twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലളിതാമ്മ ഇടയ്ക്ക് അടിയൊക്കെ തരും, 12 വർഷം ശരിക്കും ഒരുമിച്ച് ജീവിച്ചവരാണ് ഞങ്ങൾ; നടിയെ ഓർത്ത് മഞ്ജു പിള്ള

    |

    മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് മഞ്ജു പിളള. വർഷങ്ങളായി പ്രേക്ഷകർ സിനിമകളിലും സീരിയലുകളിലുമെല്ലാം കണ്ടുവരുന്ന നടിയാണ് മഞ്ജു. 1992 മുതൽ അഭിനയരംഗത്ത് സജീവമായ മഞ്ജു കോമഡി വേഷങ്ങളിലും സീരിയസ് വേഷങ്ങളിലുമെല്ലാം ഒരുപോലെ തിളങ്ങിയിട്ടുണ്ട്. ഇപ്പോൾ ഇപ്പോൾ ഒരു ചിരി ഇരു ചിരി ബംബർ ചിരി എന്ന ടെലിവിഷൻ പരിപാടിയിൽ ജഡ്ജായും മഞ്ജുവിനെ കാണാം.

    കലാ കുടുംബത്തില്‍ നിന്നാണ് മഞ്ജു പിള്ളയുടെ വരവ്. എസ് പി പിള്ളയുടെ കൊച്ചുമകളാണ് നടി. ഒരുപാട് സിനിമകളിൽ മഞ്ജു അഭിനയിച്ചിട്ടുണ്ടെങ്കിലും മഞ്ജുവിന് ഏറ്റവും കൂടുതൽ സ്വീകാര്യത നൽകിയ ചിത്രം അടുത്തിടെ ഇറങ്ങിയ ഹോം എന്ന സിനിമയാണ്. ചിത്രത്തിലെ കുട്ടിയമ്മ എന്ന കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു.

    Also Read: സീരിയൽ താരങ്ങൾക്ക് ലഭിക്കുന്ന ഞെട്ടിക്കുന്ന ശമ്പളം!, സത്യാവസ്ഥ തുറന്നു പറഞ്ഞ് നടി ഉമ നായർAlso Read: സീരിയൽ താരങ്ങൾക്ക് ലഭിക്കുന്ന ഞെട്ടിക്കുന്ന ശമ്പളം!, സത്യാവസ്ഥ തുറന്നു പറഞ്ഞ് നടി ഉമ നായർ

    തട്ടീം മുട്ടീം എന്ന പരമ്പരയിലൂടെയാണ് മഞ്ജു ജനപ്രീതി നേടിയത്

    അതിനു മുൻപ് മഴവിൽ മനോരമ ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന തട്ടീം മുട്ടീം എന്ന പരമ്പരയിലൂടെയാണ് മഞ്ജു ജനപ്രീതി നേടിയത്. ടെലിവിഷൻ ഹാസ്യ പരമ്പരയായ തട്ടീം മുട്ടീയിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് അന്തരിച്ച നടി കെപിഎസി ലളിത ആയിരുന്നു. പരമ്പരയിലെ ഇവരുടെ അമ്മായിയമ്മ മരുമകൾ കോംബോ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തതാണ്. ഓൺ സ്‌ക്രീനിന് പുറത്തും വളരെ അടുത്ത ബന്ധം സൂക്ഷിച്ചിരുന്നവരാണ് ഇരുവരും.

    പത്ത് പന്ത്രണ്ട് വർഷം ശരിക്കും ഒരുമിച്ച് ജീവിച്ചവരാണ്

    ഇപ്പോഴിതാ, കെപിഎസി ലളിതയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് മഞ്ജു പിള്ള. പുതിയ സിനിമയായ ടീച്ചറിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് നടി കെപിഎസി ലളിതയെ ഓർത്തത്. മഞ്ജു പിള്ളയുടെ വാക്കുകൾ വായിക്കാം വിശദമായി.

