മമ്മൂട്ടി എന്ന നടനെയല്ല സുൽഫത്ത് കല്യാണം കഴിച്ചത്, അപ്പോൾ ഞാൻ അങ്ങനെയായിരിക്കണം; മുകേഷിന് നൽകിയ മറുപടി!

സിനിമാ തിരക്കുകൾക്കിടയിലും കുടുംബത്തിന് വേണ്ടി മാക്സിമം സമയം മാറ്റിവയ്ക്കുന്ന നടനാണ് മമ്മൂട്ടി. അതുകൊണ്ട് തന്നെ ഒരു പക്കാ ഫാമിലി മാനായിട്ടാണ് മമ്മൂട്ടിയെ വിശേഷിപ്പിക്കാറുള്ളത്. കുടുംബത്തിലെ ഏതൊരു പരിപാടിക്കും തന്റെ സാന്നിധ്യം മമ്മൂട്ടി ഉറപ്പാക്കാറുണ്ട്. അതുപോലെ ഭാര്യയും മക്കളുമായി യാത്ര പോകുന്ന കാര്യത്തിലും ഇന്നും നടൻ മാറ്റം വരുത്താറില്ല. എല്ലാ കാര്യത്തിലും വാപ്പയെ മാതൃകയാക്കാറുള്ള ദുൽഖറും ഇക്കാര്യത്തിൽ വാപ്പയെ പോലെ തന്നെയാണ്.

ഇപ്പോഴിതാ മമ്മൂട്ടിക്ക് കുടുംബത്തോടുള്ള സ്നേഹത്തെ പറ്റി സംസാരിക്കുകയാണ് തമിഴ് മാധ്യമപ്രവർത്തകനായ വിഷൻ. ദൂരസ്ഥലങ്ങളിൽ ഷൂട്ടിന് പോകുമ്പോൾ എന്നും വീട്ടിലേക്ക് വിളിക്കുകയും കാര്യങ്ങൾ തിരക്കുകയും ചെയ്യുന്ന ആളാണ് മമ്മൂട്ടിയെന്ന് വിഷൻ പറയുന്നു. ഒരിക്കൽ മുകേഷ് ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം നൽകിയ മറുപടിയെ പറ്റിയും വിസിൽ ദി വിസിൽ എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ വിഷൻ സംസാരിച്ചു.

Mammootty sulfath

'മമ്മൂട്ടിക്ക് കുടുംബത്തോട് ഭയങ്കര അറ്റാച്ച്മെന്റാണ്. കല്യാണം കഴിഞ്ഞതിന് ശേഷമാണ് അദ്ദേഹം സിനിമയിൽ ഹീറോ ആയത്. ഷൂട്ടിന് ദൂരെ പോവുകയാണെങ്കിൽ എന്നും ഭാര്യയെ വിളിക്കും. അവർ മക്കളുമായി വീട്ടിൽ തനിച്ചായിരിക്കുമല്ലോ, കതകടച്ചില്ലേ, ജനലുകളെല്ലാം അടച്ചില്ലേ എന്നൊക്കെ ചോദിക്കും. കഴിച്ചിട്ട് വേഗം കിടക്കാൻ പറയും', വിഷൻ പറയുന്നു.

'മുകേഷ് എന്നൊരു ആക്ടറുണ്ട്. എന്താ മമ്മുക്ക ഇത്, സാധാരണ ഒരു കുടുംബസ്ഥനെ പോലെ കതകടച്ചോ കഴിച്ചോ എന്നൊത്തെ ചോദിക്കുകയാണല്ലോ, നിങ്ങളിപ്പോൾ എത്ര വലിയ ആളാണ് എന്ന് മുകേഷ് പറഞ്ഞു. എന്റെ ഭാര്യ മമ്മൂട്ടി എന്ന നടനെയല്ല കല്യാണം കഴിച്ചത്, മമ്മൂട്ടിയെന്ന അഡ്വക്കേറ്റിനെയാണെന്ന് മമ്മൂട്ടി മറുപടി പറഞ്ഞു',

