സീന്‍ തുടങ്ങുമ്പോള്‍ തെസ്‌നി പുറകോട്ട് ഇറങ്ങി നിന്നേ എന്ന് പറയും; അവഗണനയെക്കുറിച്ച് തെസ്‌നി ഖാന്‍

മലയാളികള്‍ക്ക് സുപരിചിതയാണ് തെസ്‌നി ഖാന്‍. അഭിനേത്രിയായും അവതാരകയായും സ്റ്റേജ് ഷോകളിലൂടേയുമെല്ലാം വര്‍ഷങ്ങളായി തെസ്‌നി ഖാന്‍ എന്ന കലാകാരി മലയാളികളുടെ വീട്ടിലെ അംഗമായി തുടരുകയാണ്. മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമെല്ലാം ഒരുപോലെ സജീവമാണ് തെസ്‌നി ഖാന്‍. 1988 ലായിരുന്നു തെസ്‌നിയുടെ സിനിമാ അരങ്ങേറ്റം. അന്ന് മുതല്‍ ഇന്നു വരെ മലയാളികള്‍ക്ക് തങ്ങളുടെ വീട്ടിലെ ഒരാളെ പോലെ പരിചിതയാണ് തെസ്‌നി ഖാന്‍.

ഇപ്പോഴിതാ തുടക്കകലാത്ത് തനിക്ക് സിനിമയില്‍ നേരിടേണ്ടി വന്ന വിവേചനത്തെ പറ്റിയും കഥാപാത്രങ്ങളെ ടൈപ്പ് കാസ്റ്റ് ചെയ്യാന്‍ ശ്രമിച്ചതിനെ പറ്റിയുമൊക്കെ തെസ്‌നി ഖാന്‍ തുറന്ന് പറയുന്നുണ്ട്. ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു തെസ്‌നി ഖാന്‍ മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

Thezni Khan,

പണ്ട് സിനിമയില്‍ ഒന്ന് മുഖം കാണിക്കണമെന്ന ആഗ്രഹമായിരുന്നു. എങ്ങനെയെങ്കിലും മുഖം കാണിച്ചാല്‍ മതി എന്നായിരുന്നു ആഗ്രഹമെന്നും തെസ്‌നി പറയുന്നു അന്നത്തെ കാലത്ത് കുറച്ച് വെളുപ്പും തടിയുമൊക്കെയുണ്ടെങ്കില്‍ മാത്രമേ അവരെ സിനിമാനടിമാര്‍ എന്ന് വിളിക്കുകയുള്ളുവെന്നും താനൊക്കെ സ്ഥിരമായി നായികയുടെ കൂട്ടുകാരി വേഷമായിരുന്നു ചെയ്തിരുന്നതെന്നും തെസ്‌നി ഓര്‍ക്കുന്നു. എന്നാല്‍ സീന്‍ തുടങ്ങുന്നതിന് മുന്‍പ് തെസ്‌നി കുറച്ച് പുറകോട്ട് ഇറങ്ങി നിന്നേ എന്ന് പറയും. അന്നൊക്കെ അങ്ങനെയാണല്ലോ എന്നും തെസ്‌നി പറയുന്നുണ്ട്. അതേസമയം തനിക്ക് ടൈപ്പ് കാസ്റ്റിംഗും അനുഭവിക്കേണ്ടി വന്നിരുന്നുവെന്നും തെസ്‌നി പറയുന്നുണ്ട്.