    'ലളിതാമ്മ ശരിക്കും അമ്മയുടെ സ്ഥാനത്താണ്. എന്നെ വഴക്ക് പറയാനും, ഉപദേശിക്കാനും, ചീത്ത പറയാനും അടിക്കാനുമൊക്കെ അവകാശമുള്ള ആളാണ്. ഇടയ്ക്ക് അടിയൊക്കെ തരും. ഞാൻ ഒരുമിച്ചു ജീവിച്ചു എന്ന് വേണമെങ്കിൽ പറയാം. അതുപോലെ ആയിരുന്നു ഞങ്ങൾ. പത്ത് പന്ത്രണ്ട് വർഷം ശരിക്കും ഒരുമിച്ച് ജീവിച്ചവരാണ്. ഇടയ്ക്ക് ഞാൻ അമ്മയുടെ വീട്ടിൽ പോയി നിക്കും,'

    എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട് ലളിതാമ്മ

    'കൊച്ചിയിൽ ഞങ്ങൾ ആദ്യമായി താമസിക്കാൻ എത്തിയപ്പോൾ മൂന്ന് നാലഞ്ച് വർഷം ഒരേ ഫ്ലാറ്റിൽ ആയിരുന്നു. ഞാൻ മിക്കവാറും ഒന്നും ഉണ്ടാക്കില്ല. എന്നിട്ട് അവിടെ പോയി കഴിക്കും. അങ്ങനെയൊക്കെ ഉള്ള ജീവിതമായിരുന്നു ഞങ്ങളുടേത്. എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട് ലളിതാമ്മ. ജീവിതത്തിലും അഭിനയത്തിലും എല്ലാം,' മഞ്ജു പിള്ള പറഞ്ഞു.

    Also Read: മുണ്ടും ബ്ലൗസുമിടുന്ന വേഷം മാത്രം വന്ന് തുടങ്ങി; ആദ്യം ഭര്‍ത്താവും പോയി, ഒറ്റയ്ക്കായ ജീവിതത്തെ കുറിച്ച് ബീനAlso Read: മുണ്ടും ബ്ലൗസുമിടുന്ന വേഷം മാത്രം വന്ന് തുടങ്ങി; ആദ്യം ഭര്‍ത്താവും പോയി, ഒറ്റയ്ക്കായ ജീവിതത്തെ കുറിച്ച് ബീന

    മക്കളെ നീ കോമഡി ചെയ്യണം എന്ന് ചേച്ചി പറയുമായിരുന്നു

    നടി കല്പനയെ കുറിച്ചും മഞ്ജു പറയുന്നുണ്ട്. 'മിനി ചേച്ചി എനിക്ക് ചേച്ചിയാണ്. എന്നോട് കോമഡി ചെയ്യാൻ പറഞ്ഞത് മിനി ചേച്ചിയാണ്. എന്റെയൊക്കെ കാലം കഴിഞ്ഞാൽ ആര് കോമഡി ചെയ്യും. മക്കളെ നീ കോമഡി ചെയ്യണം എന്ന് ചേച്ചി പറയുമായിരുന്നു. അങ്ങനെ കോമഡി ചെയ്യാൻ എന്നെ പ്രോത്സാഹിപ്പിച്ചത് മിനി ചേച്ചിയാണ്. എന്റെ വീട്ടിലെ ഒരു അംഗം ആയിരുന്നു,' മഞ്ജു പറഞ്ഞു.

    ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ ഒന്നാണ് മഞ്ജു പിള്ള അവതരിപ്പിച്ചിരിക്കുന്നത്

    അതേസമയം, ടീച്ചർ ഇന്നാണ് തിയേറ്ററുകളിൽ എത്തിയത്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. അമല പോൾ ഒരിടവേളയ്ക്കു ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണിത്. ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ ഒന്നാണ് മഞ്ജു പിള്ള അവതരിപ്പിച്ചിരിക്കുന്നത്. ഇതിനു മുൻപ് ഇറങ്ങിയ ജയ ജയ ജയ ജയഹേ എന്ന ചിത്രത്തിലെ മഞ്ജുവിന്റെ വേഷം കയ്യടി നേടിയിരുന്നു. ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാള സിനിമയിൽ വീണ്ടും സജീവമാവുകയാണ് മഞ്ജു പിള്ള.

    Read more about: manju pillai
    English summary
    Teacher Movie Actress Manju Pillai Opens Up About Her Relation With Late Actress KPAC Lalitha Goes Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X