'ഇത്ര വലിയ ആക്ടറാവുമെന്ന് അപ്പോൾ അവർക്ക് അറിയില്ല, സാധാരണ ജോലിക്ക് പോവുമ്പോഴുള്ള പെരുമാറ്റം തന്നെയായിരിക്കില്ലേ അവർ ഇപ്പോഴും പ്രതീക്ഷിക്കുന്നുണ്ടാവുക, അപ്പോൾ ഞാനും അങ്ങനെ തന്നെയായിരിക്കണം, നടനാണെന്ന് പറഞ്ഞ് ഇത് ചെയ്യാതിരിക്കാനാവില്ല എന്നും മമ്മൂട്ടി പറഞ്ഞു. ഫാമിലി ലൈഫും പ്രൊഫഷനും ഒരുമിച്ച് കൊണ്ടുപോവുകയാണ് അദ്ദേഹം. അത്രയും അറ്റാച്ച്മെന്റ് മമ്മുക്കയ്ക്ക് ഉണ്ട്', വിഷൻ പറഞ്ഞു.

നടനെന്ന നിലയിൽ അദ്ദേഹം കംപ്ലീറ്റ് ആക്ടറാണ്. അച്ഛനെന്ന നിലയിലും അങ്ങനെ തന്നെയാണ്. ഒരു മനുഷ്യനെന്ന നിലയിലും അങ്ങനെ തന്നെയാണ്. എല്ലാ രീതിയിലും അദ്ദേഹം പെർഫെക്ടായ മനുഷ്യനാണെന്നും വിഷൻ അഭിമുഖത്തിൽ പറയുന്നുണ്ട്. അതേ സമയം മുൻപ് പല അഭിമുഖങ്ങളിലും ഭാര്യ സുൽഫത്തിനെ കുറിച്ച് മമ്മൂട്ടി വാചാലനായിട്ടുണ്ട്. തന്നെ സഹിച്ചു നിൽക്കുന്നത് വലിയ കാര്യമാണെന്നും സുൽഫത്ത് തന്റെ സുഹൃത്താണെന്നുമാണ് മമ്മൂട്ടി ഒരിക്കൽ പറഞ്ഞത്.

Mammootty sulfath

'നിങ്ങളൊക്കെ കേട്ടിട്ടുള്ള സ്വഭാവക്കാരനാണ് ഞാൻ‌ വീട്ടിലും. അത്യാവശ്യം ചൂടും പരുക്കത്തരമൊക്കെ വീട്ടിലുമുണ്ട്. അതൊക്കെ സഹിച്ച് നിന്നത് തന്നെ വലിയ കാര്യം. പിന്നെ സിനിമയിലുള്ളപ്പോൾ നമ്മൾ വീട്ടിലില്ല. അകന്ന് നിൽക്കുകയാണ്. അത്രയൊക്കെ തന്നെയാണ് അവളുടെ കോൺട്രിബ്യൂഷൻ. അത്യാവശ്യം വായിക്കും. രഹസ്യമായി കുറിപ്പുകളൊക്കെ എഴുതും. നല്ല സുഹൃത്താണ്. കാര്യങ്ങൾ നമ്മൾ കാണുന്നതിനേക്കാൾ മുന്തിയ തരത്തിൽ കാണും', മമ്മൂട്ടി പറഞ്ഞു.

ഭാര്യ ഏറ്റവും സുന്ദരിയായത് കൊണ്ടാണ് താൻ അവളെ വിവാഹം കഴിച്ചതെന്നും തനിക്കേറ്റവും ഇഷ്ടപ്പെട്ട പെണ്ണ് സുൽഫത്ത് ആണെന്നും മറ്റൊരു അഭിമുഖത്തിൽ മമ്മൂട്ടി പറഞ്ഞിട്ടുണ്ട്.

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X