ഇളയദളപതിയ്ക്ക് പിറന്നാളിന് കിട്ടിയ സമ്മാനം കൊലകൊല്ലിയെന്ന് ട്രോളന്മാര്‍! വേറെന്ത് വേണം..
വിജയ് ആരാധകര്‍ക്ക് ഇന്ന് ആഘോഷ ദിവസമാണ്. പ്രിയതാരത്തിന്റെ പിറന്നാളിന് മുന്നോടിയായി പുതിയ സിനിമയുടെ പേരും പോസ്റ്ററും വന്നപ്പോള്‍ പ്രതീക്ഷിച്ചതിലും നൂറിരിട്ടി സന്തോഷമാണ് കിട്ടിയിരിക്കുന്നത്. തമിഴ്‌നാട്ടില്‍ പലയിടങ്ങളിലും സിനിമ റിലീസ് ചെയ്‌തൊരു പ്രതീതിയായിരുന്നു. പടക്കം പൊട്ടിച്ചും ആരവങ്ങള്‍ മുഴക്കിയുമാണ് ആരാധകര്‍ രംഗത്തെത്തിയത്.
വിജയ് ലുക്ക് മാറ്റുമെന്ന് പറഞ്ഞപ്പോള്‍ ആരെങ്കിലും ഇങ്ങനെ കരുതിയിരുന്നോ? സർക്കാർ കിടുക്കി...
തുപ്പാക്കി, കത്തി എന്നിങ്ങനെ ഹിറ്റ് സിനിമകള്‍ക്ക് പിന്നാലെ ഹിറ്റ് മേക്കര്‍ ആര്‍ മുരുകദോസ് വീണ്ടുമൊരു വിജയ് ചിത്രവുമായി എത്തുകയാണ്. സര്‍ക്കാര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് നായിക. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ വിജയ് അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. പുതിയ ലുക്ക് പുറത്ത് വന്നതോടെ ട്രോളന്മാരും സജീവമായി എത്തിയിരിക്കുകയാണ്.

ഒരു ചെയിഞ്ച് ഉണ്ട്..
സാധാരണ പാവപ്പെട്ടവരെയും അവരുടെ കുടുംബങ്ങളെയും അക്രമങ്ങളെയും ചെറുക്കുന്ന കഥാപാത്രവുമായിട്ടാണ് വിജയി എത്താറുള്ളത്. ഇത്തവണ സര്‍ക്കാരിന്റെ പോസ്റ്ററില്‍ നിന്നും ഒരു കാര്യം വ്യക്തമാണ് അണ്ണന്‍ രക്ഷിക്കുന്നത് ഗ്രാമങ്ങള്‍ അല്ല നഗരങ്ങളാണെന്ന്.

ദീപാവലി ഞങ്ങള്‍ക്ക്
കഴിഞ്ഞ വര്‍ഷത്തെ ദീപാവലിയ്ക്ക് എത്തിയ മെര്‍സല്‍ ഹിറ്റായിരുന്നു. ഇത്തവണത്തെ ദീപാവലി റിലീസിനാണ് വിജയിയുടെ സര്‍ക്കാരും എത്തുന്നത്. അതിനാല്‍ ഇത്തവണയും വിജയം പ്രതീക്ഷിക്കാം.

കോപ്പിയടിയോ
ഹിന്ദിയിലെ സര്‍ക്കാര്‍ അടക്കം വേറെ കിടിലന്‍ സിനിമകളുടെ പോസ്റ്ററില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട് കൊണ്ടാണ് സര്‍ക്കാറിന്റെ ലുക്ക് തയ്യാറാക്കിയതെന്നാണ് ചിലര്‍ പറയുന്നത്.

സാധ്യതയുണ്ട്..
സര്‍ക്കാര്‍ എന്ന പേര് സൂചിപ്പിക്കുന്നത് വെച്ച് വല്ല തമിഴ്‌നാട് സര്‍ക്കാരിനെ രക്ഷിക്കാന്‍ പോവുന്നതായിരിക്കും.

കാത്തിരിക്കുകയായിരുന്നു...
സര്‍ക്കാരിന്റെ സെക്കന്‍ഡ് പോസ്റ്റര്‍ ഇന്ന് രാത്രി പന്ത്രണ്ട് മണിക്ക് വരുമെന്ന് പറഞ്ഞ് കാത്തിരിക്കുന്ന ആരാധകര്‍ സിനിമ റിലീസിനെത്തുന്നതിനെക്കാളും ആവേശത്തിലായിരുന്നു എന്ന് വേണം പറയാന്‍.

അറിഞ്ഞിരുന്നില്ല..
കിടിലന്‍ ലുക്കിലെത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലെത്തി ഞെട്ടിക്കുമെന്ന് ആരും കരുതിയിട്ടുണ്ടാവില്ല.

