For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മണിക്കൂറുകൾ നീണ്ട സർജറി, ജീവിതം പുതിയ ദിശയിലേക്കെന്ന് താര കല്യാൺ; വിശേഷങ്ങൾ പങ്കുവച്ച് വീഡിയോ

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് താര കല്യാൺ. ടെലിവിഷൻ പരമ്പരകളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള താര കൂടുതൽ പ്രേക്ഷകർക്ക് പ്രിയങ്കരിയാകുന്നത് മകളോടൊപ്പമുള്ള ടിക് ടോക് വിഡിയോകളിലൂടെയാണ്. ഇന്ന് സോഷ്യൽ മീഡിയക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് താര കല്യാണിന്റേത്.

  നടിയെ കൂടാതെ അമ്മ സുബലക്ഷ്മിയും മകൾ സൗഭാഗ്യയും പേരക്കുട്ടി സുദർശനയുമെല്ലാം ഇന്ന് പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. തങ്ങളുടെ കുടുംബത്തിലെ ഓരോ വിശേഷങ്ങളും മകൾ സൗഭാഗ്യ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വ്‌ളോഗിങ്ങിൽ സജീവമായ സൗഭാഗ്യയുടെ യൂട്യൂബ് വീഡിയോകളിലൂടെയും ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയുമൊക്കെയാണ് കൂടുതൽ വിശേഷങ്ങളും ആരാധകർ അറിയുക.

  Also Read: അവളുടെ വീട്ടുകാര്‍ ആദ്യം കല്യാണത്തിന് സമ്മതിച്ചില്ല; നടി ഗിരിജയെ ഭാര്യയാക്കിയതിനെ കുറിച്ച് നടന്‍ കൊച്ചു പ്രേമൻ

  അടുത്തിടെ താര കല്യാണും സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിരുന്നു. തന്റെ ഒരു ദിവസം എങ്ങനെയാണെന്ന് കഴിഞ്ഞ ദിവസം താര കല്യാൺ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. താൻ ഒരു മേജർ സർജറിക്ക് ഒരുങ്ങുന്ന കാര്യവും താര കല്യാൺ വീഡിയോയിൽ പറഞ്ഞിരുന്നു. തൊണ്ടയ്ക്കാണ് തന്റെ സർജറിയെന്നും അടുത്ത് തന്നെ അത് ചെയ്യുമെന്നുമാണ് താരം പറഞ്ഞത്.

  ഇതിനു പിന്നാലെ മകൾ സൗഭാഗ്യ അമ്മയ്ക്കായി പ്രാർത്ഥിക്കണം എന്നു പറഞ്ഞുകൊണ്ട്, ശസ്ത്രക്രിയയ്ക്കായി തിയേറ്ററിലേക്ക് പോകാൻ ഒരുങ്ങി നിൽക്കുന്ന താരകല്യാണിന്റെ ചിത്രം പങ്കുവച്ചിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം പ്രാർത്ഥനകൾക്ക് നന്ദിയെന്ന് പറഞ്ഞു അമ്മയുടെ മറ്റൊരു ചിത്രവും സൗഭാഗ്യ പങ്കുവച്ചിരുന്നു.

  Also Read: 'ഇവിടെ ജയറാമിന്റെ ഒരു തുള്ളി കണ്ണീർ മതി, അവിടെ വെജിറ്റബിൾ പോലെയിരിക്കുന്നയാളുടെ ആക്ഷൻ'; സിദ്ദിഖ്

  ഇപ്പോൾ ശസ്ത്രക്രിയക്ക് പോകുന്നത് മുതലുള്ള വിശേഷങ്ങൾ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ചിരിക്കുകയാണ് താര കല്യാൺ. 'ജീവിതം പുതിയ ദിശയിലേക്ക്' എന്ന തലക്കെട്ടോടെയാണ് വീഡിയോ. പുലർച്ചെ എഴുന്നേറ്റ് പതിവ് പോലെ അമ്പലത്തിലും ചൊവ്വാഴ്ച ദിവസമായതിനാൽ സെന്റ് ആന്റണീസ് പള്ളിയിലും പോയി പ്രാർത്ഥിച്ചു വന്ന ശേഷം ആശുപത്രിയിലേക്ക് പോകുന്നത് മുതൽ വീഡിയോയിൽ ഉണ്ട്. മകൾ സൗഭാഗ്യ, അമ്മ സുബലക്ഷ്മി, മരുമകൻ അർജുൻ സോമശേഖർ എന്നിവരുടെ ഒപ്പമാണ് താര കല്യാൺ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുന്നത്.

