സീമ നോക്കുമ്പോൾ ചാൻസ് തേടി വന്ന മമ്മൂട്ടി കാലിന്മേൽ കാൽ കയറ്റി ഇരിക്കുന്നു; നടി അന്ന് പറഞ്ഞത്!

കേരളത്തിന് പുറത്തും ഒരുപാട് ആരാധകരുള്ള നടനാണ് മമ്മൂട്ടി. അന്യ ഭാഷകളിൽ ശ്രദ്ധേയ സിനിമകളുടെ ഭാഗമായി കൊണ്ടാണ് മമ്മൂട്ടി ഇന്ത്യയൊട്ടാകെ ആരാധകരെ സ്വന്തമാക്കിയത്. പ്രായം എഴുപത് പിന്നിട്ടെങ്കിലും നാല്പതുകാരന്റെ സൗന്ദര്യവും ഊർജ്ജവും കൊണ്ട് നടക്കുന്ന മമ്മൂട്ടിക്ക് അക്കരണത്താലും നിരവധി ആരാധകരുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലെല്ലാം അഭിനയിച്ചിട്ടുള്ള മമ്മൂട്ടിക്ക് കേരളം കഴിഞ്ഞാൽ തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതൽ ആരാധകർ ഉള്ളത്.

തമിഴിൽ നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകാൻ മമ്മൂട്ടിക്ക് സാധിച്ചിട്ടുണ്ട്. അഴകൻ, ദളപതി, ആനന്ദം, മരുമലർച്ചി, കണ്ടു കൊണ്ടെയ്ൻ കണ്ടു കൊണ്ടെയ്ൻ, പേരൻപ് തുടങ്ങിയ സിനിമകളിലൂടെയാണ് മമ്മൂട്ടി തമിഴ് ആരാധകരുടെ മനം കവർന്നത്. ഒരുപക്ഷെ തമിഴകത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടിട്ടുള്ള മലയാള നടനും മമ്മൂട്ടിയ്ക്കും. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ച് തമിഴ് മാധ്യമപ്രവർത്തകനായ വിഷൻ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്.

Mammootty

ചെറുപ്പം മുതൽ തന്നെ താൻ കമലിന്റെയും മമ്മൂട്ടിയുടെയും ആരാധകനാണെന്ന് വിഷൻ പറയുന്നു. സിനിമയിൽ മമ്മൂട്ടി ചാൻസ് തേടി നടന്നപ്പോഴുണ്ടായിരുന്ന ഒരു സംഭവവും അദ്ദേഹം പങ്കുവെച്ചു. ആദ്യമായി സീമയെ കാണുമ്പോൾ മമ്മൂട്ടി വലിയ നടനായിരുന്നില്ലെന്നും എങ്കിലും വ്യത്യസ്തമായ റിയാക്ഷനാണ് അദ്ദേഹം നൽകിയതെന്നും ദി വിസിൽ എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ വിഷൻ പറഞ്ഞു.

'അഭിഭാഷകനായിരിക്കുമ്പോൾ അദ്ദേഹം ചാൻസ് തേടി നടക്കുമായിരുന്നു. സീമ എന്നൊരു മലയാളം നടിയുണ്ട്. അന്നത്തെ ടോപ്പ് ആക്ട്രസ് ആണ്. തമിഴിലും അഭിനയിച്ചിട്ടുണ്ട്. അവൻ സ്റ്റുഡിയോയിൽ നിന്നും മേക്കപ്പ് ഇട്ടിട്ട് ഇറങ്ങിവരികയാണ്. അപ്പോൾ പുറത്ത് നമ്മുടെ പാർട്ടി ഇരിക്കുകയാണ്. കാലിന്മേൽ കാലും കേറ്റി വെച്ച് ഫോർമലായി ഡ്രസ് ധരിച്ചാണ് ഇരിക്കുന്നത്. സീമ ഇറങ്ങിവന്നപ്പോൾ ജസ്റ്റ് നോക്കിയിട്ട് എന്തോ വായിച്ചുകൊണ്ടിരിക്കുകയാണ് മമ്മൂട്ടി',

'ഒരു നടിയെ കാണുമ്പോൾ സാധാരണ ഒരാളുടെ റിയാക്ഷൻ എങ്ങനെയായിരിക്കും എന്ന് നമുക്ക് അറിയാമല്ലോ. അങ്ങനെയൊരു റിയാക്ഷനുമില്ലാതെ ഏതോ ഒരുത്തി പോകുന്നുവെന്ന ഭാവത്തിൽ മമ്മൂട്ടി ഇരുന്നു. ആ ഇരിക്കുന്നതാരാണെന്ന് സിമ സംവിധായകനോട് പോയി ചോദിച്ചു. അദ്ദേഹം അഭിഭാഷകനാണ്. സിനിമയിൽ കയറാനായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ് എന്ന് സംവിധായകൻ സീമയോട് പറഞ്ഞു. വെരി ഹാൻഡ്ം മാൻ എന്ന് പറഞ്ഞിട്ട് സിമ പോയി. അതാണ് അദ്ദേഹത്തിന്റെ പേഴ്സണൽ ആറ്റിറ്റിയൂഡ്', വിഷൻ പറയുന്നു.

'ഗോസിപ്പ് ഒന്നും കേൾപ്പിക്കാത്ത നടനാണ് മമ്മൂട്ടി. കാണാൻ നല്ല ഭംഗിയാണ്, വലിയ ഹീറോയാണ്, ഗോസിപ്പുണ്ടാവാൻ നല്ല സാധ്യതയുണ്ട്. എന്നാൽ ഒരു നടിക്കൊപ്പവും അദ്ദേഹത്തെ പറ്റി ഗോസിപ്പുകൾ ഉണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ പിറന്നാളിന് ദുൽഖർ സൽമാൻ ഒരു ട്വീറ്റ് ചെയ്തിട്ടുണ്ട്',

Mammootty, seema

'കുഞ്ഞായിരുന്നപ്പോൾ അങ്ങയെ പോലൊരു ആളാവാനാണ് ആഗ്രഹിച്ചത്, ആദ്യമായി ക്യാമറയുടെ മുന്നിൽ നിൽക്കുമ്പോൾ അങ്ങയെ പോലെ ഒരു നടനാവാൻ ആഗ്രഹിച്ചു. ആദ്യമായി അച്ഛനായപ്പോൾ അങ്ങയെ പോലെ ഒരു പിതാവാവാൻ ആഗ്രഹിച്ചു. ഭാവിയിൽ അങ്ങയുടെ പാതിയെങ്കിലും ആവണമെന്ന് പറഞ്ഞാണ് ദുൽഖർ ട്വീറ്റ് ചെയ്തിരിക്കുന്നത്',

'ഒരു നടനെന്ന നിലയിൽ അദ്ദേഹം കംപ്ലീറ്റ് ആക്ടറാണ്. അച്ഛനെന്ന നിലയിലും അങ്ങനെ തന്നെയാണ്. ഒരു മനുഷ്യനെന്ന നിലയിലും അങ്ങനെ തന്നെയാണ്. എല്ലാ രീതിയിലും അദ്ദേഹം പെർഫെക്ടായ മനുഷ്യനാണ്', വിഷൻ പറഞ്ഞു. വിഷന്റെ വാക്കുകൾ തമിഴകത്തും വൈറലാണ്. ഓ കാതൽ കണ്മണി, കണ്ണും കണ്ണും കൊള്ളയടിത്താൽ തുടങ്ങിയ സിനിമകളിലൂടെ ദുൽഖറും തമിഴകത്ത് ഒരുപാട് ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്.

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X