'കുവൈറ്റ് വിജയനല്ലേ.. മനസ്സിലായി, ജോർജേ നമ്പർ വാങ്ങിച്ചോളൂ'; മമ്മൂട്ടി ഞെട്ടിച്ചെന്ന് നടൻ, കുറിപ്പ് വൈറൽ

മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമാണ് നടൻ മമ്മൂട്ടി. അഞ്ച് പതിറ്റാണ്ടോളമായി സിനിമ ലോകത്ത് നിറഞ്ഞു നിൽക്കുന്ന താരം സിനിമ സ്വപ്‌നം കാണുന്ന ഓരോരുത്തർക്കും പ്രചോദനമാണ്. കാലത്തിനൊപ്പം സ്വയം നവീകരിക്കപ്പെടുന്ന നടനാണ് അദ്ദേഹം. സിനിമയുടെ എല്ലാ മേഖലകളിലുമുള്ള മാറ്റങ്ങളും സസൂഷ്‌മം വീക്ഷിക്കുന്ന മമ്മൂട്ടി പുതിയ അഭിനേതാക്കളെയും ശ്രദ്ധിക്കാറുണ്ട്.

കഴിവുള്ള കലാകാരന്മാരെ തന്റെ സിനിമകളുടെ ഭാഗമാക്കുകയും ഉയർത്തി കൊണ്ടുവരുകയും ചെയ്യാറുണ്ട് മമ്മൂട്ടി. നിരവധി താരങ്ങൾ അത്തരം അനുഭവങ്ങൾ പലപ്പോഴും പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ, അതുപോലെ മമ്മൂട്ടി തന്നെ തിരിച്ചറിഞ്ഞതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് പുതുമുഖ നടൻ കെ യു മനോജ്.

എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു നിമിഷത്തെക്കുറിച്ച്

തിങ്കളാഴ്ച്ച നിശ്ചയം എന്ന ചിത്രത്തിൽ കുവൈറ്റ് വിജയൻ എന്ന കഥാപത്രത്തെ അവതരിപ്പിച്ചാണ് മനോജ് ശ്രദ്ധനേടിയത്. കൊച്ചു ചിത്രമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയ തിങ്കളാഴ്ച നിശ്ചയം ഏറെ പ്രേക്ഷക, നിരൂപക പ്രശംസ ഏറ്റു വാങ്ങിയിരുന്നു. ഒരു ചിത്രത്തിന്റെ ഡബ്ബിങ്ങിനായി പോയപ്പോൾ അവിടെ വെച്ച് മമ്മൂട്ടിയെ കണ്ടതും അദ്ദേഹം തിരിച്ചറിഞ്ഞതിനെ കുറിച്ചും ഫെസ്ബൂകിലൂടെയാണ് നടൻ പറഞ്ഞത്. മനോജിന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ് വൈറലാവുകയാണ്.

'എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു നിമിഷത്തെക്കുറിച്ച് നിങ്ങളുമായി പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ എറണാകുളം ലാൽ മീഡിയയിൽ പ്രണയ വിലാസം എന്ന എന്റെ പുതിയ സിനിമയുടെ ഡബ്ബിങ്ങ് ആയിരുന്നു. ആദ്യ ദിനം ഡബ്ബിങ് കഴിഞ്ഞ് പിറ്റേന്ന് സ്റ്റുഡിയോയിൽ എത്തിയപ്പോൾ എല്ലാവരും ആരെയോ ബഹുമാനപൂർവം കാത്തിരിക്കുന്ന ഒരു പ്രതീതി,'

