'നിങ്ങളാണ് എവഗ്രീൻ കപ്പിൾസ്, ഒരു മാറ്റവുമില്ല'; അവധി ആഘോഷത്തിൽ അജിത്തും ശാലിനിയും! റൊമാന്റിക് ചിത്രങ്ങൾ വൈറൽ

തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരദമ്പതികളായ അജിത്തിന്റെയും ശാലിനിയുടെയും അവധി ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്

മലയാളികൾക്ക് ഉൾപ്പെടെ പ്രിയങ്കരിയായ നടിയാണ് ശാലിനി. ബേബി ശാലിനി ആയി എത്തി തെന്നിന്ത്യൻ പ്രേക്ഷകരുടെ മനം കവർന്ന നടി പിൽക്കാലത്ത് സൂപ്പർ താരമായി മാറുകയായിരുന്നു.

ചെറുപ്രായത്തിലേ പക്വതയോടെ അഭിനയിക്കുന്ന ബേബി ശാലിനി അക്കാലത്ത് പ്രേക്ഷകർക്കെല്ലാം അത്ഭുതം ആയിരുന്നു. നായികയായി എത്തിയപ്പോഴും ശാലിനി പ്രേക്ഷകരെ ഞെട്ടിക്കുന്നത് തുടർന്നു.

അനിയത്തി പ്രാവിലൂടെ നായികയായ ശാലിനി അതിനു ശേഷം വളരെ കുറച്ച് സിനിമകളിലെ അഭിനയിച്ചിട്ടുള്ളൂ. അപ്പോഴേക്കും നടൻ അജിത് കുമാറിനെ വിവാഹം കഴിച്ച് നടി കുടുംബജീവിതത്തിലേക്ക് തിരിയുകയായിരുന്നു.

shalini ajith

ഇപ്പോൾ രണ്ടു കുട്ടികളുടെ അമ്മയാണ് ശാലിനി. തമിഴകത്തിന് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളായി കൊണ്ട് ശാലിനിയും അജിത്തും തങ്ങളുടെ കുടുംബ ജീവിതം ആഘോഷിക്കുകയാണ്.

തെന്നിന്ത്യൻ സിനിമാ ലോകത്തെ പവർ കപ്പിളായാണ് ശാലിനിയും അജിത്തും ഇന്ന് അറിയപ്പെടുന്നത്. വിവാഹം മുതൽ ഇവരുടെ ഓരോ ചെറിയ വിശേഷങ്ങൾ പോലും തെന്നിന്ത്യൻ സിനിമാ ലോകത്തും പ്രേക്ഷകർക്കിടയിലും ചർച്ചയായി മാറാറുണ്ട്.

എന്നാൽ മറ്റു താരങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി പൊതു ഇടങ്ങളിൽ നിന്നും വാർത്തകളിൽ നിന്നുമെല്ലാം മാറി നിൽക്കാനാണ് ഇരുവരും ശ്രമിക്കാറുള്ളത്. വളരെ വിരളമായി മാത്രമാണ് ഇവരെ പൊതു വേദികളിൽ മറ്റും കാണാറുള്ളതും.

അതുകൊണ്ട് തന്നെ ഇവരുടെതായി പുറത്തു വരുന്ന ചിത്രങ്ങൾ എല്ലാം വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ഇവരുടെ ഏറ്റവും പുതിയ ചിത്രവും വൈറലായി മാറുകയാണ്. ശാലിനിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവച്ച ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.

കുടുംബത്തോടൊപ്പമുള്ള ഇവരുടെ അവധിക്കാല യാത്രയിൽ നിന്നുള്ളതയാണ് ചിത്രങ്ങൾ. കഴിഞ്ഞ ദിവസം മക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ ഉൾപ്പടെ ശാലിനി പങ്കുവച്ചിരുന്നു.

