twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ടെൻഷൻ വരുമ്പോൾ ചേട്ടനെ കുറിച്ചോർക്കും, അപ്പോൾ ഒരു ധൈര്യം കിട്ടും; ദിലീപിനെ കുറിച്ച് അനൂപ്

    |

    മലയാളി പ്രേക്ഷകർ ജനപ്രിയ നായകൻ എന്ന വിശേഷണം നൽകിയിട്ടുള്ള നടനാണ് ദിലീപ്. മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്നു നടൻ. അടുത്തിടെയായി കേസിലും വിവാദങ്ങളിലും അകപ്പെട്ട് സിനിമയിൽ നിന്ന് മാറി നിൽക്കുകയായിരുന്ന ദിലീപ് ഇപ്പോൾ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ്. നിരവധി ചിത്രങ്ങളാണ് നടന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. പൊതുവേദികളിലും ടെലിവിഷൻ പരിപാടികളിലുമെല്ലാം അതിഥി ആയും നടൻ എത്തുന്നുണ്ട്.

    ബിഗ് ബജറ്റ് സിനിമകളായ പറക്കും പപ്പൻ, ബാന്ദ്ര ഇതുകൂടാതെ വോയിസ് ഓഫ് സത്യനാഥൻ, ഖലാസി, ഓൺ എയർ ഈപ്പൻ, ടിനു പാപ്പച്ചന് ഒപ്പമുള്ള സിനിമ എന്നിവയാണ് ദിലീപിന്റേതായി അണിയറയിൽ ഒരുങ്ങുന്ന സിനിമകൾ. വീണ്ടും മലയാള സിനിമയിലെ സജീവ സാന്നിധ്യമാകാനുള്ള തയ്യാറെടുപ്പിലാണ് താരമെന്നാണ് സൂചന.

    Also Read: '14 വയസ് മുതൽ ചാരിറ്റി ചെയ്യുന്നുണ്ട്, കുറെ കുട്ടികളെ സംരക്ഷിക്കുന്നുണ്ട്, മമ്മൂട്ടി ഇല്ലെങ്കിൽ ബാലയില്ല'; ബാലAlso Read: '14 വയസ് മുതൽ ചാരിറ്റി ചെയ്യുന്നുണ്ട്, കുറെ കുട്ടികളെ സംരക്ഷിക്കുന്നുണ്ട്, മമ്മൂട്ടി ഇല്ലെങ്കിൽ ബാലയില്ല'; ബാല

    അനൂപ് പദ്മനാഭൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണിത്

    അതിനിടെ, ദിലീപിന്റെ സഹോദരൻ അനൂപ് സംവിധാനം ചെയ്ത സിനിമയും പുറത്തിറങ്ങിയിരുന്നു.
    തട്ടാശ്ശേരിക്കൂട്ടം എന്ന സിനിമ നിർമ്മിച്ചിരിക്കുന്നത് ദിലീപാണ്. അനൂപ് പദ്മനാഭൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണിത്. അർജുൻ അശോകൻ നായകനായ ചിത്രത്തിൽ വിജയരാഘവൻ, ശ്രീലക്ഷ്മി, ​ഗണപതി, അനീഷ്​ ​ഗോപാൽ, ഉണ്ണി രാജൻ പി ദേവ്, തുടങ്ങിയ വമ്പൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സന്തോഷ് ഏച്ചിക്കാനമാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും.

    നിരവധി അഭിമുഖങ്ങളിലും അദ്ദേഹം എത്തുന്നുണ്ട്

    ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് അനൂപ് ഇപ്പോൾ. നിരവധി അഭിമുഖങ്ങളിലും അദ്ദേഹം എത്തുന്നുണ്ട്. ദിലീപിന്റെ ഗ്രാൻഡ്‌ പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷന്റെ കാര്യങ്ങൾ നോക്കി നടത്തിയാണ് അനൂപ് സിനിമ മേഖലയിലേക്ക് എത്തുന്നത്. അവിടെ നിന്നാണ് ഇപ്പോൾ സംവിധാനത്തിലേക്കും കടന്നു വന്നിരിക്കുന്നത്.

    അനൂപ് ദിലീപിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്

    അഭിമുഖങ്ങളിൽ എല്ലാം ചേട്ടൻ ദിലീപിനെ കുറിച്ച് അനൂപ് വാചാലനാകാറുണ്ട്. ഇപ്പോഴിതാ, കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ അനൂപ് ദിലീപിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. തനിക്ക് എന്തെങ്കിലും ടെൻഷൻ വന്നാൽ ചേട്ടനെ കുറിച്ച് ചിന്തിക്കുമെന്നും അപ്പോൾ ഒരു ധൈര്യം ലഭിക്കുമെന്നാണ് അനൂപ് പറയുന്നത്. അനൂപിന്റെ വാക്കുകൾ ഇങ്ങനെ.

