അഹങ്കാരം മൂത്ത് ഹിറ്റുകള്‍ വേണ്ടെന്ന് വച്ചു, സൂപ്പര്‍ താരത്തിന്റെ ദാമ്പത്യം തകര്‍ത്തു; നിത്യ നേരിട്ട ഗോസിപ്പ്
തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമാണ് നിത്യ മേനോന്‍. ഒരു ഭാഷയില്‍ മാത്രമായി ഒതുങ്ങി നില്‍ക്കാതെ മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന നായിക. അഭിനയിച്ച ഭാഷകളിലെല്ലാം മുന്‍നിര നായികയും, ജനപ്രീത താരവുമാകാന്‍ നിത്യയ്ക്ക് സാധിച്ചിരുന്നു. തന്റെ പ്രതിഭ കൊണ്ട് സ്വയം അടയാളപ്പെടുത്താന്‍ നിത്യയ്ക്ക് സാധിച്ചിട്ടുണ്ട്.
സിനിമയായിരുന്നില്ല നിത്യയുടെ ആദ്യത്തെ ആഗ്രഹവും സ്വപ്‌നവും. പഠിക്കാന്‍ മിടുക്കിയായിരുന്നു നിത്യ മേനോന്‍. മകളെ ഡോക്ടര്‍ ആക്കണമെന്നായിരുന്നു അച്ഛന്റേയും അമ്മയുടേയും ആഗ്രഹം. പക്ഷെ നിത്യ ആഗ്രഹിച്ചത് മാധ്യമ പ്രവര്‍ത്തക ആവുക എന്നതായിരുന്നു. പക്ഷെ കാലം നിത്യയെ സിനിമയിലെത്തിച്ചു. ആദ്യം അഭിനയിക്കുന്നത് ഹനുമാന്‍ എന്ന ഇംഗ്ലീഷ് ചിത്രത്തിലാണ്. അച്ഛന്റേയും അമ്മയുടേയും നിര്‍ബന്ധത്തെ തുടര്‍ന്നായിരുന്നു അത്.

പിന്നീടും അവസരങ്ങള്‍ ലഭിച്ചുവെങ്കിലും നിത്യയുടെ ലക്ഷ്യം പഠനം തന്നെയായിരുന്നു. അങ്ങനെ ജേണലിസം പഠിച്ചു കൊണ്ടിരിക്കെ നിത്യ പിവി നന്ദിനി റെഡ്ഡ എന്നൊരാളെ പരിചയപ്പെട്ടു. അവരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് നിത്യ അഭിനയം തിരഞ്ഞെടുക്കുന്നത്. പിന്നീട് താരം പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തി. പഠനം പൂര്‍ത്തിയാക്കിയ നിത്യയുടെ അരങ്ങേറ്റം കന്നഡയിലൂടെയായിരുന്നു. സെവനോ ക്ലോക്ക് ആയിരുന്നു ആദ്യ ചിത്രം. പിന്നെ നിത്യ മേനോന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
ഇതിനിടയിലാണ് നിത്യയ്ക്ക് ഒരു പ്രണയ ബന്ധമുണ്ടാകുന്നത്. പക്ഷെ ആ ബന്ധം അധികനാള്‍ നീണ്ടു പോയില്ല. പ്രണയം തകര്‍ന്നതോടെ നിത്യയും തളര്‍ന്നു. പക്ഷെ ആ തകര്‍ച്ചയില്‍ നിന്നും ഒരു ഫിനിക്‌സ് പക്ഷിയെ പോലെ നിത്യ മേനോന്‍ ഉയിര്‍ത്തെഴുന്നേറ്റു. താനെന്ന വ്യക്തിയേയും അഭിനേത്രിയേയും ആ തിരിച്ചുവരവ് ഒരുപാട് മാറ്റിയെന്നാണ് പിന്നീട് നിത്യ തന്നെ പറഞ്ഞിട്ടുള്ളത്.
രസകരമായൊരു വസ്തുത എന്തെന്നാല്‍, നിത്യ അഭിനേത്രിയെന്ന നിലയില്‍ കുതിച്ചുയരുമ്പോഴും മകളെ ഒരു നടിയായി കാണാന്‍ മാതാപിതാക്കള്‍ ആഗ്രഹിച്ചിരുന്നില്ല എന്നതാണ്. പഠിച്ച് ജോലി നേടാനായിരുന്നു അവരുടെ ആഗ്രഹം. അതുകൊണ്ട് തന്നെ മകളെ തേടി സിനിമാക്കാര്‍ വിളിക്കുമ്പോഴൊക്കെ അവളിനി അഭിനയിക്കുന്നില്ല എന്ന് വീട്ടുകാര്‍ പറഞ്ഞു. മികച്ച അഭിനേത്രിയെന്നത് പോലെ തന്നെ തന്റെ കാഴ്ചപ്പാടുകളും നിലപാടുകളും തുറന്ന് പറയുന്ന വ്യക്തി കൂടിയായിരുന്നു നിത്യ.
അതുകൊണ്ട് തന്നെ അഹങ്കാരി എന്ന പേര് വീഴാന്‍ അധികം വൈകിയില്ല. നിത്യയെ വിലക്കുന്നിടത്തേക്ക് വരെ കാര്യങ്ങളെത്തി. മലയാള സിനിമയായ തത്സമയം ഒരു പെണ്‍കുട്ടിയില്‍ അഭിനയിച്ചു കൊണ്ടിരിക്കെയായിരുന്നു ആ സംഭവം. ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നതിനിടെ നിര്‍മ്മാതാക്കളുടെ സംഘടനയിലെ ചിലര്‍ താരത്തെ കാണാനെത്തി. എന്നാല്‍ തന്റെ മാനേജരോട് അവരോട് സംസാരിക്കാന്‍ ആവശ്യപ്പെട്ട നിത്യ പുറത്തേക്ക് വന്നില്ല. അത് സംഘടനയെ ചൊടിപ്പിച്ചു. താരത്തെ വിലക്കിക്കൊണ്ടായിരുന്നു സംഘടന മറുപടി നല്‍കിയത്.
നിത്യയെ വിലക്കിയ സംഭവം വലിയ വാര്‍ത്തയായി. പി്ന്നീട് ഇതേക്കുറിച്ച് സംസാരിക്കവെ അന്ന് നടന്നത് എന്തെന്ന് നിത്യ വിശദമാക്കി. തന്റെ അമ്മയ്ക്ക് ക്യാന്‍സര്‍ മൂന്നാമത്തെ ഘട്ടത്തിലെത്തി എന്ന് അറിഞ്ഞ ദിവസമായിരുന്നു അത്. അതിനാല്‍ താന്‍ ദൈവത്തിന് മുന്നില്‍ കരഞ്ഞു കൊണ്ട് പ്രാര്‍ത്ഥിക്കുകയായിരുന്നു ആ സമയത്ത് എന്നാണ് നിത്യ പറഞ്ഞത്. കൂടാതെ 20 മിനുറ്റിനുള്ളില്‍ അടുത്ത ഷോട്ടിന് തയ്യാറാവുകയും വേണമായിരുന്നു. താരത്തിന്റെ ഈ വാക്കുകള്‍ വലിയ വാര്‍ത്തയായി മാറി.
നിത്യയ്‌ക്കെതിരായ വിലക്ക് പിന്നീട് മാറ്റി. പക്ഷെ ആ വിലക്കിന് ശേഷമാണ് തനിക്ക് മികച്ച കഥാപാത്രങ്ങള്‍ ലഭിച്ചത് എന്നതാണ് വസ്തുത എന്നാണ് നിത്യ പറയുന്നത്. സൂപ്പര്‍ ഹിറ്റുകള്‍ നിത്യ ഒഴിവാക്കിയ സംഭവങ്ങളുമുണ്ട്. അതിലൊന്നായിരുന്നു ബാംഗ്ലര്‍ ഡേയ്‌സ്. ചിത്രത്തില്‍ നസ്‌റിയ അവതരിപ്പിച്ച വേഷത്തിലേക്ക് അഞ്ജലി മേനോന്‍ ആദ്യം പരിഗണിച്ചത് നിത്യയെയായിരുന്നു. പക്ഷെ താരം സിനിമ നിഷേധിച്ചു. ഒടുവില്‍ അഞ്ജലിയുടെ നിര്‍ബന്ധത്തിന് വഴങ്ങി ചിത്രത്തിലെ അതിഥി വേഷത്തില്‍ നിത്യ എത്തി.

