തടി കുറയ്ക്കാന്‍ ജിമ്മില്‍ പോയി, ഒരുമാസം കൊണ്ട് ഇന്‍സ്ട്രക്റ്ററുമായി കല്യാണം; സയനോര പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് സയനോര ഫിലിപ്പ്. തന്റെ ശബ്ദമാണ് സയനോരയെ മറ്റ് ഗായകരില്‍ നിന്നും വ്യത്യസ്തയാക്കുന്നത്. സ്‌റ്റേജ് ഷോകളിലും മിന്നും താരമാണ് സയനോര. കേള്‍വിക്കാരെ ആവേശം കൊള്ളിക്കാനും ലയിപ്പിച്ച് ഇരുത്താനുമൊക്കെ ഒരുപോലെ സാധിക്കുന്ന ഗായിക.

സാരി മുതല്‍ ബിക്കിനി വരെ; കിയാര അദ്വാനിയുടെ കിടിലന്‍ ചിത്രങ്ങള്‍

സംഗീത സംവിധാനത്തിലും സജീവമാണ്. നിരവധി സിനിമകള്‍ക്കായി പാട്ടൊരുക്കിയിട്ടുണ്ട്. തന്റെ നിലപാടുകളിലൂടേയും സയനോര കൈയ്യടി നേടാറുണ്ട്. തന്റെ ജീവിത പങ്കാളിയെ കണ്ടെത്തിയതിനെ കുറിച്ച് ഒരിക്കല്‍ സയനോര പങ്കുവച്ചിരുന്നു. ജിമ്മില്‍ വച്ചായിരുന്നു തന്റെ പങ്കാളിയെ സയനോര പങ്കുവച്ചത്.

പ്രണയ വിവാഹം

തന്റെ പ്രണയത്തിന്റേയും വിവാഹത്തിന്റേയുമെല്ലാം കഥ ഒരിക്കല്‍ ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സയനോര തുറന്നു പറഞ്ഞിരുന്നു. ജിമ്മിലെ ഇന്‍സ്ട്രക്ടറെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു താനെന്നാണ് സയനോര പറയുന്നത്. ആ കഥ വിശദമായി വായിക്കാം.

തടി കുറയ്ക്കാനായി ജിമ്മില്‍ പോയിരുന്നു. അപ്പോഴാണ് ഞങ്ങള്‍ കണ്ടുമുട്ടിയത്. ഭര്‍ത്താവ് പൈസയുള്ളവനായിരിക്കണമെന്നോ ഭര്‍ത്താവ് ഇങ്ങനെയായിരിക്കണമെന്നോ തനിക്ക് പണ്ടേ നിര്‍ബന്ധമൊന്നും ഉണ്ടായിരുന്നില്ല. ജിമ്മില്‍ വച്ച് അവനെ കണ്ടതും തനിക്ക് നല്ല ഇഷ്ടമായെന്ന് സയനോര പറയുന്നു.
ഒരു മൊഞ്ചന്‍ ചെക്കനുണ്ട് ഇവിടെ, അതുകൊണ്ട് സ്ഥിരമായി ഞാന്‍ ജിമ്മില്‍ പോവുമെന്ന് സുഹൃത്തുക്കളെ വിളിച്ച് പറയുകയും ചെയ്തുവെന്നും താരം പറയുന്നു.

കല്യാണം

ആണുങ്ങള്‍ മാത്രമുള്ള ബാച്ചില്‍ ഞാന്‍ മാത്രമായിരുന്നു ഒരു പെണ്‍കുട്ടി. കാരണം ചോദിക്കുമ്പോള്‍ ഞാന്‍ പറയും മോട്ടിവേഷന്‍ കിട്ടുന്നത് ഈ ബാച്ചില്‍ ആണെന്ന്. തങ്ങളുടെ സംസാരം ജിമ്മിലെല്ലാം ചര്‍ച്ചാ വിഷയമായി. അധികം ഇനി സംസാരിക്കേണ്ടെന്നും വീട്ടില്‍ തനിക്ക് കല്യാണം ആലോചിക്കുന്നുണ്ടെന്നും താന്‍ ആഷ്‌ലിയോട് ഇതോടെ പറഞ്ഞുവെന്നും സയനോ പറയുന്നു. അങ്ങെയാണെങ്കില്‍ സയനോര എന്റെ വീട്ടില്‍ വന്ന് അച്ഛനോടും അമ്മയോടും സംസാരിച്ചോളൂ എന്നിട്ട് കല്യാണം കഴിക്കാ്ം എന്നായിരുന്നു അവന്റെ മറുപടി. അങ്ങനെയാണ് തങ്ങള്‍ കല്യാണം കഴിക്കുന്നതെന്നും താരം പറയുന്നു.

ഗായികയാണെന്ന്  അറിയില്ല

പരിചയപ്പെടുമ്പോള്‍ താനൊരു പിന്നണി ഗായികയാണെന്ന് ആഷിയ്ക്ക് അറിയില്ലായിരുന്നുവെന്നും ടിവിയിലൊക്കെ എന്തോ പരിപാടി അവതരിപ്പിക്കുന്ന ഒരാളാണെന്ന് മാത്രമാണ് അറിഞ്ഞിരുന്നുള്ളുവെന്നും സയനോര പറയുന്നു. വിന്‍സ്റ്റണ്‍ ആഷ്‌ലി ഡിക്രൂസ് ആണ് സയനോരയുടെ ഭര്‍ത്താവ്. ഇരുവര്‍ക്കും ഒരു മകളുമുണ്ട്. കുട്ടന്‍പിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിലൂടെയാണ് സയനോര സംഗീത സംവിധായകയാകുന്നത്.

ഐ ലവ് യു ഡിസംബര്‍

കണ്ണൂര്‍ സ്വദേശിനിയാണ് സയനോര ഫിലിപ്പ്.
വെട്ടത്തിലെ ഐ ലവ് യു ഡിസംബര്‍ എന്ന ഗാനത്തിലൂടെയാണ് പിന്നണി ഗാനരംഗത്തേക്ക് എത്തുന്നത്. എആര്‍ റഹ്‌മാന്‍, ബിജിബാല്‍, ഗോപി സുന്ദര്‍, ബേണി ഇഗ്നേഷ്യസ്, വിദ്യാസാഗര്‍ തുടങ്ങി ഒരുപാട് പ്രമുഖര്‍ക്കു വേണ്ടി പാടിയിട്ടുണ്ട് സയനോര. മലയാളത്തിന് പുറമെ തമിഴിലും ആലപിച്ചിട്ടുണ്ട്. താരത്തിന്റെ നിലപാടുകളും കൈയ്യടി നേടിയിരുന്നു. സ്‌കൂള്‍ കാലത്ത് താന്‍ നേരിട്ട വിവേചനത്തെ കുറിച്ചൊക്കെയുള്ള സയനോരയുടെ തുറന്നു പറച്ചിലുകള്‍ ശ്രദ്ധ നേടിയിരുന്നു.

Read more about: sayanora
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X