ആ നടിയുടെ അശ്രദ്ധ കാരണം ദുല്‍ഖറിന്റെ സിനിമ മോശമായി; റാണ പറഞ്ഞ ആ നടിയാര്?

മലയാളത്തിന്റെ പ്രിയ സൂപ്പര്‍ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. ഇന്ന് പാന്‍ ഇന്ത്യന്‍ താരം എന്ന് പറയാന്‍ സാധിക്കുന്ന ചുരുക്കം ചില താരങ്ങളില്‍ ഒരാളാണ് ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടിയുടെ മകന്‍ എന്ന ഇമേജിന് അപ്പുറത്തേക്ക് ചുരുങ്ങിയ സമയം കൊണ്ട് വളര്‍ന്ന ദുല്‍ഖറിന് ഇന്ന് രാജ്യമെമ്പാടും ആരാധകരുണ്ട്. തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം അഭിനയിച്ച് കയ്യടി നേടാന്‍ ദുല്‍ഖറിന് സാധിച്ചിട്ടുണ്ട്.

ദുല്‍ഖറിന്റെ പുതിയ സിനിമയായ കിങ് ഓഫ് കൊത്തയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ബിഗ് ബജറ്റില്‍ ഒരുക്കിയിരിക്കുന്ന കിങ് ഓഫ് കൊത്തയില്‍ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഹൈദരാബാദിയില്‍ കിങ് ഓഫ് കൊത്തയുടെ പ്രീ റീലിസ് പരിപാടി നടന്നിരുന്നു. തെലുങ്ക് താരങ്ങളും പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു.

Dulquer Salmaan

ഈ പരിപാടിയില്‍ വച്ച് തെലുങ്ക് താരം റാണാ ദഗ്ഗുബട്ടി പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ ചര്‍ച്ചയായി മാറുകയാണ്. ദുല്‍ഖര്‍ സല്‍മാന്റെ നേട്ടങ്ങളെക്കുറിച്ചാണ് റാണ സംസാരിക്കുന്നുണ്ട്. ഇതിനിടെ ഒരു ബോളിവുഡ് നടിയെക്കുറിച്ച് റാണ നടത്തിയ പരാമര്‍ശമാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ഈ നടി ദുല്‍ഖര്‍ സല്‍മാന്റെ സമയം നഷ്ടപ്പെടുത്തിയെന്നാണ് റാണ പറയുന്നത്. ആ വാക്കുകള്‍ വായിക്കാം.

''ആക്ടിംഗ് സ്‌കൂളില്‍ ദുല്‍ഖര്‍ എന്റെ ജൂനിയര്‍ ആയിരുന്നു. അവിടെ വച്ച് ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. അവന്‍ വളരെ മാന്യനായ വ്യക്തിയാണ്. അവനൊരു ഹിന്ദി സിനിമ ചെയ്തു. നിര്‍മ്മാതാക്കള്‍ എന്റെ സുഹൃത്തുക്കളാണ്. എന്റെ വീടിന്റെ അടുത്തായിരുന്നു ഷൂട്ട്. അറിഞ്ഞപ്പോള്‍ ഞാന്‍ ദുല്‍ഖറിനെ കാണാന്‍ പോയി. അവന്‍ ഒരു മൂലയ്ക്ക് സ്‌പോട്ട് ബോയിയുടെ കൂടെ ഇരിക്കുകയായിരുന്നു. വലിയൊരു ഹിന്ദി നായികയാണ് അഭിനയിക്കുന്നത്. അവര്‍ തന്റെ ഫോണില്‍ മുഴുകി ഇരിക്കുകയായിരുന്നു'' റാണ പറയുന്നു.

''ആ നായിക ഫോണിലൂടെ തന്റെ സുഹൃത്തിനൊപ്പം ലണ്ടനില്‍ ഷോപ്പിംഗ് നടത്തുന്നതിനെക്കുറിച്ചാണ് സംസാരിച്ചു കൊണ്ടിരുന്നത്. അവളുടെ ശ്രദ്ധയില്ലായ്മ ഷോട്ടിനെ ബാധിച്ചു. എനിക്ക് നായിക സമയം കളയുന്നത് കണ്ടാല്‍ ദേഷ്യം നിയന്ത്രിക്കാനാകില്ല. പക്ഷെ ദുല്‍ഖര്‍ ശാന്തനായിരുന്നു. ആ നടിയുടെ പെരുമാറ്റത്തിന്റെ പേരില്‍ ഞാന്‍ നിര്‍മ്മാതാക്കളെ വഴക്ക് പറഞ്ഞു. ദുല്‍ഖര്‍ ഒരു ആക്ഷന്‍ സിനിമ ചെയ്യുന്നതില്‍ എന്നേക്കാള്‍ സന്തോഷിക്കുന്നവരായി ആരുമുണ്ടാകില്ല'' എന്നും റാണ പറയുന്നുണ്ട്.

Dulquer Salmaan

വീഡിയോ വൈറലായി മാറിയതോടെ ആ നായിക ആരെന്ന ചോദ്യവുമായി ആരാധകരെത്തി. മിക്കവരും പറയുന്ന ഉത്തരം സോനം കപൂര്‍ എന്നാണ്. സോനം കപൂറും ദുല്‍ഖര്‍ സല്‍മാനും സോയ ഫാക്ടര്‍ എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. ചിത്രം പക്ഷെ കനത്ത പരാജയം നേരിടുകയും ചെയ്തിരുന്നു. ദുല്‍ഖര്‍ ഇതുവരെ മൂന്ന് ഹിന്ദി സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും മറ്റ് രണ്ട് ചിത്രങ്ങളിലേയും നായികമാര്‍ താരതമ്യേനെ ചെറിയ താരങ്ങളായിരുന്നു. പിന്നാലെ സോനം കപൂറിനെ വിമര്‍ശിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്.

അഭിലാഷ് ജോഷിയാണ് കിങ് ഓഫ് കൊത്തയുടെ സംവിധാനം. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. ഗോകുല്‍ സുരേഷ്, ഷബീര്‍ കല്ലറയ്ക്കല്‍, പ്രസന്ന, നൈല ഉഷ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. വിവിധ ഭാഷകളിലായി പാന്‍ ഇന്ത്യന്‍ റിലീസായാണ് കിങ് ഓഫ് കൊത്ത എത്തുന്നത്.

Read more about: dulquer salmaan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X