    അതുകൊണ്ട് എനിക്ക് വേറെ ആരും വേണ്ട

    'എന്തെങ്കിലും ടെൻഷനൊക്കെ വന്നാൽ എനിക്ക് ചേട്ടനെ കുറിച്ച് മാത്രം ചിന്തിച്ചാൽ മതി. അപ്പോൾ ഒരു ധൈര്യം കിട്ടും. നമ്മൾ ചിലപ്പോൾ രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ പ്രേശ്നമായിരിക്കും. എന്നാലും ഇത്രയൊക്കെ പ്രശ്‌നങ്ങൾ ഉണ്ടായിട്ടും. എല്ലാത്തിനെയും പോസിറ്റീവ് ആയിട്ട് കാണാനും പോരാടാനും പുള്ളിക്ക് കഴിയുന്നുണ്ട്. ഒരു മൾട്ടി ടാലന്റഡ് വ്യക്തിയാണ് അദ്ദേഹം,'

    'എനിക്ക് ഒരു സമയത്ത് ഒരു കാര്യമേ ചെയ്യാൻ പറ്റൂ. പക്ഷെ പുള്ളിക്ക് ഒരേസമയം ഒരുപാട് കാര്യങ്ങൾ ചെയ്യാൻ പറ്റും. മെനറ്റ്ലി പുള്ളി എല്ലാം പോസിറ്റീവ് ആയാണ് കാണുക. ഇതെല്ലാം ഇപ്പോഴത്തെ എന്ന് ചിന്തിച്ച് ഫ്യൂച്ചറിലേക്ക് നോക്കുന്ന ആളാണ്. പുള്ളിയെ മുന്നോട്ട് കൊണ്ട് പോകുന്നത് അതാണ്. അതുകൊണ്ട് എനിക്ക് വേറെ ആരും വേണ്ട, പുള്ളി തന്നെ മതി എനിക്ക് ഓർക്കാനായിട്ട്,' അനൂപ് പറഞ്ഞു.

    Also Read: 'എരിവുള്ള മരുന്ന് ഏത് മധുരത്തിൽ മുക്കി കൊടുക്കണമെന്ന് അറിഞ്ഞിരിക്കണം'; കസബയേയും പുഴുവിനേയും കുറിച്ച് പാർവതിAlso Read: 'എരിവുള്ള മരുന്ന് ഏത് മധുരത്തിൽ മുക്കി കൊടുക്കണമെന്ന് അറിഞ്ഞിരിക്കണം'; കസബയേയും പുഴുവിനേയും കുറിച്ച് പാർവതി

    ഞാൻ സംസാരിച്ചിട്ട് അവൾക്ക് ഒരു മിനി കൂപ്പർ വാങ്ങി കൊടുത്തിട്ടൊക്കെയുണ്ട്

    മീനാക്ഷിയെയും മഹാലക്ഷ്മിയെയും കുറിച്ചും അനൂപ് സംസാരിക്കുന്നുണ്ട്. 'മീനാക്ഷിക്ക് വേണ്ടി ഇടക്കൊക്കെ സംസാരിക്കാറുണ്ട്. നല്ലൊരു സുഹൃത്തിനെ പോലെയൊക്കെയാണ്. എല്ലാം ഷെയർ ചെയ്യും. ഞാൻ സംസാരിച്ചിട്ട് അവൾക്ക് ഒരു മിനി കൂപ്പർ വാങ്ങി കൊടുത്തിട്ടൊക്കെയുണ്ട്. മഹാലക്ഷ്‌മിയുടെ ചില വർത്തമാനങ്ങളും കളിചിരിയും ഒക്കെ രസമാണ്. ഇപ്പോഴത്തെ കുട്ടികളുടെ ഐ ക്യൂ ഒക്കെ നമ്മളെ ഞെട്ടിക്കും. അവർ ചിന്തിക്കുന്നത് ഒക്കെ വളരെ വ്യത്യാസമുണ്ട്,' അനൂപ് പറഞ്ഞു.

    Read more about: dileep
    English summary
    Thattassery Koottam Director Anoop Opens Up About His Brother Dileep, Meenakshi And Mahalakshmi Goes Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X