ഇത്തരം സീനുകൾ ചെയ്യാൻ പറ്റില്ലെന്ന് തമന്ന; ഉടനെ നായികയെ മാറ്റണമെന്ന് വാശിപിടിച്ച സൗത്ത് ഇന്ത്യൻ സൂപ്പർ താരം

സൗത്ത് ഇന്ത്യൻ സിനിമയിൽ കരിയർ തുടങ്ങി, ഇന്ന് ബോളിവുഡിൽ തിളങ്ങുന്ന താരമാണ് തമന്ന ഭാട്ടിയ. പ്രത്യേകിച്ച്, തെലുങ്ക്, തമിഴ് സിനിമ ഇൻഡസ്ട്രികളിൽ തന്റേതായ സ്ഥാനം നേടിയെടുത്ത അപൂർവ്വം നായികമാരിൽ ഒരാളാണ് അവർ. കണ്ണഞ്ചിപ്പിക്കുന്ന സൗന്ദര്യവും, നൃത്ത രംഗങ്ങളും തമന്നയെ സൗത്ത് ഇന്ത്യൻ പ്രേക്ഷകർക്കും, സിനിമ വ്യവസായത്തിലെ പ്രമുഖർക്കും ഏറെ പ്രിയങ്കരിയാക്കി. എന്നാൽ, തന്റെ കരിയറിന്റെ തുടക്കകാലത്ത് ഇന്നത്തെ പോലെ എളുപ്പമായിരുന്നില്ല കാര്യങ്ങൾ എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താര സുന്ദരി.

അടുത്തിടെ, ദി ലല്ലൻടോപ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് തമന്ന ഭാട്ടിയ ചില ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയത്. അന്ന് ചെറുപ്പമായത് കൊണ്ടും, സിനിമയിൽ തുടക്കക്കാരിയായിരുന്നത് കൊണ്ടും, തലതൊട്ടപ്പന്മാർ ഇല്ലാതിരുന്നത് കൊണ്ടും, ഏറെ അപമാനങ്ങൾ നേരിടേണ്ടി വന്നിരുന്നു എന്നാണ് പ്രശസ്ത നടി പറഞ്ഞത്. അതിന് കാരണം തന്റെ ശരികളിൽ ഉറച്ചു നിന്നതാണെന്നും അവർ വെളിപ്പെടുത്തി. ഒട്ടും സുഖകരമല്ലാത്ത സീനുകൾ ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞതിന് ഒരു സിനിമയിൽ നിന്ന് താൻ ഏതാണ്ട് പുറത്താക്കപ്പെട്ടിരുന്നുവെന്നും അവർ പറഞ്ഞു.

Tamannaah then and now
Photo Credit: IMDb

മുഖക്കുരു മാറാൻ പല്ല് തേയ്ക്കും മുമ്പ് ഉമിനീർ പുരട്ടും, ഷൂട്ടിനുശേഷം ശരീരത്തിലെ ഓരോ ഭാ​ഗത്തോടും നന്ദി പറയും!

"നമ്മൾ ചെറുപ്പമായതുകൊണ്ട് ആളുകൾ നമ്മുടെ ആത്മവിശ്വാസം തകർക്കാൻ ശ്രമിക്കും, നിനക്ക് ഒന്നുമറിയില്ല എന്ന് കാണിക്കാൻ ശ്രമിക്കും. നിനക്ക് അത്ര പ്രായമില്ലാത്തതുകൊണ്ട് നിനക്ക് ഇതൊന്നും മനസ്സിലാകില്ല എന്നാണ് അവരുടെ പക്ഷം. അങ്ങനെ പലതവണ സംഭവിച്ചു - ആളുകൾ നമ്മളെ അപമാനിക്കാൻ ശ്രമിക്കുന്നു," കരിയറിന്റെ തുടക്കകാലത്ത് നേരിട്ട വെല്ലുവിളികൾ ഓർത്തെടുത്ത തമന്ന പറഞ്ഞു. ഒപ്പം, സൗത്ത് ഇന്ത്യയിൽ ഒരു വലിയ സൂപ്പർ താരത്തിനൊപ്പം അഭിനയിച്ചപ്പോൾ നേരിടേണ്ടി വന്ന അപമാനത്തെ കുറിച്ചതും അവർ വെളിപ്പെടുത്തി.

