'അർജുനെ പോലൊരു കുട്ടി എല്ലാവരുടെയും സൗഭാഗ്യമാണ്', മരുമകനെ കുറിച്ച് താര കല്യാൺ; പിറന്നാൾ ആഘോഷം വൈറൽ

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് താര കല്യാണിന്റേത്. നർത്തകിയും അഭിനേത്രിയുമായ താര കല്യാൺ ടെലിവിഷൻ സീരിയലുകളിലൂടേയാണ് പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്. താര കല്യാണിന്റെ അമ്മ സുബലക്ഷ്മിയും മകൾ സൗഭാഗ്യ വെങ്കിടേഷും മരുമകനും കൊച്ചുമകളുമെല്ലാം ഇന്ന് ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്.

ടിക്ക്‌ടോക്ക് വീഡിയോകളിലൂടെയും മറ്റുമാണ് താര കല്യാണിന്റെ മകൾ സൗഭാഗ്യ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്. സോഷ്യൽ മീഡിയയിൽ സ്റ്റാറായതിന് ശേഷമായിരുന്നു സൗഭാഗ്യയുടെ വിവാഹം. താരാകല്യാണിന്റെ ശിഷ്യനും നർത്തകനും നടനുമായ അർജുൻ സോമശേഖറാണ് സൗഭാഗ്യയെ വിവാഹം കഴിച്ചത്. ഇവർക്ക് ഇപ്പോൾ സുദർശന എന്നൊരു മകളുമുണ്ട്.

സോഷ്യൽ മീഡിയയിലൂടെ ഇവർ ഇവരുടെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്

സോഷ്യൽ മീഡിയയിലൂടെ ഇവർ ഇവരുടെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സൗഭാഗ്യയുടെ യൂട്യൂബ് ചാനലിലൂടെയും ഇവർ ആരാധകരുമായി വിശേഷങ്ങൾ പങ്കിട്ടിരുന്നു. അടുത്തിടെ താര കല്യാണും ഒരു യൂട്യൂബ് ചാനൽ ആരംഭിച്ച് വ്‌ളോഗിങ്ങിലേക്ക് കടന്നിരുന്നു. തന്റെ പുതിയ വിശേഷങ്ങളൊക്കെ താര കല്യാൺ ഈ യുട്യൂബ് ചാനൽ വഴിയാണ് ഇപ്പോൾ പങ്കുവെയ്ക്കുന്നത്.

അടുത്തിടെ താര കല്യാൺ ഒരു സർജറിക്ക് വിധേയയായിരുന്നു. തൊണ്ടയിൽ തൈറോയിഡ് ഗ്രന്ഥിക്ക് ആയിരുന്നു സർജറി. സർജറിക്ക് ഒരുങ്ങുന്നതും സർജറിക്ക് ശേഷമുള്ള വിശേഷങ്ങളും എല്ലാം കഴിഞ്ഞ ദിവസങ്ങളിൽ താരം പങ്കുവച്ചിരുന്നു. ഇപ്പോൾ സർജറിക്ക് ശേഷം വിശ്രമത്തിലാണ് താര കല്യാൺ‌. അതിനിടെ പുതിയ ഒരു വീഡിയോ കൂടി ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് നടി.

മരുമകൻ അർജുൻ സോമശേഖരന്റെ പിറന്നാൾ ആഘോഷത്തിന്റെ വീഡിയോയാണ് പങ്കുവച്ചിരിക്കുന്നത്

മരുമകൻ അർജുൻ സോമശേഖരന്റെ പിറന്നാൾ ആഘോഷത്തിന്റെ വീഡിയോയാണ് പങ്കുവച്ചിരിക്കുന്നത്. രാവിലെ തന്നെ സ്വന്തം വീട്ടിൽ നിന്ന് സൗഭാഗ്യയും അർജുനും താമസിക്കുന്ന ഫ്ലാറ്റിലേക്ക് പോകുന്നത് മുതലാണ് വീഡിയോ ആരംഭിക്കുന്നത്. താര കല്യാൺ സർജറിക്കായി ആശുപത്രിയിൽ പോകുന്നതിന് തൊട്ടു മുൻപത്തെ ദിവസമായിരുന്നു പിറന്നാൾ ആഘോഷം.

അർജുന്റെയും സൗഭാഗ്യയുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ആയിട്ടായിരുന്നു പിറന്നാൾ ആഘോഷം. എല്ലാവരും ഒരുമിച്ച് കേക്ക് മുറിക്കുന്നതും ഭക്ഷണം കഴിക്കുന്നതും എല്ലാം വീഡിയോയിൽ കാണാം. താര കല്യാൺ മരുമകൻ അർജുനും സൗഭാഗ്യക്കും ഭക്ഷണം വായിൽ വെച്ച് കൊടുക്കുകയും കൊച്ചു മകൾ സുദർശനയുമായി കളിക്കുന്നതൊക്കെ കാണാം.

മരുമകൻ ആണെങ്കിലും മകൻ എന്ന പോലെ തന്നെയാണ് താര കല്യാൺ അർജുനെ കാണുന്നത്

മരുമകൻ ആണെങ്കിലും മകൻ എന്ന പോലെ തന്നെയാണ് താര കല്യാൺ അർജുനെ കാണുന്നത്. ഇവർ തമ്മിലുള്ള കെമിസ്ട്രി പുതിയ വിഡീയോയിലും മനസിലാകും. അർജുനെ പോലൊരു കുട്ടി എല്ലാവർക്കും സൗഭാഗ്യമാണെന്നും അതുകൊണ്ടാണ് സൗഭാഗ്യയെ അർജുന് വിവാഹം കഴിച്ചു കൊടുത്തതെന്നും താര കല്യാൺ പറയുന്നുണ്ട്. കൊച്ചു മകൾ സുദർശനയുടെ ഭാഗ്യമാണ് അർജുനെന്നും താര പറയുന്നു.

നിരവധി പേരാണ് വീഡിയോക്ക് കമന്റ് ചെയ്തിരിക്കുന്നത്. സർജറിയ്ക്ക് ശേഷം വിശ്രമത്തിൽ കഴിയുന്ന താര കല്യാൺ ഇതുപോലെ പൂർവ ആരോഗ്യത്തോടെ തിരിച്ചുവരാൻ പരാർത്ഥിക്കുന്നു എന്നാണ് പലരുടെയും കമന്റ്. ഒരുപാട് പേർ അർജുന് പിറന്നാൾ ആശംസകളും നേരുന്നുണ്ട്.

Read more about: thara kalyan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X