കരിയറിലെ വിജയങ്ങള്‍ പോലെ തന്നെ ഗോസിപ്പുകളും നിരന്തരം നിത്യയെ തേടിയെത്തി. അതിലൊന്നായിരുന്നു കന്നഡ താരം കിച്ച സുദീപുമായുള്ള ബന്ധം. കിച്ച തന്റെ വിവാഹ ബന്ധം അവസാനിക്കുന്നതിനായി തയ്യാറെടുക്കുമ്പോഴാണ് നിത്യയുമായി അടുപ്പത്തിലാകുന്നത്. നിത്യയും കിച്ചയും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഇതോടെ കിച്ചയുടെ ദാമ്പത്യം തകര്‍ത്തുവെന്ന ആരോപണവും നിത്യയ്ക്ക് നേരിടേണ്ടി വന്നു. എന്തായാലും വിവാദങ്ങളൊന്നും നിത്യയുടെ കരിയറില്‍ തടസങ്ങള്‍ സൃഷ്ടിച്ചില്ല. എല്ലാ ഭാഷകളിലും നിറഞ്ഞാടുകയാണ് നിത്യ മേനോന്‍.
വണ്ടര്‍ വിമണ്‍ ആണ് നിത്യയുടെ ഒടുവില്‍ പുറത്തിറങ്ങിയ മലയാളം സിനിമ. ബാംഗ്ലൂര്‍ ഡേയ്‌സില്‍ നഷ്ടമായ അവസരം അഞ്ജലി മേനോന്‍ വണ്ടര്‍ വിമണിലൂടെ നേടിയെടുക്കുകയായിരുന്നു. സിനിമയ്ക്ക് പുറമെ ഒടിടി ലോകത്തും നിത്യ മേനോന്‍ കയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ട്. ബ്രീത്ത് സീരീസിലൂടെയാണ് നിത്യ ഒടിടിയിലെത്തുന്നത്. ഇപ്പോള്‍ ആമസോണ്‍ പ്രൈമിന്റെ കുമാരി ശ്രീമതി, ഹോട്ട്‌സ്റ്റാറിന്റെ മാസ്റ്റര്‍ പീസ് എന്നീ സീരീസുകളും നിത്യയുടേതായി അണിയറയിലുണ്ട്.


Click it and Unblock the Notifications