  മകൾക്ക് നാളെ ഓപ്പറേഷൻ ആണെന്നും അതിന്റെ ചെറിയ ടെൻഷനിൽ ആണെന്നുമൊക്കെ അമ്മ സുബലക്ഷമി വീഡിയോയിൽ പറയുന്നുണ്ട്. അടുത്തിടെയാണ് തൊണ്ടയ്ക്ക് പ്രശ്‌നം ഉണ്ടെന്ന് അറിയുന്നത്. സംസാരിക്കാൻ പ്രയാസമുണ്ട്. ശബ്‌ദമില്ല. അങ്ങനെയാണ് ഇത് തിരിച്ചറിയുന്നത്. അൽപം സമയമെടുത്ത് ചെയ്യേണ്ട സർജറി ആണ്. നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന വേണമെന്നാണ് സുബലക്ഷ്മി പറയുന്നത്.

  Also Read: കേരളത്തിലെ പയ്യന്മാരെല്ലാം ഇപ്പോള്‍ നിന്റെ ആരാധകര്‍, അതാണ് മുഖക്കുരു വരുന്നത്; കയാദു ലോഹര്‍ പറയുന്നു

  രാത്രി സുബലക്ഷ്മിയും സൗഭാഗ്യയുമാണ് താര കല്യാണിന് കൂട്ടിരിക്കുന്നത്. സൗഭാഗ്യയെ പ്രസവത്തിനായി അഡ്മിറ്റ് ചെയ്തപ്പോൾ എടുത്ത അതെ മുറി തന്നെയാണ് താര കല്യാൺ സർജറിക്കായും എടുത്തത് എന്ന് പറയുന്നുണ്ട്. സൗഭാഗ്യയുടെ പ്രസവം ആഘോഷമാക്കിയ റൂം തന്നെ തനിക്ക് വേണമെന്ന് പറഞ്ഞു വാങ്ങുകയായിരുന്നു എന്ന് താര പറയുന്നു.

  രാവിലെ 8:30 ന് താര കല്യാണിനെ സർജറിക്ക് കൊണ്ടുപോയിട്ട് എല്ലാം കഴിഞ്ഞ് തിരിച്ചിറക്കിയത് ഏഴ് മാനിക്കാണെന്ന് സൗഭാഗ്യ പറയുന്നു. സർജറിക്ക് ഇടയിൽ പുറത്ത് കാത്തു നിൽക്കുന്ന തന്റെ ടെൻഷനൊക്കെ സൗഭാഗ്യ പങ്കുവയ്ക്കുന്നുണ്ട്. രാത്രി ശസ്ത്രക്രിയ കഴിഞ്ഞു എല്ലാവരും താരയെ കാണാൻ കേറുന്നതും താര പേരക്കുട്ടിയെ കലിപ്പിക്കുന്നതും കാണിച്ചാണ് വീഡിയോ അവസാനിക്കുന്നത്.

  നിരവധിപേരാണ് വീഡിയോക്ക് താഴെ കമന്റ് ചെയ്യുന്നത്. എല്ലാ പ്രാർത്ഥനയും ഉണ്ട്. വേഗം സുഖമാവട്ടെ എന്നൊക്കെയാണ് ഓരോരുത്തരുടെ കമന്റുകൾ. അമ്മ സുബലക്ഷ്മിയുടെ വാക്കുകൾ കേട്ട് ഒരുപോലെ സന്തോഷവും സങ്കടവും ആയെന്നും ചിലർ കമന്റ് ചെയ്യുന്നുണ്ട്.

  Read more about: thara kalyan
  English summary
  Thara Kalyan's mother Subbalakshmi daughter Sowbhagya Venkitesh opens up about her surgery and health
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X