ഡോ പട്ടരേ! പാര്‍വ്വതിയുടെ ആ വിളിയില്‍ ഇന്നസെന്റ് പ്രേമം പൊക്കി; കൈ പിടിച്ച് ജയറാം
താരങ്ങള്‍ തമ്മിലുള്ള ഓണ്‍ സ്‌ക്രീന്‍ പ്രണയങ്ങള്‍ പോലെ തന്നെ ആരാധകര്‍ക്ക് ഇഷ്ടമുള്ള കാര്യമാണ് അവര്‍ക്കിടയിലെ ഓഫ് സ്‌ക്രീന്‍ പ്രണയങ്ങള്‍. അങ്ങനെ ഓണ്‍ സ്‌ക്രീനില്‍ നിന്നും ഓഫ് സ്‌ക്രീനിലും പ്രണയിച്ചവരാണ് പാര്‍വ്വതിയും ജയറാമും. മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട ജോഡികളിലൊന്നാണ് പാര്‍വ്വതിയും ജയറാമും. ഇരുവരുടേയും പ്രണയവും വിവാഹവുമൊക്കെ അന്ന് വലിയ വാര്‍ത്തകളായിരുന്നു.
വിവാഹ ശേഷം പാര്‍വ്വതി സിനിമയില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുകയാണ്. എന്നാല്‍ പാര്‍വ്വതിയെ മറക്കുക മലയാളികള്‍ക്ക് അസാധ്യമാണ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് പാര്‍വ്വതി. അപ്പോഴിതാ അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ മകന്‍ കാളിദാസും സിനിമയിലെത്തിയിരിക്കുന്നു. അധികം വൈകാതെ മകളും സിനിമയില്‍ അരങ്ങേറുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

പാര്‍വ്വതിയുടേയും ജയറാമിന്റേയും പ്രണയകഥകള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്. താരങ്ങള്‍ തന്നെ അഭിമുഖങ്ങളില്‍ ഇതേക്കുറിച്ച് പലപ്പോഴായി മനസ് തുറന്നിട്ടുണ്ട്. ഒരിടയ്ക്ക് നടന്‍ ഇന്നസെന്റ് താന്‍ എങ്ങനെയാണ് പാര്‍വ്വതിയും ജയറാമും പ്രണയത്തിലാണെന്ന് കണ്ടെത്തിയതെന്ന് പറഞ്ഞിരുന്നു. ജയറാമും പാര്‍വ്വതിയുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്ന നടനാണ് ജയറാം. ഈയ്യടുത്താണ് ഇന്നസെന്റ് മരണപ്പെടുന്നത്.
പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ എന്ന സിനിമയുടെ സമയത്താണ് ജയറാമും പാര്‍വ്വതിയും പ്രണയത്തിലാണെന്ന് താന്‍ മനസിലാക്കുന്നതെന്നാണ് ഇന്നസെന്റ് പറയുന്നത്. പിന്നാലെ അതിന് കാരണമായ സംഭവവും അദ്ദേഹം തുറന്ന് പറയുന്നുണ്ട്. ''ആ സിനിമയുടെ ഷൂട്ട് ഷൊര്‍ണൂരില്‍ നടക്കുമ്പോള്‍ ഞാനും ജയറാമും കഴിച്ചോണ്ടിരിക്കുന്ന ഒരു സമയത്ത് പെട്ടെന്ന് 'ഡോ പട്ടരെ' എന്നൊരു വിളി കേട്ടു. ആ വിളി കേട്ട് ജയറാം പെട്ടെന്ന് അങ്ങോട്ട് നോക്കി. ഞാനും അങ്ങോട്ട് നോക്കിയപ്പോള്‍, മുകളിലെ ജനലില്‍ നിന്നും ആരോ പെട്ടെന്ന് മാറി. പാര്‍വ്വതിയായിരുന്നു അത്'' ഇന്നസെന്റ് പറയുന്നു.
ജനലില്‍ നിന്നും ആള് മാറിയതും ജയറാം തന്നെ നോക്കി. പട്ടരേ എന്ന വിളി കേട്ടിട്ടുണ്ടാകുമോ, തനിക്ക് മനസിലായിക്കാണുമ എന്നൊക്കെയുള്ള ടെന്‍ഷനോടെയാണ് ജയറാം നോക്കിയതെന്നാണ് ഇന്നസെന്റ് പറയുന്നത്. അതിന് ശേഷം താന്‍ ജയറാമിനോട് നിങ്ങള്‍ തമ്മില്‍ പ്രേമം ആണല്ലേ എന്ന് ചോദിച്ചുവെന്നാണ് ഇന്നസെന്റ് ഓര്‍ക്കുന്നത്. ഇന്നസെന്റ് ചോദിച്ചതും ജയറാം അദ്ദേഹത്തിന്റെ കയ്യില്‍ കയറി പിടിച്ചു കൊണ്ട് എങ്ങനെ മനസിലായി എന്ന് ചോദിച്ചു.

''ഡോ തന്നെ കേറി പട്ടരെ എന്ന് വിളിക്കുമ്പോള്‍ പാര്‍വതിക്ക് ആ ഒരു സുഖം ഉണ്ടായിരുന്നു. അത് എനിക്ക് മനസിലാക്കാന്‍ പറ്റുന്നുണ്ടായിരുന്നു'' എന്നായിരുന്നു അതിന് ഇന്നസെന്റ് നല്‍കിയ മറുപടി. ഒരുമിച്ച് അഭിനയിച്ച് പ്രണയത്തിലായവരാണ് ജയറാമും പാര്‍വ്വതിയും. 1992 ലായിരുന്നു ഇരുവരുടേയും വിവാഹം. പിന്നാലെ പാര്‍വ്വതി അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. 21 വര്‍ഷം പിന്നിട്ടിരിക്കുകയാണ് ആ ദാമ്പത്യ ജീവിതം.
കാളിദാസും മാളവികയുമാണ് ജയറാമിന്റേയും പാര്‍വ്വതിയുടേയും മക്കള്‍. കാളിദാസ് മലയാളത്തിലും തമിഴിലുമെല്ലാം തിരക്കുള്ള നടനാണ്. അതേസമയം മാളവികയും ഉടനെ തന്നെ അരങ്ങേറുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. താരപുത്രി ഇതിന് മുന്നോടിയായി അഭിനയ പരിശീലനമൊക്കെ നടത്തിയിരുന്നു. ഒസ്ലര്‍ ആണ് ജയറാമിന്റെ പുതിയ മലയാളം സിനിമ. കന്നഡ ചിത്രം ഗോസ്റ്റ് ആണ് ജയറാമിന്റെ അടുത്ത റിലീസ്.


Click it and Unblock the Notifications











