കുഞ്ഞായിരിക്കെ അച്ഛന്‍ ഇട്ടിട്ട് പോയി, 5-ാം വയസില്‍ നടിയായി; 22-ല്‍ 60 രൂപയുമായി വീട് വിട്ട സരിക!

ഒരുകാലത്ത് മിന്നും താരമായിരുന്നു സരിക. പിന്നീട് നടന്‍ കമല്‍ഹാസനുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ഈയ്യടുത്താണ് സരിക അഭിനയത്തിലേക്ക് തിരികെ വന്നത്. നടിമാരായ ശ്രുതി ഹാസനും അക്ഷരാ ഹാസനും സരികയുടേയും കമല്‍ഹാസന്റേയും മക്കളാണ്. സിനിമയെ വെല്ലുന്നതാണ് സരികയുടെ ജീവിതകഥ.

നന്നേ ചെറുപ്പത്തില്‍ തന്നെ സരികയേയും കുടുംബത്തേയും അച്ഛന്‍ ഉപേക്ഷിച്ചു പോയിരുന്നു. ഇതോടെ സരികയാണ് കുടുംബത്തിന്റെ ആശ്രയമായി മാറുന്നത്. തന്റെ അഞ്ചാം വയസില്‍ തന്നെ സരിക അഭിനയം ആരംഭിച്ചിരുന്നു. ബാലതാരമായിട്ടായിരുന്നു തുടക്കം. ഹിന്ദിയിലും മറാത്തിയിലുമെല്ലാം നിരവധി സിനിമകള്‍ ചെയ്തു. ചെറുപ്പത്തില്‍ തന്നെ അഭിനയത്തില്‍ തിരക്കായതോടെ സരികയ്ക്ക് സ്‌കൂളില്‍ പോകാന്‍ പോലും സാധിച്ചിരുന്നില്ല.

Sarika

ജാലിയും കാശും മാത്രമായിരുന്നു കുട്ടിക്കാലത്ത് തന്റെ മുന്നിലുണ്ടായിരുന്നതെന്നും എല്ലാ കുട്ടികളേയും പോലെയുള്ള അനുഭവങ്ങളോ സ്‌കൂള്‍ ജീവിതമോ തനിക്കുണ്ടായിട്ടില്ലെന്ന് സരിക തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. ബാലതാരത്തില്‍ നിന്നും നായികയായി മാറാനും സരികയ്ക്ക് സാധിച്ചു. അധികം വൈകാതെ തന്നെ മുന്‍നിര നായികയായി മാറുകയും ചെയ്തു. സരികയ്ക്ക് 21 വയസ് ആകുമ്പോഴേക്കും അവള്‍ സമ്പാദിച്ച പണം ഉപയോഗിച്ച് അമ്മ നിരവധി ഫ്‌ളാറ്റുകള്‍ വാങ്ങിയിരുന്നു. ധാരാളം പണവും സമ്പാദിച്ചിരുന്നു.

എന്നാല്‍ ഇതിനിടെ അമ്മയും സരികയും തമ്മില്‍ ഉടക്കി. ഇതോടെ തന്റെ 22-ാം വയസില്‍ സരിക വീട് വിട്ടിറങ്ങി. വെറും 60 രൂപ മാത്രമായിരുന്നു അന്ന് സരികയുടെ കയ്യിലുണ്ടായിരുന്നത്. താന്‍ നേടിയതെല്ലാം അവിടെ ഉപേക്ഷിച്ച് വരികയായിരുന്നു സരിക. പിന്നീടിങ്ങോട്ട് ജീവിതത്തില്‍ എല്ലാം ഒറ്റയ്ക്ക് നേടിയെടുക്കുകയായിരുന്നു സരിക. ഇന്ന് കാണുന്ന കരുത്തയായ സ്ത്രീയിലേക്ക് സരികയെ എത്തിച്ചത് ആ അനുഭവങ്ങള്‍ തന്നെയാണ്.

പിന്നീടാണ് സരിക കമല്‍ ഹാസനുമായി പ്രണയത്തിലാകുന്നത്. താന്‍ അഭിനയിച്ചു കൊണ്ടിരുന്ന ഇടത്ത് മറ്റൊരു സിനിമയുടെ ചിത്രീകരണത്തിനായി എത്തിയതായിരുന്നു കമല്‍. കമലിന്റെ കണ്ണില്‍ നോക്കിയതോടെ തനിക്ക് പ്രണയം തോന്നുകയായിരുന്നുവെന്നാണ് സരിക പറയുന്നത്. പിന്നാലെ ഇരുവരും ഒരുമിച്ച് നിരവധി സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു. എന്നാല്‍ സരികയുമായി പരിചയത്തിലാകുമ്പോള്‍ കമല്‍ വിവാഹിതനായിരുന്നു.

കമലില്‍ സരിക തന്റെ ജീവിത പങ്കാളിയെ കണ്ടെത്തി.അനുഭവിച്ച കഷ്ടപ്പാടുകളും കടന്നു വന്ന വഴിയും ഒരുപോലെ ആയതുകൊണ്ട് കമലിനും സരികയോട് ഇഷ്ടം തോന്നുകയായിരുന്നു. അധികം വൈകാതെ അതൊരു പ്രണയമായി മാറി. പിന്നാലെ ഇരുവരും ഒരുമിച്ച് ജീവിക്കാനും ആരംഭിച്ചു. ഇത് അന്നത്തെ കാലത്ത് വലിയൊരു വാര്‍ത്തയായി മാറുകയും ചെയ്തു. വിവാദം സരികയുടെ കരിയറിനെ പോലും ബാധിച്ചു. എങ്കിലും അതൊന്നും സരിക ഗൗനിച്ചില്ല.

Sarika

മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും മികച്ച വസ്ത്രാലങ്കാരത്തിനുള്ള ദേശീയ പുരസ്‌കാരവും സരികയെ തേടിയെത്തിയിട്ടുണ്ട്. 2004ലാണ് സരികയും കമലും പിരിയുന്നത്. അതേസമയം ജീവിതത്തില്‍ താനെടുത്ത തീരുമാനങ്ങളിലൊന്നും കുറ്റം ബോധം തോന്നിയിട്ടില്ലെന്നാണ് നേരത്തെ സരിക പറഞ്ഞിട്ടുള്ളത്. സരികയുമായുള്ള വേര്‍പാടിനെ കമല്‍ ഹാസന്‍ മുമ്പൊരിക്കല്‍ വിശേഷിപ്പിച്ചത് അമ്മ മരിച്ചതിലും വലിയ വേദനയായിരുന്നു എന്നാണ്. അവര്‍ക്കിടയിലെ ബന്ധത്തിന്റെ ആഴം ആ വാക്കുകളിലുണ്ട്.

അമിതാഭ് ബച്ചന്‍ പ്രധാന വേഷത്തിലെത്തിയ ഊഞ്ചായ് ആണ് സരികയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. സിനിമയ്ക്ക് പുറമെ വെബ് സീരീസിലും സരിക അഭിനയിച്ചിട്ടുണ്ട്. മോഡേണ്‍ ലവ്: മുംബൈയിലാണ് സരിക അഭിനയിച്ചത്. ടെലിവിഷനിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

More from Filmibeat

Read more about: sarika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X