'ആ ചെക്കനാണ് എന്നെ മാമുക്കോയ ആക്കിയത്'; മാമു തൊണ്ടിക്കോട് മാമുക്കോയ ആയ കഥ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മാമുക്കോയ. വര്‍ഷങ്ങളായി മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും അദ്ദേഹം കൂടെയുണ്ട്. ഇന്നും സജീവമായി തന്നെ അഭിനയ രംഗത്തുണ്ട്. ഈയ്യടുത്തിറങ്ങിയ കുരുതിയിലെ മാമുക്കോയയുടെ മാസ് പ്രകടനം ഏറെ കൈയ്യടി നേടിയിരുന്നു. ഇതുവരെ കാണാത്തൊരു മാമുക്കോയയെയാണ് കുരുതിയില്‍ കണ്ടെതെന്ന് ചിലര്‍ പറയുന്നു.

മാമുക്കോയ എന്ന പേര് മലയാളികള്‍ ആദ്യമായി ശ്രദ്ധിക്കുന്നത് 1986 ല്‍ പ്രസിദ്ധീകരിച്ചൊരു അഭിമുഖത്തിലൂടെയായിരിക്കും. മാധ്യമപ്രവര്‍ത്തകനായ പ്രേംചന്ദായിരുന്നു അന്ന് ആദ്യമായി മാമുക്കോയയുമായി അഭിമുഖം നടത്തിയത്. ഇപ്പോഴിതാ മാമുക്കോയ എന്ന പേരിന് പിന്നിലെ കഥ വെളിപ്പെടുത്തുകയാണ് പ്രേംചന്ദ്. ഡൂള്‍ ന്യൂസിലെഴുതിയ ലേഖനത്തിലാണ് പ്രേംചന്ദ് ഈ സംഭവം വെളിപ്പെടുത്തിയത്.

മാമുക്കോയുടെ പേര്

1986 ല്‍ പുറത്തിറങ്ങിയ ദൂരെ ദൂരെ ഒരു കൂട് കൂട്ടാം എന്ന സിനിമ പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു മാമുക്കോയയുമായി അഭിമുഖം നടത്തിയത്. അന്ന് മാമുക്കോയുടെ പേര് മാമു തൊണ്ടിക്കോട് ആയിരുന്നു. അങ്ങനെ തന്നെയായിരുന്നു നാട്ടിലും സൗഹൃദ വേദികളിലുമെല്ലാം അറിയപ്പെട്ടിരുന്നത്. പിന്നീട് ആ അഭിമുഖത്തിലൂടെയാണ് അത് മാമുക്കോയ ആയി മാറുന്നത്.

അഭിമുഖം അവസാനിച്ച് പിരിയും നേരം എന്ത് പേരിട്ട് എഴുതി (മാമു, മാമുക്കോയ, മാമു തൊണ്ടിക്കോട്) കൊടുക്കണം എന്ന് ചോദിച്ചപ്പോള്‍ 'അതൊക്കെ നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് കൊടുക്ക്' എന്നായിരുന്നു മറുപടി. മുതിര്‍ന്നവര് മാമു എന്ന് വിളിക്കും, കുറേപ്പേര്‍ മാമുക്കോയ എന്ന് വിളിക്കും, നാടകത്തില്‍ മാമു തൊണ്ടിക്കോട് എന്ന് ഇടും ചിലര്‍ എന്നായിരുന്നു മാമുക്കോയ നല്‍കിയ മറുപടി. അഭിമുഖം എഴുതി വന്നപ്പോള്‍ അങ്ങനെ മാമു തൊണ്ടിക്കോട് മാമുക്കോയ ആയി മാറുകയായിരുന്നു.

മാമുക്കോയ ആക്കി

അതേസമയം ആ അഭിമുഖത്തിന് ശേഷം തന്നെ എപ്പോള്‍ കാണുമ്പോഴും മാമുക്കോയ ''ആ ചെക്കനാണ് എന്നെ മാമുക്കോയ ആക്കിയത്'' എന്ന് പറയുമായിരുന്നുവെന്നും പ്രേംചന്ദ് ഓര്‍ക്കുന്നു. ഇതിനിടെ മാമുക്കോയയുടെ മറ്റൊരു പഴയ അഭിമുഖം ഇപ്പോള്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. 1991 ആഗസ്റ്റ് ഒന്നിന് പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ തന്റെ പെണ്ണുകാണലുകളെക്കുറിച്ച് മാമുക്കോയ പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്.

കഞ്ചാവടിച്ചിട്ടുണ്ട്, കള്ളടിച്ചിട്ടുണ്ട്

''ആദ്യം ഞാന്‍ പെണ്ണു കാണാന്‍ പോയതിനുമുണ്ട് ഒരു കഥ. പെണ്ണ് കണ്ടിഷ്ടപ്പെട്ടു വീട്ടില്‍ വന്നപ്പോള്‍, പെണ്ണിന്റെ കൂട്ടര്‍ ഞാനറിയാതെ എന്നേക്കുറിച്ച് അന്വേഷിച്ചു. ചെറുക്കന്‍ കള്ളു കുടിക്കുമോ? കൂട്ടുകൂടുമോ? ഞാനവരോട് പറഞ്ഞു. 'ഞാന്‍ കഞ്ചാവടിച്ചിട്ടുണ്ട്, കള്ളടിച്ചിട്ടുണ്ട്. ഇതൊക്കെ ഒരു കുറ്റമായി ഞാന്‍ കരുതുന്നില്ല. നിങ്ങള്‍ ഈ റൂട്ടില്‍ അന്വേഷിച്ചാല്‍ എന്നെ കിട്ടില്ല. നിങ്ങളുടെ മോളെ എനിക്കിഷ്ടമായി.' ഇത്രയും കേട്ടതേ അവര്‍ ആലോചന മതിയാക്കി'' എന്നാണ് മാമുക്കോയ പറയുന്നത്. അതേസമയം രണ്ടാമത് പെണ്ണുകണ്ട സുഹ്‌റാബിയെ താന്‍ കല്യാണം കഴിച്ചുവെന്നും അദ്ദേഹം പറയുന്നുണ്ട്.

Recommended Video

Prithviraj’s new movie Kuruthi is a socio-political thriller | FilmiBeat Malayalam
 കുരുതി

കഴിഞ്ഞ ദിവസമാണ് കുരുതി റിലീസ് ചെയ്തത്. റോഷന്‍ മാത്യു നായകനായ ചിത്രത്തില്‍ വില്ലനായി എത്തിയത് പൃഥ്വിരാജ് ആയിരുന്നു. ചിത്രത്തില്‍ റോഷന്റെ പിതാവ് മൂസ എന്ന കഥാപാത്രമായാണ് മാമുക്കോയ എത്തിയത്. തന്റെ തനത് തഗ്ഗുകള്‍ കൊണ്ടും മാസ് ഡയലോഗുകള്‍ കൊണ്ടും ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ കൈയ്യടി നേടിയത് മാമുക്കോയ ആയിരുന്നു. മാമുക്കോയയുടെ ഇതുവരെ കാണാത്ത ലെവലിലുള്ള കഥാപാത്രമാണ് കുരുതിയിലേത് എന്നാണ് ആരാധകര്‍ പറയുന്നത്. ആമസോണ്‍ പ്രൈമിലൂടെയായിരുന്നു സിനിമയുടെ റിലീസ്.

Read more about: mamukkoya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X