ഇത്തവണ അജിത്തിനൊപ്പമുള്ള അൽപം റൊമാന്റിക് ഫീലിലുള്ള ചിത്രങ്ങളാണ് ശാലിനി പങ്കുവച്ചിരിക്കുന്നത്. വെള്ള മാക്സി ഗൗൺ ധരിച്ച് ഹോളിവുഡ് നായികയെ പോലെ തിളങ്ങുകയാണ് ശാലിനി ചിത്രത്തിൽ.

പച്ച ടീ ഷർട്ട് ധരിച്ച് കറുത്ത കൂളിംഗ് ഗ്ലാസുമായി വളരെ സ്റ്റൈലിഷായാണ് അജിത്തും ചിത്രത്തിൽ. അടുത്തിടെ ഇവർ പങ്കുവച്ച ചിത്രങ്ങളിൽ ഏറ്റവും മികച്ച ചിത്രമെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. കുടുംബവും തൊഴിലും എങ്ങനെ ഒന്നിച്ച് കൊണ്ടുപോകുമെന്നാണ് പല പുരുഷന്മാരും ചിന്തിക്കുന്നത്, അപ്പോഴാണ് ഞാൻ ഡോൺ എന്ന് പറഞ്ഞ് എകെ ഇരിക്കുന്നത് എന്നാണ് ഒരാളുടെ കമന്റ്.

ഈ ഭൂമിയിലെ ഏറ്റവും മനോഹര ജോഡി, എവർഗ്രീൻ കപ്പിൾസ്, ജോൺ വിക്കും തോക്കും തമ്മിലെ ബന്ധം പോലുള്ള മനോഹരമായ ബന്ധം, യൗവ്വനം നഷ്ടമായേക്കും പക്ഷെ പ്രണയം അത് മാറില്ല എന്നിങ്ങനെയൊക്കെയാണ് കമന്റുകൾ.

നിങ്ങൾ എങ്കിലും ഇവിടെ ഉണ്ടായത് നന്നായി ഞങ്ങൾക്ക് ഇതൊക്കെ കാണാൻ കഴിയുന്നുണ്ടല്ലോ എന്നായിരുന്നു ഒരാളുടെ കമന്റ്. അടുത്തിടെയാണ് ശാലിനി സ്വന്തമായി ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് ആരംഭിച്ചത്.

ഇനി നിരന്തരം നിങ്ങളുടെ വിശേഷങ്ങൾ പങ്കുവയ്ക്കണേ എന്ന അഭ്യർത്ഥനയുമായി അന്ന് ആരാധകർ ഒരുപാട് എത്തിയിരുന്നു. അതേസമയം, സോഷ്യൽ മീഡിയയിലേക്ക് വന്ന ശാലിനി സിനിമയിലേക്കും എത്തുമോ എന്നും ആരാധകർ ചോദിച്ചിരുന്നു.

shalini ajith

അതേസമയം, അജിത് ആരാധകർ നടന്റെ എകെ 62 എന്ന ചിത്രത്തിന്റെ അപ്‌ഡേറ്റിനായി കാത്തിരിക്കുകയാണ്. ചിത്രം സംവിധാനം ചെയ്യാനിരുന്ന വിഘ്‌നേശ് ശിവൻ അടുത്തിടെ പ്രൊജക്ടിൽ നിന്ന് പിന്മാറിയിരുന്നു.

അദ്ദേഹത്തിന് പകരം പ്രശസ്ത സംവിധായകന് മജീസ് തിരുമേനി ചിത്രം സംവിധാനം ചെയ്യുമെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ. എന്നാൽ ഇത് സംബന്ധിച്ച് നിർമ്മാതാക്കളായ ലൈക്ക കമ്പനി ഔദ്യോഗിക വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.

എകെ 62 നെ കുറിച്ചുള്ള വാർത്തകൾ വൈകുന്നതിൽ ആരാധകർ നിരാശരായി ഇരിക്കുമ്പോഴാണ്, ആരാധകരെ ആവേശത്തിലാക്കി ശാലിനി ചിത്രങ്ങൾ പങ്കുവച്ചു എത്തിയിരിക്കുന്നത്. എന്തായാലും ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.

More from Filmibeat

Read more about: shalini
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X