ഒരുമിച്ച് നോമ്പ് തുറക്കാനായി കെഎസ്ആര്‍ടിസി ബസില്‍ കയറി, പണി കിട്ടി; പ്രണയകാലം ഓര്‍ത്ത് കുക്കുവും ദീപയും

മലയാളികള്‍ക്ക് സുപരിചതനായ താരമാണ് കുക്കു എന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന സുഹൈദ്. ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെ ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് കുക്കു. സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് കുക്കു. ദീപയാണ് കുക്കുന്റെ ഭാര്യ. ഇരുവരും പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം ഇരുവരും പങ്കുവെക്കാറുണ്ട്. ഡാന്‍സ് സ്‌കൂള്‍ നടത്തുകയാണ് താരങ്ങള്‍ ഇപ്പോള്‍. തങ്ങളുടെ വിവാഹത്തെക്കുറിച്ചും ഈ സമയത്ത് നേരിട്ട വെല്ലുവിളികളെക്കുറിച്ചുമെല്ലാം കുക്കുവും ദീപയും നേരത്തെ പലപ്പോഴും തുറന്ന് സംസാരിച്ചിട്ടുണ്ട്.

ഇപ്പോഴിതാ പ്രണയ കാലത്തെ രസകരമായ ഓര്‍മ്മ പങ്കുവച്ച് എത്തിയിരിക്കുകയാണ് കുക്കുവും ദീപയും. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരങ്ങള്‍ മനസ് തുറന്നത്. പ്രണയ കാലത്ത് കാണിച്ചിരുന്ന കള്ളത്തരങ്ങളെക്കുറിച്ചും പറ്റിയ അബദ്ധങ്ങളെക്കുറിച്ചുമാണ് ഇരുവരും മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം വിശദമായി തുടര്‍ന്ന്.

പ്രണയിക്കുന്ന കാലത്ത്

പ്രണയിക്കുന്ന കാലത്ത് ഒരുപാട് ഓര്‍മകളുണ്ട്. അതൊന്നും ഇപ്പോള്‍ പുറത്ത് പറയാന്‍ സാധിയ്ക്കുകയില്ലെന്നാണ് കുക്കു പറയുന്നത്. അതേസമയം പ്രണയ കാലത്തെക്കാള്‍ ഞാന്‍ ഏറ്റവും അധികം ആസ്വദിയ്ക്കുന്നത് വിവാഹം ചെയ്ത ശേഷമാണ് എന്നാണ് കുക്കു പറയുന്നതു. കാരണം, ദീപയ്ക്കൊപ്പം സ്വാതന്ത്രത്തോടെ നടക്കാന്‍ ഇപ്പോഴാണ് സാധിയ്ക്കുന്നത്. പണ്ട് ആരെങ്കിലും കണ്ടാലോ എന്ന ഭയത്തില്‍ ഞങ്ങള്‍ അത്രയ്ക്ക് അധികം പ്രണയം ആസ്വദിച്ചിരുന്നില്ല എന്നാണ് കുക്കു വെളിപ്പെടുത്തുന്നത്. പ്രണയ കാലത്തെക്കുറിച്ച് മനോഹരമായ ഒരുപാട് ഓര്‍മ്മകളുണ്ടെന്നും കുക്കുവും ദീപയും പറയുന്നു. അരെങ്കിലും കാണുമോ എന്ന് പേടിച്ച് സംസാരം അധികമില്ലായിരുന്നുവെന്നും മുഖം കൊണ്ടുള്ള അഭിനയവും മെസേജും ആയിരിക്കും കൂടുതല്‍ എന്നുമാണ് കുക്കു പറയുന്നത്.