"ഒരിക്കൽ ഞാൻ ഒരു വലിയ സൗത്ത് ഇന്ത്യൻ താരത്തിനൊപ്പം ഒരു സിനിമ ചെയ്യുകയായിരുന്നു. അതിൽ ചില സീനുകൾ ഷൂട്ട് ചെയ്യാനായി സമീപിച്ചപ്പോൾ, എനിക്ക് ഇത് ചെയ്യാൻ കഴിയില്ലെന്ന് പറയേണ്ടി വന്നു. കാരണം അത് ഒട്ടും തന്നെ കംഫർട്ടബിൾ അല്ലായിരുന്നു. ആ സീനുകളിൽ എനിക്ക് തീരെ അംഗീകരിക്കാനാവാത്ത ഒരു കാര്യം ഉണ്ടായിരുന്നു. ഇത്തരം രംഗങ്ങളിൽ അഭിനയിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ടെന്ന് ഞാൻ പറഞ്ഞു. അപ്പോൾ ആ സൂപ്പർ താരം ആകെ ചൂടായി. ആദ്ദേഹം ഉടൻ തന്നെ പറഞ്ഞു - 'നായികയെ മാറ്റൂ'. അന്ന് ആ പ്രോജെക്ടിൽ നിന്ന് ഞാൻ പുറത്താവേണ്ടതായിരുന്നു," തമന്ന വെളിപ്പെടുത്തി.

Tamannaah Bhatia
Photo Credit: Filmibeat

"ആരെങ്കിലും നിങ്ങളെ അപമാനിക്കാൻ ശ്രമിച്ചാൽ, നിങ്ങൾക്കും അങ്ങനെ തന്നെ ചെയ്യാൻ തോന്നണമെന്നില്ല. അദ്ദേഹത്തിന് എന്ത് തോന്നിയാലും അന്ന് അദ്ദേഹം അത് ഉറക്കെ പറഞ്ഞു. തന്റെ സിനിമയിലെ നായികയോട് എങ്ങനെ പെരുമാറണം എന്നുള്ളത് ആ നടന്റെ മാത്രം തീരുമാനമായിരുന്നു. അടുത്ത ദിവസം അദ്ദേഹം തന്നെ വന്ന് എന്നോട് ക്ഷമ ചോദിച്ചു. അദ്ദേഹം പറഞ്ഞു, "നിങ്ങൾ ക്ഷമിക്കണം, ഞാൻ അപ്പോൾ വളരെ അസ്വസ്ഥനായിരുന്നു. എനിക്ക് വല്ലാത്ത ദേഷ്യം വന്നു. എന്നാലും ഞാൻ അങ്ങനെ പെരുമാറാൻ പാടില്ലായിരുന്നു," എന്ന്," നടി ഓർത്തെടുത്തു. ആദ്യം സിനിമയിൽ നിന്ന് താൻ പുറത്തായേക്കുമെന്ന് വിചാരിച്ചെങ്കിലും, പിന്നീട് അങ്ങനെ സംഭവിച്ചില്ലെന്നും തമന്ന ഭാട്ടിയ കൂട്ടിച്ചേർത്തു.

എന്തായാലും, ഇന്ന് തമന്ന സൗത്ത് ഇന്ത്യയിലും, ബോളിവുഡിലും ഏറെ അവസരങ്ങളുള്ള സ്റ്റാർ നായികമാരിൽ ഒരാളാണ്. സിദ്ധാർഥ് മൽഹോത്രയ്ക്കൊപ്പം വാൻ, ഷാഹിദ് കപൂറിനൊപ്പം വിശാൽ ഭരദ്വാജ് ചിത്രം അർജുൻ ഉസ്‌ത്ര, വരുൺ ധവാൻ, അർജുൻ കപൂർ എന്നിവർക്കൊപ്പം നോ എൻട്രി 2, അങ്ങനെ ചില വലിയ ഹിന്ദി പ്രോജക്ടുകളുടെ ഭാഗമാണ് താരം ഇന്ന്. തമിഴിൽ ജെയ്ലർ 2ലും രജിനികാന്തിനൊപ്പം താരം പ്രത്യക്ഷപ്പെട്ടേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്.

More from Filmibeat

Read more about: tamannah tamannaah bhatia
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X