അമ്മയുടെ 'പ്ലാന്‍' പോലെ 23 -ല്‍ കല്യാണം, പെണ്ണുകാണല്‍ ചാനലിലൂടെ; ചോര കൊണ്ടെഴുതിയ പ്രേമലേഖനം!

ഒരൊറ്റ സിനിമ കൊണ്ട് എല്ലാകാലത്തും ഓര്‍ത്തുവെക്കപ്പെടുക എന്നത് എല്ലാവര്‍ക്കും സാധ്യമല്ല. എന്നാല്‍ അതിന് സാധിച്ചിട്ടുള്ള അപൂര്‍വ്വ നായികമാരില്‍ ഒരാളാണ് ടെസ ജോസഫ്. മലയാളികള്‍ക്ക് ഇന്നും പട്ടാളം നായികയാണ് ടെസ. പട്ടാളത്തില്‍ അഭിനയിച്ച ശേഷം സിനിമാ ലോകത്തു നിന്നും അപ്രതക്ഷ്യയാവുകയായിരുന്നു ടെസ. ഇപ്പോഴിതാ അഭിനയത്തിലേക്ക് തിരികെ വന്നിരിക്കുകയാണ് ടെസ.

ഇടക്കാലത്ത് ചില സിനിമകളില്‍ അഭിനയിച്ചുവെങ്കിലും ടെസ സജീവമായി മാറുന്നത് ടെലിവിഷനിലൂടെയാണ്. ചക്കപ്പഴം പരമ്പരയിലൂടെയാണ് ടെസയുടെ തിരിച്ചുവരവ്. സീരിയലിലൂടെ അഭിനയത്തില്‍ സജീവമായി മാറിയ ടെസ അധികം വൈകാതെ ബിഗ് സ്‌ക്രീനിലേക്കും തിരികെയെത്തി. തലവന്‍ എന്ന ചിത്രത്തിലൂടെയാണ് ടെസയുടെ തിരിച്ചുവരവ്.

Tessa Joseph

ഇപ്പോഴിതാ മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ സിനിമയിലേക്ക് വന്നതിനെക്കുറിച്ചും എന്തുകൊണ്ടാണ് ഒരൊറ്റ സിനിമ കൊണ്ട് അഭിനയം നിര്‍ത്തിയതെന്നും പറയുകയാണ് ടെസ. ടെലിവിഷന്‍ അവതാരകയായിരിക്കെയാണ് ടെസ സിനിമയിലെത്തുന്നത്. മലയാള സിനിമയ്ക്ക് ഒരുപാട് നടിമാരെ സംഭാവന ചെയ്തിട്ടുള്ള ലാല്‍ ജോസ് ആയിരുന്നു ടെസയെ കണ്ടെത്തുന്നതും നായികയാക്കുന്നതും.

എന്നാല്‍ താന്‍ അഭിനയിക്കുന്നതിനോട് അമ്മയ്ക്ക് താല്‍പര്യം ഇല്ലായിരുന്നു എന്നാണ് ടെസ പറയുന്നത്. ''ചാനല്‍ അവതാരകയായി പ്രവര്‍ത്തിക്കുമ്പോഴായിരുന്നു നായികയായി അഭിനയിക്കുമോ എന്നു ചോദിച്ച് ലാല്‍ ജോസ് സര്‍ വിളിക്കുന്നത്. വീട്ടില്‍ വിളിച്ചാണ് സംസാരിച്ചത്. സിനിമാ അഭിനയം അമ്മയ്ക്കു താല്‍പര്യമില്ലായിരുന്നു. ഒടുവില്‍ ഒരൊറ്റ സിനിമയില്‍ മാത്രം അഭിനയിക്കാം എന്ന കണ്ടീഷനിലാണ് പട്ടാളത്തില്‍ നായികയാകുന്നത്.'' എന്നാണ് ടെസ പറയുന്നത്.

തന്റെ വിവാഹത്തെക്കുറിച്ചും ടെസ പറയുന്നുണ്ട്. തന്നെ നന്നായി പഠിപ്പിക്കണം എന്നും 23-ാം വയസില്‍ തന്നെ വിവാഹം കഴിപ്പിക്കണമെന്നും അമ്മ നേരത്തെ പ്ലാന്‍ ചെയ്തു വച്ചിരുന്നു എന്നാണ് ടെസ പറയുന്നത്. അതിനാല്‍ സിനിമയില്‍ അഭിനയിക്കാന്‍ പോയാല്‍ കല്യാണം നടക്കാതെ വരുമോ എന്ന് അമ്മ ഭയന്നിരുന്നു. ഇന്നത്തെ പോലെയല്ല, സിനിമയില്‍ അഭിനയിക്കുന്നവരെക്കുറിച്ചുള്ള അറിവില്ലായ്മയും ആശങ്കകളുമായിരുന്നു കാരണമെന്നും താരം പറയുന്നു.

Tessa Joseph

അതായിരുന്നു ടെസ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കാനുണ്ടായ കാരണം. അമ്മയുടെ ആഗ്രഹം പോലെ തന്നെ ടെസ 23-ാം വയസില്‍ വിവാഹം കഴിക്കുകയും ചെയ്തു. ഡല്‍ഹി സ്വദേശിയാണ് ടെസയുടെ ഭര്‍ത്താവ്. അദ്ദേഹം തന്റെ സിനിമകളൊന്നും കണ്ടിട്ടില്ലെന്നും ടെസ പറയുന്നുണ്ട്. അവതാരകയായിരിക്കെയായിരുന്നു ടെസയുടെ വിവാഹം. തന്നെ പെണ്ണുകണ്ടത് ചാനലിലൂടെയായിരുന്നു എന്നും ടെസ പറയുന്നു. വിവാഹ ശേഷം ടെസ കുടുംബത്തോടൊപ്പം അബുദാബിയില്‍ സ്ഥിരതാമസമാക്കുകയായിരുന്നു.

അവതാരക എന്ന നിലയിലും താരമായിരുന്നു ടെസ. തന്നെ തേടി ആരാധകരുടെ കത്തുകള്‍ വരുന്നത് പതിവായിരുന്നു എന്നാണ് ടെസ പറയുന്നത്. വലിയ കാര്‍ഡ്‌ബോര്‍ഡ് പെ്ട്ടിയിലായിരുന്നു കത്തുകള്‍ വന്നിരുന്നത്. അന്നൊരാള്‍ ചോര കൊണ്ടെഴുതി അയച്ച കത്ത് കുറേക്കാലം സൂക്ഷിച്ചു വച്ചിരുന്നു എന്നാണ് ടെസ പറയുന്നത്. അതേസമയം, കോളജ് കാലത്ത് ഞങ്ങളുടെ ക്രഷായിരുന്നു നിങ്ങള്‍ എന്നൊക്കെ പറഞ്ഞ് ആളുകള്‍ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ മെസ്സേജ് അയയ്ക്കാറുണ്ടെന്നും ടെസ കൂട്ടിച്ചേര്‍ക്കുന്നു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X