ഒളിച്ചും പാത്തും

ദീപയെ കാണാന്‍ ഒളിച്ചും പാത്തും പോകുന്നതായിരുന്നു രസം എന്ന് പറയുന്ന കുക്കു അങ്ങനെ ബാംഗ്ലൂര്‍ വരെ പോയിട്ടുണ്ടെന്നും പറയുന്നു. അതും നോമ്പ് എടുത്തിട്ട്. ഒരുമിച്ച് നോമ്പ് തുറക്കാനായിരുന്നു പ്ലാന്‍. പക്ഷെ അതൊരു കഥന കഥയായിപ്പോയി എന്നാണ് താരങ്ങള്‍ പറയുന്നത്. പിന്നാലെ ആ കഥയും താരങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. നോമ്പ് കാലത്ത് ഒരുമിച്ച് ഒരു നോമ്പ് തുറക്കാം എന്ന പ്ലാനില്‍ ദീപയും നോമ്പ് എടുക്കുകയായിരുന്നു. ഞാന്‍ നോമ്പ് എടുത്ത് അവളെ കാണാന്‍ പോയി. കെ എസ് ആര്‍ ടി സി ബസ്സിലിരുന്ന് ഒരുമിച്ച് നോമ്പ് തുറക്കാനായിരുന്നു തങ്ങളുടെ പ്ലാന്‍ എന്നും കുക്കു പറയുന്നു.

പ്ലാനില്‍ ചെറിയ മാറ്റം

പക്ഷെ ബസ്സില്‍ കയറുന്നത് വരെ ആരും കുക്കുവിനെ തിരിച്ചറിയാനും പാടില്ലായിരുന്നുവെന്നും അന്ന് ഡി ഫോര്‍ ഡാന്‍സ് കഴിഞ്ഞ് നില്‍ക്കുന്ന സമയമായിരുന്നു. അങ്ങനെ ദീപ മുന്നിലത്തെ ഡോറിലൂടെയും കുക്കു പിന്നിലത്തെ ഡോറിലൂടെയും ബസ്സില്‍ കയറി. പക്ഷെ ബസ്സില്‍ ഭയങ്കര തിരക്കായിരുന്നു. ഒരുമിച്ച് ഇരിക്കാന്‍ പോയിട്ട്, നില്‍ക്കാന്‍ കൂടെ പറ്റാത്ത അവസ്ഥയായിരുന്നുവെന്നും താരങ്ങള്‍ ഓര്‍ക്കുന്നു. ഇതോടെ പ്ലാനില്‍ ചെറിയ മാറ്റം വരുത്താന്‍ ഇരുവരും തീരുമാനിച്ചു.

Recommended Video

നയൻതാരയെ ചെറുപ്പത്തിൽ വിളിച്ച് പറ്റിച്ച കഥ പറഞ്ഞ് Dhyan Sreenivasan | FilmiBeat Malayalam
നോമ്പ് തുറന്നു

എങ്കില്‍ പിന്നെ അടുത്ത സ്റ്റോപ്പില്‍ ബസ്സ് ഇറങ്ങിയിട്ട് തിരക്കില്ലാത്ത ബസ്സില്‍ കയറാം എന്ന് ഞങ്ങള്‍ മെസേജ് അയച്ചു. അടുത്ത സ്റ്റോപ്പ് എത്തുന്നതിന് മുന്‍പ് ബസ്സ് ഒന്ന് സ്ലോ ആയപ്പോള്‍ കുക്കു ചാടി ഇറങ്ങി. പക്ഷെ അപ്പോള്‍ ദീപ ഇറങ്ങിയില്ല. ബസ്സ് ആ സ്റ്റോപ്പില്‍ നിര്‍ത്താതെ പോവുകയായിരുന്നു. എന്ത് ചെയ്യണം എന്ന് അറിയാതെ കുക്കുവും നിന്ന ഇടത്ത് തന്നെ നിന്നു. ഇനി എന്ത് ചെയ്യണമെന്ന് ആലോചിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു കുക്കു. നീ ഏതെങ്കിലും ബൈക്കിലോ ഓട്ടോയിലോ കയറി അടുത്ത സ്‌റ്റോപ്പിലേക്ക് വായെന്നും താന്‍ അവിടെയിറങ്ങാമെന്നും ദീപ പറഞ്ഞു. പക്ഷെ പരിചയമില്ലാത്തവരുടെ ബൈക്കില്‍ കയറാന്‍ കുക്കുവിന് പേടിയായിരുന്നു. എങ്കിലും പിന്നാലെ വന്നൊരു ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് കുക്കു അടുത്ത സ്‌റ്റോപ്പില്‍ എത്തുകയായിരുന്നു. പിന്നീട് തിരക്കില്ലാത്ത ബസ്സില്‍ കയറി വെള്ളം കുടിച്ച് തങ്ങള്‍ നോമ്പ് തുറന്നുവെന്നാണ് കുക്കു പറയുന്നത്.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X