സെക്കന്‍ഡ് ലുക്ക്...
ഫസ്റ്റ് ലുക്ക് വന്നതിന് പിന്നാലെ സെക്കന്‍ഡ് ലുക്കും വന്നിരുന്നു. അതിന് ട്രോള്‍ ഇടാന്‍ കാത്തിരുന്നവരുടെ കിളി പറത്തി കൊണ്ടായിരുന്നു അടുത്ത ലുക്ക് വന്നത്.

ഒന്നേ പറയാനുള്ളു...
തുപ്പാക്കിയ്ക്ക് കത്തിയില്‍ ഉണ്ടായ ഒരു ഇടിവെട്ട് അടാര്‍ ഐറ്റമാണ് സര്‍ക്കാര്‍.

എന്നാലും കഷ്ടമായി പോയി...
സര്‍ക്കാരിന് വേണ്ടി മുരുഗു അണ്ണന്‍ കോപ്പി അടിച്ചതാണോ. എന്നാലും ലുക്കും ടൈറ്റിലും കോപ്പി അടിച്ചിട്ട് വേണോ വിജയ് സാറിന് ബെര്‍ത്തേഡേ ഗിഫ്റ്റ് കൊടുക്കാന്‍ എന്ന് ചോദിക്കുന്ന ഫാന്‍സ്.

ഒരുങ്ങി ഇരുന്നോളു...
മെര്‍സലിന്റെ ക്ലൈമാക്‌സ് ഡയലോഗിന് എതിരെ പ്രശ്‌നമുണ്ടാക്കിയവരെല്ലാം ഒരുങ്ങിയിരുന്നോ.. കിടിലന്‍ ഡയലോഗുകളുമായിട്ടായിരിക്കും സര്‍ക്കാര്‍ വരുന്നത്.

ചത്ത് പോകും...
കട്ട വിജയ് ആരാധകനോട് പെങ്ങള്‍ നീ ഇങ്ങനെ പോയാല്‍ ശരിയാകില്ലെന്നും ഒരു മാറ്റം വേണമെന്നും പറയുന്നു. അതിന് എന്ത് ചെയ്താല്‍ നന്നാവുമെന്ന ചോദ്യത്തിന് വിജയ് പ്രാന്ത് നിര്‍ത്തണമെന്നായിരുന്നു ആവശ്യം. അത് നിര്‍ത്തിയാല്‍ ചത്ത് പോകും എന്ന് മനസ്ഥിതിയുള്ള ആരാധകര്‍ കേരളത്തില്‍ നിറയെയുണ്ട്.
കട്ട വിജയ് ആരാധകനോട് പെങ്ങള്‍ നീ ഇങ്ങനെ പോയാല്‍ ശരിയാകില്ലെന്നും ഒരു മാറ്റം വേണമെന്നും പറയുന്നു. അതിന് എന്ത് ചെയ്താല്‍ നന്നാവുമെന്ന ചോദ്യത്തിന് വിജയ് പ്രാന്ത് നിര്‍ത്തണമെന്നായിരുന്നു ആവശ്യം. അത് നിര്‍ത്തിയാല്‍ ചത്ത് പോകും എന്ന് മനസ്ഥിതിയുള്ള ആരാധകര്‍ കേരളത്തില്‍ നിറയെയുണ്ട്.

ഒരുപടി മുകളിലായിരിക്കും..
വിജയ് അണ്ണന് ഇത് പണ്ടേ ഉള്ള പരിപാടിയാണ്. ആരാധകര്‍ പ്രതീക്ഷിക്കുന്നതിന് ഒരുപടി മുകളില്‍ ആണ് എപ്പോഴും പ്രവര്‍ത്തിക്കുന്നത്.

ബോണസ് ആയിരുന്നു..
ഫസ്റ്റ് ലുക്ക് ഇറങ്ങുമെന്നായിരുന്നു പറഞ്ഞിരുന്നത്. പക്ഷെ രണ്ടും മൂന്നും ലുക്കിലുള്ള പോസ്റ്ററുകള്‍ ബോണസായി ഇറക്കി മുരുകദോസ് ഞെട്ടിച്ചു.

കൊലകൊല്ലി
ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറക്കുമെന്ന് പറഞ്ഞപ്പോള്‍ എന്ത് എന്ന് വിചാരിച്ചിരുന്നവര്‍ ഇങ്ങനെത്തെ കൊലകൊല്ലി ഐറ്റം ആയിരിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.

മറ്റൊരു പടം ഉണ്ടോ..?
ദീപാവലിയ്ക്ക് വിജയ്, മുരുകദോസ് കോംബോയോട് മുട്ടാന്‍ പറ്റിയ ഒരു പടം വേറെ ഇല്ലെന്നുള്ളതാണ്.


Click it and Unblock the Notifications











