For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ ചെക്കനെ പേടിപ്പിക്കുന്നോ? അവതാരകനെ മലയാളം പറയിപ്പിച്ചത് കണ്ട് ധ്യാന്‍ വിളിച്ചെന്ന് തന്‍വി

  |

  മലയാള സിനിമയിലെ യുവനടിയാണ് തന്‍വി റാം. ആരാധിക എന്ന പാട്ടിലൂടെ മലയാളി മനസില്‍ ഇടം നേടിയ തന്‍വി മുകുന്ദനുണ്ണി അസോസിയേറ്റ്‌സ്, കുമാരി തുടങ്ങിയ സിനിമകൡലൂടെ മലയാള സിനിമയിലെ നിറ സാന്നിധ്യമായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ തന്റെ ചിരി മൂലം നഷ്ടപ്പെട്ട കഥാപാത്രത്തെക്കുറിച്ച് മനസ് തുറക്കുകയാണ് തന്‍വി റാം.

  Also Read: 'വളരെ ചീപ്പായി ഭാവനയോട് സംസാരിച്ചു, പലതവണ നിർത്താൻ ആവശ്യപ്പെട്ടു, അവസാനം തല്ലി'; ആസിഫ് അലിയുടെ അനുഭവം!

  അമൃത ടിവിയിലെ റെഡ് കാര്‍പ്പറ്റില്‍ അതിഥിയായി എത്തിയതായിരുന്നു തന്‍വി. തന്‍വിയുടെ ചിരി നല്ലതാണെന്നാണ് എല്ലാവരും പറയുന്നത്. പക്ഷെ ഈ ചിരി കാരണം വലിയൊരു നഷ്ടം സംഭവിച്ചിട്ടുണ്ട്. ഇനി മേലാല്‍ ചിരിക്കില്ലെന്ന് വരെ ശപഥം എടുത്തിട്ടുണ്ട്. എന്തായിരുന്നു സംഭവം? എന്നായിരുന്നു അവതാരകയായ സ്വാസികയുടെ ചോദ്യം.

  Tanvi Ram

  അത് വളരെ പണ്ട് നടന്നതാണ്. സിനിമയില്‍ ട്രൈ ചെയ്ത് തുടങ്ങുമ്പോഴാണ്. 2012 ലാണ് ശ്രമങ്ങള്‍ തുടങ്ങുന്നത്. ആ സംഭവം നടക്കുന്നത് 2013-14 കാലത്താണ്. അവര്‍ക്ക് വേണ്ടത് കുറേക്കൂടി പക്വതയുള്ളൊരു കഥാപാത്രമായിരിക്കണമെന്നാണ് തന്‍വി നല്‍കിയ മറുപടി.

  എന്നോട് പറഞ്ഞ കാരണം മുഖത്ത് എപ്പോഴും ഒരു ചിരിയുണ്ടെന്നാണ്. അവര്‍ക്ക് വേണ്ടത് വേറെ റോളായിരിക്കും. പക്ഷെ എനിക്ക് സങ്കടമൊന്നുമില്ല. കാത്തു നിന്നുവെങ്കിലും എനിക്ക് നല്ലൊരു തുടക്കമാണ് ലഭിച്ചത്. അതില്‍ ചിരിയ്ക്കും പങ്കുണ്ടെന്നും താരം പറയുന്നു. നഷ്ടപ്പെട്ടത് മലയാളം സിനിമ തന്നെയായിരുന്നു.എന്നാല്‍ തനിക്ക് യാതൊരു കുറ്റബോധമില്ലെന്നും തന്‍വി പറയുന്നു.

  മറ്റൊരു സിനിമയുടെ പൂജ കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞ ശേഷം വേറെ ആളെ വച്ചുവെന്നും തന്‍വി പറയുന്നുണ്ട്. എല്ലാവരും പുതിയ ആളായിരുന്നതിനാല്‍ റിസ്‌ക് എടുക്കാന്‍ നിര്‍മ്മാതാക്കള്‍ തയ്യാറായിരുന്നില്ലെന്നും താരം ഓര്‍ക്കുന്നുണ്ട്.

