ഇതൊരു വൃദ്ധ സദനമല്ല, തീരുമാനം ഡാഡിയുടേത് തന്നെ; ആരോപണങ്ങളോട് കെജി ജോര്‍ജിന്റെ മകള്‍

കഴിഞ്ഞ ദിവസമാണ് വിഖ്യാത സംവിധായകന്‍ കെജി ജോര്‍ജ് മരണപ്പെടുന്നത്. മലയാള സിനിമയിലെ എക്കാലത്തേയും മികച്ച സംവിധായകരില്‍ ഒരാളാണ് കെജി ജോര്‍ജ്. കാലത്തിനും മുമ്പേ സഞ്ചരിച്ച പ്രതിഭ. 1998 ല്‍ സിനിമ സംവിധാനം അവസാനിപ്പിച്ചുവെങ്കിലും ഇന്നും കെജി ജോര്‍ജിന്റെ സിനിമകള്‍ ആസ്വാദകരെ വിസ്മയിപ്പിക്കുകയും പലര്‍ക്കും പ്രചോദനമായി മാറുകയും ചെയ്യുന്നു.

കെജി ജോര്‍ജിന്റെ മരണത്തിന് പിന്നാലെ ഉയര്‍ന്ന് വന്ന വിവാദവും വാര്‍ത്തയായിരുന്നു. കെജി ജോര്‍ജിനെ ഭാര്യയും മക്കളും നോക്കിയില്ലെന്നും വൃദ്ധ സദനത്തിലാക്കിയെന്നുമായിരുന്നു ആരോപണങ്ങള്‍. പിന്നാലെ ഇതിനെതിരെ അദ്ദേഹത്തിന്റെ ഭാര്യ സല്‍മ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ കെജി ജോര്‍ജിന്റെ മകളുടെ പ്രതികരണവും ശ്രദ്ധ നേടുകയാണ്.

KG George

ടോക്‌സ് ലെറ്റ് മി ടോക് എന്ന യൂട്യൂബ് ചാനലിനോടായിരുന്നു കെജി ജോര്‍ജിന്റെ മകള്‍ താരയുടെ പ്രതികരണം. സിഗ്നേച്ചര്‍ ഒരു വൃദ്ധ സദനമല്ലെന്നും റിഹാബിലിറ്റേഷന്‍ സെന്റര്‍ ആണെന്നുമാണ് താര പറയുന്നത്. ഇവിടേക്ക് വരിക എന്നത് ഡാഡിയുടെ തീരുമാനമായിരുന്നുവെന്നും താര പറയുന്നു. മരണാനന്തര ചടങ്ങുകള്‍ പോലും അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് നടത്തിയതെന്നും താര പറയുന്നു.

''ഡാഡിയുടെ സിനിമ കണ്ടാല്‍ അറിയാം അദ്ദേഹം എന്ത്ര ഫോര്‍വേഡായി ചിന്തിക്കുന്ന ആളായിരുന്നുവെന്നത്. പഴയ ചിന്താഗതിയായിരുന്നില്ല ഡായിയുടേത്. പണ്ടേ ഞങ്ങളോട് പറയുമായിരുന്നു ഞാന്‍ കുടുംബത്തിനൊരു ഭാരമാകില്ല ഇതുപോലെ എവിടെയെങ്കിലും പോയി താമസിക്കുമെന്ന്. അത് ഡാഡിയുടെ തന്നെ തീരുമാനമായിരുന്നു. അങ്ങനെയാണ് സിഗ്നേച്ചര്‍ എന്ന ഏജ് കെയര്‍ സെന്ററിലേക്ക് എത്തുന്നത്. ഇതൊരു വൃദ്ധ സദനമൊന്നുമല്ല. അറിയപ്പെടുന്ന ഏജ് കെയര്‍/റിഹാബിലിറ്റേഷന്‍ സെന്ററാണ്'' താര പറയുന്നു.

''ഇവിടെയാരും ചാരിറ്റിയൊന്നുമല്ല നടത്തുന്നത്. ഇതിന്റെ ഉടമ അലക്‌സും ഭാര്യയുമൊക്കെ ഡാഡിയെ ഒരു കുടുംബാംഗത്തെ പോലെയാണ് നോക്കിയിരുന്നത്. ഞങ്ങള്‍ ഇടയ്ക്ക് വീട്ടില്‍ കൊണ്ടു പോയി നിര്‍ത്തുമായിരുന്നുവെങ്കിലും ഡാഡി തിരിച്ച് ഇങ്ങോട്ട് തന്നെ വരുമായിരുന്നു. എന്റെ ഡാഡി എപ്പോഴും പറഞ്ഞിരുന്നൊരു കാര്യമുണ്ട്. സിനിമ എടുത്തിരുന്ന സമയത്ത് എല്ലാവരും വിൡക്കുകയും കാണാന്‍ വരികയും ചെയ്യും. എന്നാല്‍ സിനിമ നിര്‍ത്തിയതോടെ ആരും തിരിഞ്ഞു നോക്കിയില്ല എന്ന്''.

''ഡാഡി വീട്ടില്‍ ഒറ്റയ്ക്കിരുന്ന് ഡിപ്രഷനാവുകയായിരുന്നു. പക്ഷെ ഇവിടുത്തെ ഈ പശ്ചാത്തലത്തില്‍ അദ്ദേഹം കുറേക്കൂടി ബെറ്റര്‍ ആയി. സ്‌ട്രോക്ക് വന്നിരുന്നു. അതിന്റെ ഫിസിയോതെറാപ്പിയൊക്കെ ചെയ്തതും, ഡാഡിയുടെ ആരോഗ്യം മെച്ചപ്പെട്ടത് തന്നെ ഇവിടെ വന്നതു കൊണ്ടാണ്. ഞങ്ങള്‍ ഹോം നഴ്‌സിനെ നിര്‍ത്താന്‍ നോക്കിയിരുന്നു. പക്ഷെ ഇന്നത്തെ കാലത്ത് ഹോം നേഴ്‌സിനെയൊന്നും അങ്ങനെ കിട്ടില്ലല്ലോ'' താര പറയുന്നു.

KG George

അങ്ങനെയെടുത്ത തീരുമാനമാണ് സിഗ്നേച്ചര്‍ എന്നത്. ആശുപത്രിയിലായപ്പോള്‍ തിരിച്ച് എങ്ങോട്ടാണ് പോകേണ്ടത് എന്ന് ചോദിച്ചപ്പോള്‍ ഡാഡി തന്നെയാണ് പറഞ്ഞത് ഇവിടേക്ക് വന്നാല്‍ മതിയെന്ന്. തീര്‍ത്തും അദ്ദേഹത്തിന്റെ തീരുമാനമായിരുന്നു. അദ്ദേഹം എന്ത് തീരുമാനിച്ചാലും ഞങ്ങളത് അംഗീകരിക്കും. ക്രിസ്ത്യന്‍ ആയിരുന്നിട്ടും അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം ദഹിപ്പിക്കാനാണ് തീരുമാനിച്ചതെന്നും താര പറയുന്നു.

More from Filmibeat

Read more about: kg george
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X