറയിലുള്ള മറ്റ് സിനിമകള്‍. അഭിനയത്തിന് പുറമെ അവതാരകയെന്ന നിലയിലും റിയാലിറ്റി ഷോ വിധി കര്‍ത്താവ് എന്ന നിലയിലുമെല്ലാം ശ്വേത മേനോന്‍ കയ്യടി നേടിയിട്ടുണ്ട്.

  Read more about: swetha menon
  English summary
  Swetha Menon Says She Does Believes In Ghost Shares An Experience From Shooting Set
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X