  ആത്മവിശ്വാസത്തോടെ ചെയ്യാന്‍ പറ്റിയൊരു കഥാപാത്രം ഇതുവരേയും കിട്ടിയിട്ടില്ല. കുമാരിയിലും മുകുന്ദനുണ്ണിയിലുമെല്ലാം ലാസ്റ്റാണ് എന്നെ വിളിക്കുന്നത്. അത് ഭാഗ്യമായിട്ട് മാറി. ഷൈനിനെ കണ്ടപ്പോള്‍ കുമാരിയെക്കുറിച്ച് സംസാരിച്ചു. എന്റെ അമ്മൂമ്മയായിട്ട് വരുമല്ലേ എന്ന് ചോദിച്ചു. അപ്പോഴാണ് ഞാന്‍ ആലോചിച്ചത്. കുമാരിയിലെ എന്റെ ഭാഗം തീയേറ്ററില്‍ കണ്ടപ്പോള്‍ പേടിച്ചിട്ടുണ്ടെന്നും തന്‍വി പറയുന്നു.

  പിന്നാലെ അഭിമുഖത്തിനിടെ അവതാരകനോട് മലയാളത്തില്‍ പറയാന്‍ പറഞ്ഞ വൈറല്‍ വീഡിയോയെക്കുറിച്ചും തന്‍വി മനസ് തുറക്കുന്നുണ്ട്.

  ദുബായിലെ പ്രൊമോഷന് ശേഷം രാവിലെ അഞ്ച് മണിക്കോ ആറ് മണിക്കോ ആണ് എത്തുന്നത്. കുറച്ച് നേരം ഉറങ്ങിയ ശേഷം ഇന്റര്‍വ്യുകള്‍ക്കായി എത്തി. പതിനെട്ട് ഇന്റര്‍വ്യുകളാണ് നല്‍കിയത്. ഇത് പതിനേഴാമത്തെയായിരിക്കണം. ഫുള്‍ ഇംഗ്ലീഷാണ്. എനിക്കാണെങ്കില്‍ ക്ഷീണം കാരണം ഉറക്കം വരുന്നുണ്ട്. അപ്പോഴാണ് മലയാളത്തില്‍ സംസാരിക്കാമോ എന്ന് ചോദിച്ചത്. പക്ഷെ അതിന്റെ ടോണ്‍ മാറി പോയതാണെന്നാണ് തന്‍വി പറയുന്നത്.

  Tanvi Ram

  എനിക്കവനെ നേരത്തെ അറിയാമായിരുന്നു. അതിന്റെ സ്വാതന്ത്ര്യമായിരിക്കുമെന്നും തന്‍വി പറയുന്നുണ്ട്. വീഡിയോ കണ്ട് ധ്യാന്‍ വിളിച്ചിട്ട് സംസാരിച്ചുവെന്നും തന്‍വി പറയുന്നുണ്ട്. എന്റെ ചെക്കനെ ഇംഗ്ലീഷ് വേണ്ടാ മലയാളത്തില്‍ പറയൂവെന്ന് പറഞ്ഞ് പേടിപ്പച്ചല്ലോന്നൊക്കെ ചോദിച്ചുവെന്നാണ് തന്‍വി പറയുന്നുണ്ട്. ഫില്‍മിബീറ്റിന്റെ അഭിമുഖത്തിനിടെയായിരുന്നു രസകരമായ സംഭവം അരങ്ങേറിയത്.

  അമ്പിൡയിലൂടെയാണ് തന്‍വിയുടെ അരങ്ങേറ്റം. പിന്നീട് കപ്പേള, ആറാട്ട്, തല്ലുമാല, കുമാരി, മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് തുടങ്ങിയ സിനികളില്‍ അഭിനയിച്ചു. മുകുന്ദന്‍ ഉണ്ണിയാണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. അന്‍ഡെ സുന്ദരാനികിയിലൂടെ തെലുങ്കിലും അരങ്ങേറിയിരിക്കുകയാണ് തന്‍വി. 2018 ആണ് തന്‍വിയുടെ പുതിയ സിനിമ.

  വന്‍ താരനിര അണിനിരക്കുന്ന സിനിമ 2018 ലെ പ്രളയ കാലത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. ജൂഡ് ആന്‍റണിയാണ് സിനിമയുടെ സംവിധാനം. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി തുടങ്ങിയവരും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ ടീസര്‍ ശ്രദ്ധ നേടിയിരുന്നു.

  Read more about: dhyan sreenivasan
  English summary
  Tanvi Ram Talks About Viral Video Of Telling Anchor To Speak In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X