സിനിമ റിലീസായാല്‍ പൊങ്കാല ഇടുമെന്ന് മുന്നറിയിപ്പ് തന്നു, വോയ്സ് മെസേജ് കയ്യില്‍ ഉണ്ട്: ശ്വേത മേനോന്‍

പള്ളിമണി റിലീസായാല്‍ നെഗറ്റീവ് റിവ്യൂസ് കൊടുത്ത് സിനിമയെ നശിപ്പിക്കുമെന്ന് തങ്ങള്‍ക്ക് മുന്നറിയിപ്പ് ഒക്കെ തന്നിട്ടുണ്ടെന്നും താരം ആരോപിക്കുന്നു.

മലയാള സിനിമയിലെ മിന്നും താരമാണ് ശ്വേത മേനോന്‍. മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് ബോളിവുഡില്‍ വരെ സാന്നിധ്യം അറിയിച്ച താരമാണ് ശ്വേത. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം മലയാലത്തിലേക്ക് മടങ്ങിയെത്തിയ ശ്വേത മേനോന്‍ പിന്നീട് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം നേടിക്കൊണ്ട് മലയാള സിനിമയിലെ മുന്‍നിര നായികയായി മാറുകയായിരുന്നു.

തന്റെ കാഴ്ചപ്പാടുകൡലൂടേയും നിലപാടുകളിലൂടേയുമെല്ലാം കയ്യടി നേടാറുണ്ട് ശ്വേത മേനോന്‍. ബിഗ് സ്‌ക്രീനിലെന്നത് പോലെ തന്നെ മിനി സ്‌ക്രീനിലും ശ്വേത മേനോന്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നായികയായി തിളങ്ങി നില്‍ക്കുമ്പോള്‍ തന്നെ അവതാരകയായി എത്തി കുടുംബപ്രേക്ഷകരുടെ കയ്യടി നേടാനും ശ്വേത മേനോന് സാധി്ച്ചിട്ടുണ്ട്. റിയാലിറ്റി ഷോ വിധികര്‍ത്താവായും ശ്വേത തിളങ്ങിയിട്ടുണ്ട്.

പള്ളിമണി

തന്റെ നിലപാടുകൡലൂടേയും വാര്‍ത്തകളില്‍ ഇടം നേടാറുള്ള ശ്വേത മേനോന്‍ മലയാളം ബിഗ് ബോസിന്റെ ആദ്യ സീസണിലെ മത്സരാര്‍ത്ഥികൡ ഒരാളുമായിരുന്നു. അതേസമയം ശ്വേതയുടെ കരിയറില്‍ എന്നും വിവാദങ്ങളും കൂടെ തന്നെയുണ്ടായിരുന്നു. ഇപ്പോഴിതാ പുതിയ ചിത്രമായ പള്ളിമണിയുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പേരിലും ശ്വേത മേനോന്‍ വാര്‍ത്തകളില്‍ നിറയുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

 പോസ്റ്റര്‍

തന്റെ പുതിയ ചിത്രമായ പള്ളിമണിയുടെ പോസ്റ്റര്‍ നശിപ്പിച്ച സംഭവത്തെക്കുറിച്ചുള്ള ശ്വേതയുടെ വാക്കുകള്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ആ സംഭവത്തില്‍ ഇപ്പോഴിതാ കൂടുതല്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ശ്വേത മേനോന്‍. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നിരിക്കുന്നത്. ചുമിരില്‍ ഒരു പോസ്റ്റര്‍ ഒട്ടിക്കുമ്പോള്‍ എല്ലാ പോസ്റ്ററും ചീത്തയാവണമെന്നും പക്ഷെ പള്ളിമണിയുടെ പോസ്റ്റര്‍ മാത്രമാണ് കീറിയിട്ടുള്ളതെന്നുമാണ് ശ്വേത മേനോന്‍ ചൂണ്ടിക്കാണിക്കുന്നത്.