പ്രൊസ്റ്റിറ്റിയൂട്ടായി ടൈപ്പ് കാസ്റ്റ് ചെയ്യാനൊരു ശ്രമം നടന്നു. ട്രിവാന്‍ഡ്രം ലോഡ്ജിലെ കഥാപാത്രം വളരെ വേറിട്ടതായിരുന്നു. സിനിമയിലൊക്കെ അങ്ങനെയൊരു കുഴപ്പമുണ്ടല്ലോ എന്നാണ് തെസ്‌നി ഖാന്‍ ടൈപ്പ് കാസ്റ്റിംഗിനെക്കുറിച്ച് പറയുന്നത്. ആ സിനിമയിലെ തന്റെ ക്യാരക്ടറിന് നല്ലൊരു മാസ് എന്‍ട്രി സീനായിരുന്നു. ഒരു കഥാപാത്രം ഹിറ്റായാല്‍ അത്തരം കഥാപാത്രങ്ങളിലേക്ക് വീണ്ടും വീണ്ടും കുറച്ച് സിനിമകളിലേക്ക് വിളി വന്നുകൊണ്ടിരിക്കുമെന്നും തെസ്‌നി പറയുന്നു. അതേസമയം ആ കഥാപാത്രം ജീവനുള്ളതായിരുന്നുവെന്നും തെസ്‌നി ഖാന്‍ പറയുന്നു.

ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലെ തെസ്‌നിയുടെ കഥാപാത്രവും കയ്യടി നേടിയിരുന്നു. അതേക്കുറിച്ചും താരം മനസ് തുറക്കുന്നുണ്ട്. അതേ ടീമായിരുന്നു ട്രിവാന്‍ഡ്രം ലോഡ്ജിലേതെന്നും താരം ഓര്‍ക്കുന്നു. ''മുന്‍പ് ബ്യൂട്ടിഫുള്‍ എന്ന സിനിമയിലൊരു കഥാപാത്രം ചെയ്തിരുന്നു. കന്യക മേനോന്‍ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. അത് നല്ല രസമായി തോന്നി, തീയേറ്ററില്‍ കൈയ്യടി കിട്ടി. അതേ ടീമിന്റെ തന്നെ അടുത്ത സിനിമയായിരുന്നു അത്. അത് ചെയ്യാനും സന്തോഷമായിരുന്നു. അഭിനയിക്കാനുള്ള സാധ്യതയുള്ള കഥാപാത്രമായിരുന്നു. അങ്ങനെയുള്ള കഥാപാത്രം ചെയ്യുന്നത് ഇഷ്ടമായിരുന്നു. കന്യക മേനോന്‍ വല്ലാതെ സ്വീകാര്യത കിട്ടി'' എന്നാണ് തെസ്‌നി പറയുന്നത്.

Recommended Video

റോബിന്റെ പിടിവള്ളി ദിൽഷയുടെ കയ്യിൽ, അവർ കെട്ടണം | Bigg Boss Malayalam Akhil | #Interview | FilmiBeat

സ്റ്റേജ് ഷോകൡലൂടെയായിരുന്നു തെസ്‌നിയുടെ കലാ ജീവിതം ആരംഭിക്കുന്നത്. ഇന്ന് അഭിനേത്രിയായ തെസ്‌നി ഖാന്‍ തുടങ്ങിയത് മജീഷ്യനായിട്ടായിരുന്നു. തെസ്‌നിയുടെ കുടുംബം മജീഷ്യന്മാരുടേതായിരുന്നു. തെസ്‌നിയുടെ പിതാവ് അറിയപ്പെടുന്ന മജീഷ്യനായിരുന്നു. വാപ്പയ്ക്കും ഉമ്മയ്ക്കും അനിയത്തിക്കുമൊപ്പമായിരുന്നു തെസ്‌നി മാജിക് ഷോ അവതരിപ്പിച്ചിരുന്നത്. മാജിക്കില്‍ നിന്നും ജീവിക്കാന്‍ മാത്രമുള്ള വരുമാനമേ കിട്ടിയിരുന്നുള്ളു. സ്വന്തം വീടുണ്ടായിരുന്നില്ല. ചെലവുകളുമൊക്കെ കഴിഞ്ഞ് സേവിങ്‌സായി ഒന്നുമുണ്ടാകില്ലായിരുന്നുവെന്നും തെസ്‌നി പറയുന്നു. ഞാന്‍ സിനിമയില്‍ വന്നതില്‍ പിന്നെയാണ് എന്തെങ്കിലുമൊക്കെ സമ്പാദിക്കാന്‍ തുടങ്ങിയതെന്നും തെസ്‌നി ഖാന്‍ കൂട്ടിച്ചേര്‍ക്കുന്നു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X