സത്യം പറയാല്ലോ കേട്ടയുടനെ എന്റെ കിളി പോയി

കാര്യം തിരക്കിയപ്പോൾ സന്തോഷപൂർവം അറിയുന്നു സാക്ഷാൽ മമ്മൂക്ക ഡബ്ബിങിനായി വരുന്നു എന്ന്. സ്റ്റുഡിയോ സ്റ്റാഫ് എന്നോട് പറഞ്ഞു. 'സത്യം പറയാല്ലോ കേട്ടയുടനെ എന്റെ കിളി പോയി'. പിന്നെ മമ്മൂക്കയെ കാണാനുള്ള ധൃതിയായ്. മമ്മൂക്ക വരുമ്പോൾ എന്നെ അറിയിക്കണേ എന്ന് സ്റ്റാഫിൽ ഒരാളെ സ്നേഹപൂർവം ഏൽപ്പിച്ച് ഞാൻ ഡബ്ബിങ് തുടർന്നു. ഇടയിലെപ്പോഴോ അയാൾ വന്ന് പറഞ്ഞു ''മമ്മൂക്ക ഡബ്ബിങ് കഴിഞ്ഞ് പുറത്തേക്കിറങ്ങാറായി'. ഞാൻ ഉടൻ പുറത്തേക്ക് ഓടി .

'നിമിഷങ്ങൾക്കുള്ളിൽ മമ്മൂക്ക പുറത്തേക്ക് വരുന്നു. 'നെറ്റിപട്ടം കെട്ടിയ ആന' എന്നൊക്കെ പറയാറില്ലെ. ഞാൻ മെല്ലെ അടുത്ത് ചെന്നു ധൈര്യം സംഭരിച്ച് പറയുവാനൊരുങ്ങി. "മമ്മൂക്ക ഞാൻ തിങ്കളാഴ്ച നിശ്ചയം പറഞ്ഞ് മുഴുപ്പിക്കാൻ വിടാതെ മമ്മൂക്ക പറഞ്ഞു. 'ആ... മനസ്സിലായി കുവൈറ്റ് വിജയൻ, സിനിമയിൽ കണ്ടത് പോലെ അല്ല. കാണാൻ ചെറുപ്പമാണല്ലോ. വിജയനെ പോലെ ചൂടാവുന്ന ആളാണെന്ന് പറയില്ലല്ലോ. എന്താ പശ്ചാത്തലം മുമ്പ് അഭിനയിച്ചിട്ടുണ്ടോ?'

മമ്മൂക്ക എനിക്ക് വേണ്ടി ഫോട്ടോയ്ക്ക് നിന്ന് തന്നു

ഞാൻ പറഞ്ഞു, 'തിയറ്ററാണ് പിന്നെ കുറച്ച് സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങളിൽ. ഖസാക്കിന്റെ ഇതിഹാസം നാടകത്തിലുണ്ടായിരുന്നു. മമ്മൂക്ക എറണാകുളത്ത് വച്ച് നാടകം കണ്ടിരുന്നു. പിന്നീട് നാടകത്തെ കുറിച്ചും സിനിമയെ കുറിച്ചും സംസാരിക്കുകയും ചെയ്തു. ഒടുവിൽ ഞാൻ പറഞ്ഞു 'മമ്മൂക്ക ഒരു ഫോട്ടോ'.

'വെളിയിൽ നിന്നെടുക്കാം ഇവിടെ ലൈറ്റ് കുറവാണ്.' അങ്ങനെ സന്തോഷത്തോടെ മമ്മൂക്ക എനിക്ക് വേണ്ടി ഈ ഫോട്ടോയ്ക്ക് നിന്ന് തന്നു. പോകാനിറങ്ങുമ്പോൾ പ്രിയൻ ഓട്ടത്തിലാണ് എന്ന സിനിമയിൽ മമ്മൂക്ക പറഞ്ഞത് പോലെ ഒരു ഡയലോഗും, 'ജോർജേ മനോജിന്റെ നമ്പർ വാങ്ങിച്ചോളൂ.' എന്റെ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ.. തൊണ്ടയിലെ വെള്ളവും വറ്റി...'

'നേരെ ക്യാബിനിൽ ചെന്ന് ഒരു കുപ്പി വെള്ളം മൊത്തം കുടിച്ചു. പോയ കിളി തിരിച്ച് വരാൻ വീണ്ടും സമയമെടുത്തു. 'മനോജേട്ടാ... നോക്കാം' ക്യാബിനിൽ നിന്ന് വീണ്ടും വിളി.... ഡബിങ് തുടരുമ്പോഴും ഉള്ളിൽ സന്തോഷവും... ആരാധനയും കൂടി... കൂടി വന്നു. താങ്ക്‌യു മമ്മൂക്കാ.' മനോജ് കുറിച്ചു.

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X