മുന്നറിയിപ്പ്

പള്ളിമണി റിലീസായാല്‍ നെഗറ്റീവ് റിവ്യൂസ് കൊടുത്ത് സിനിമയെ നശിപ്പിക്കുമെന്ന് തങ്ങള്‍ക്ക് മുന്നറിയിപ്പ് ഒക്കെ തന്നിട്ടുണ്ടെന്നും താരം ആരോപിക്കുന്നു. അതിന്റെ വോയ്സ് മെസേജ് കയ്യില്‍ ഉണ്ടെന്നും ശ്വേത പറഞ്ഞു. ആ വാക്കുകള്‍ വായിക്കാം.

''ചുമരില്‍ പോസ്റ്റര്‍ ഒട്ടിക്കുമ്പോള്‍ എല്ലാ പോസ്റ്ററും ചീത്തയാവണം. പക്ഷെ ഇവിടെ പള്ളിമണിയുടെ പോസ്റ്റര്‍ മാത്രം കീറി. വലത് സൈഡിലും ഇടത് സൈഡിലും ഉള്ള ബാക്കി പോസ്റ്ററുകള്‍ അവിടെ തന്നെയുണ്ട്. എന്റെ സിനിമയുടെ പോസ്റ്റര്‍ മാത്രം നശിപ്പിച്ചിരിക്കുന്നു. ഞങ്ങളല്ല ഈ കാര്യം വിചാരിച്ചത്. പ്രേക്ഷകരാണ് ഞങ്ങള്‍ക്ക് ഫോട്ടോ അയച്ചത്. പള്ളിമണി റിലീസ് ആയാല്‍ നെഗറ്റീവ് റിവ്യൂസ് കൊടുത്ത് പൊങ്കാല ഇടുമെന്ന് ഞങ്ങള്‍ക്ക് മുന്നറിയിപ്പ് ഒക്കെ തന്നു. അതിന്റെ വോയ്സ് മെസേജ് കയ്യില്‍ ഉണ്ട്.'' എന്നാണ് ശ്വേത മേനോന്‍ പറയുന്നത്.

സിനിമാ രീതിയൊക്കെ മാറി

ഇപ്പോഴത്തെ സിനിമാ രീതിയൊക്കെ മാറിയിട്ടുണ്ട്. എല്ലാത്തിനും ഒരു വില പേശല്‍ ഉള്ളത് പോലെയുണ്ടെന്നാണ് ശ്വേത മേനോന്‍ പറയുന്നത്. സിനിമ ഇത്ര ദിവസം ഓടിക്കണമെങ്കില്‍ ആള്‍ക്കാരെ ഞങ്ങള്‍ വേണമെങ്കില്‍ കയറ്റി തരാമെന്നൊക്കെ മാളില്‍ നിന്ന് വിളിച്ച് പറയുമെന്നും താരം പറയുന്നു. അതിനായിട്ട് പൈസ തരണം എന്നൊക്കെ കേള്‍ക്കുന്നത് ഭയങ്കര പുതുമയാണ്. ഇതൊക്കെ ഭയങ്കര ഷോക്കിങ്ങായിരുന്നുവെന്നും ശ്വേത മേനോന്‍ തുറന്നു പറയുന്നു.

നിത്യ ദാസും

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടേയും പടങ്ങള്‍ പോലെ തന്നെ പുതിയ ടീമിന്റെ പടത്തെ വെക്കരുത്. മോഹന്‍ലാലിനും മമ്മൂട്ടിക്കും അത് ഈസിയാണെന്നും ശ്വേത മേനോന്‍ അഭിപ്രായപ്പെട്ടു. ശ്വേതയ്‌ക്കൊപ്പം നിത്യ ദാസും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് പള്ളിമണി. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ റിലീസ്. ചിത്രത്തിന്റെ പോസ്റ്റര്‍ നശിപ്പിച്ചതിനെതിരെ നിത്യയും രംഗത്തെത്തിയിരുന്നു. ഹൊറര്‍ ത്രില്ലറാണ് പള്ളിമണി. പോസ്റ്റര്‍ നശിപ്പിച്ച സംഭവത്തെ ഭീരുത്വം എന്നാണ് ശ്വേത നേരത്തെ വിശേഷിപ്പിച്ചത്.

More from Filmibeat

Read more about: swetha menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X