മികച്ച ഗായിക, എംജി ശ്രീകുമാറിനൊപ്പം സിനിമയിലും പാടി; രാധിക ദേവി പക്ഷെ രാധിക സുരേഷ് ഗോപിയായി!
മലയാളത്തിലെ സൂപ്പര്‍ താരമാണ് സുരേഷ് ഗോപി. മലയാളികളെ ആവേശം കൊളളിച്ച ഒരുപാട് തീപ്പൊരി സിനിമകളുടം കഥാപാത്രങ്ങളും സിനിമകളും സുരേഷ് ഗോപി സമ്മാനിച്ചിട്ടുണ്ട്. ഇടയ്ക്ക് സിനിമകളില്‍ നിന്നും ഇടവേളയെടുത്ത സുരേഷ് ഗോപി ഇപ്പോള്‍ ശക്തമായൊരു തിരിച്ചുവരവിനായി ശ്രമിക്കുകയാണ്. ഈയ്യടുത്തായി സുരേഷ് ഗോപി വാര്‍ത്തകളില്‍ നിറയുന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ പേരിലാണ്.
സുരേഷ് ഗോപിയുടെ കുടുംബവും മലയാളികള്‍ക്ക് സുപരിചിതരാണ്. സുരേഷ് ഗോപിയുടെ പാതയിലൂടെ മകന്‍ ഗോകുല്‍ സുരേഷ് അഭിനയത്തിലേക്ക് കടക്കുകയും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യുകയും ചെയ്തു. ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന തിരക്കിലാണ് ഇപ്പോള്‍. സുരേഷ് ഗോപിയുടെ ഭാര്യ രാധികയും മലയാളികള്‍ക്ക് പരിചിതയാണ്. സുരേഷ് ഗോപിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ പലപ്പോഴും രാധികയുടെ പേരും കടന്നു വരാറുണ്ട്.

തീര്‍ത്തും അറേഞ്ച്ഡ് മാര്യേജായിരുന്നു സുരേഷ് ഗോപിയുടേയും രാധികയുടേയും. തന്നെക്കാള്‍ പ്രായം കുറഞ്ഞ രാധികയെ വിവാഹം കഴിച്ചതിനെക്കുറിച്ച് സുരേഷ് ഗോപി തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. പലര്‍ക്കും സുരേഷ് ഗോപിയുടെ ഭാര്യയായി മാത്രം അറിയുന്ന രാധിക ഒരു നല്ല ഗായികയാണെന്ന് പലര്‍ക്കും അറിയില്ല. ഇപ്പോഴിതാ രാധികയുടെ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. 1990 ഫെബ്രുവരി എട്ടിനായിരുന്നു രാധികയും സുേേരഷ് ഗോപിയും വിവാഹിതരാകുന്നത്. ഗോകുല്‍, ഭാഗ്യ, ഭാവ്‌നി, മാധവ് എന്നിവരാണ് ദമ്പതികളുടെ മക്കള്‍.

സുരേഷ് ഗോപികയും ആദ്യമായി പരസ്പരം കാണുന്നത് പോലും തങ്ങളുടെ വിവാഹ നിശ്ചയത്തിന് ശേഷമായിരുന്നുവെന്നതാണ് വസ്തുത. സുരേഷ് ഗോപിയുടെ അച്ഛന്‍ ഗോപിനാഥന്‍ പിള്ളയും അമ്മ വി ജ്ഞാനലക്ഷ്മിയും ചേര്‍ന്നാണ് രാധികയുമായുള്ള വിവാഹം തീരുമാനിച്ചതെന്ന് സുരേഷ് ഗോപി തന്നെ പറഞ്ഞിട്ടുണ്ട്. ഒരുക്കം എന്ന സിനിമയുടെ ചിത്രീകരണം കൊടൈക്കനാലില്‍ നടക്കുന്നതിനിടെ സുരേഷ് ഗോപിയെ തേടി അച്ഛന്റെ ഫോണ്‍ കോള്‍ എത്തുകയായിരുന്നു. വിവാഹക്കാര്യം പറയാനായിരുന്നു അച്ഛന്‍ വിളിച്ചത്.

ഞങ്ങള്‍ കണ്ടു. ഞങ്ങള്‍ക്ക് മകളായി, മരുമകളായി ഒരു പെണ്‍കുട്ടിയെ മാത്രം മതിയെന്നായിരുന്നു അച്ഛന്‍ പറഞ്ഞത്. എന്നാല്‍ തനിക്ക് പെണ്ണ് കാണേണ്ടെന്നും കല്യാണം കഴിച്ചോളാം എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. അങ്ങനെ നിശ്ചയം നടന്നു. ഇതിന് ശേഷമാണ് സുരേഷ് ഗോപിയും രാധികയും നേരില്‍ കാണുന്നത്. അതൊരു ഡിസംബര്‍ മൂന്നാം തീയ്യതിയാണെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. എന്നാല്‍ സുരേഷ് ഗോപിയുമായുള്ള വിവാഹത്തിന് മുമ്പ് സിനിമയിലെ പിന്നണി ഗായികയായിരുന്നു രാധിക എന്നത് മിക്കയാളുകള്‍ക്കും അറിയില്ല.
Recommended Video

തന്റെ പതിനെട്ടാം വയസിലായിരുന്നു രാധിക സുരേഷ് ഗോപിയെ വിവാഹം കഴിക്കുന്നത്. പ്രശസ്തി മുന്നില്‍ നില്‍ക്കെയായിരുന്നു ഇങ്ങനൊരു തീരുമാനം. അതേസമയം ഈയ്യടുത്ത് രാധിക പാടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒരു അരങ്ങേറ്റ വേദയില്‍ വച്ച് പാടുന്ന രാധികയുടെ വീഡിയോയാണ് വൈറലായി മാറിയത്. സിനിമയില്‍ രാധിക പാടിയത് വിവാഹത്തിന് മുമ്പായിരുന്നു. അഗ്നിപ്രവേശം എന്ന ചിത്രത്തിലെ രാത്രി മലരിന്‍ ആര്‍ദ്ര മിഴിയില്‍ എന്ന ഗാനമാണ് രാധിക പാടിയത്. കൂടെ പാടിയത് എംജി ശ്രീകുമാര്‍ ആയിരുന്നു.
രാധിക സുരേഷ് ആകുന്നതിന് മുമ്പ് രാധിക ദേവിയായിരുന്നു. 1985 ല്‍ പുറത്തിറങ്ങിയ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത പറയാനും വയ്യ പറയാതിരിക്കാനും വയ്യ എന്ന ചിത്രത്തിലെ അങ്ങേക്കുന്നിങ്ങേക്കുന്നാനവരമ്പത്തും എന്ന ഗാനവും രാധിക ആലപിച്ചതാണ്. വിവാഹ ശേഷം രാധിക പിന്നണി ഗാന രംഗത്തു നിന്നും പിന്മാറുകയായിരുന്നു. മലയാളികള്‍ക്ക് സുപരിചിതയായ ആറന്മുള പൊന്നമ്മയുടെ പേരക്കുട്ടിയാണ് രാധിക എന്നതും ശ്രദ്ധേയമാണ്.


Click it and Unblock the Notifications











