For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  താന്‍ മോഹന്‍ലാലിനല്ലേ ഹിറ്റ് കൊടുക്കൂ, മമ്മൂട്ടി വാശിപിടിച്ചു; മാനം കാത്തത് ഇങ്ങനെയെന്ന് സത്യന്‍ അന്തിക്കാട്

  |

  മലയാളത്തിന്റെ ഹിറ്റ് സംവിധായകനാണ് സത്യന്‍ അന്തിക്കാട്. ആരാധകര്‍ ഇന്നും ഓര്‍ത്തിരിക്കുന്ന, കാണുന്ന ഒരുപാട് സിനിമകള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. ഗ്രാമീണതയുടെ സുഖവും സൗന്ദര്യവുമുള്ള സത്യന്‍ അന്തിക്കാടിന്റെ സിനിമകള്‍. മോഹന്‍ലാല്‍-ശ്രീനിവാസന്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ പിറന്ന മിക്ക സിനിമകളും വലിയ ഹിറ്റുകളായിരുന്നു.

  Also Read: വിവാഹത്തിനിടെ ഒരു ആന്റി തന്ന ഉമ്മ പണിയാക്കി; അതെന്റെ ചുണ്ടല്ലെന്ന് പറയേണ്ടി വന്നുവെന്ന് നിരഞ്ജന

  ജയറാമുമൊത്തും ഒരുപാട് ഹിറ്റുകള്‍ ഒരുക്കിയിട്ടുണ്ട് സത്യന്‍ അന്തിക്കാട്. എന്നാല്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടിയുമൊത്ത് അധികം സിനിമകള്‍ ചെയ്തിട്ടില്ല സത്യന്‍ അന്തിക്കാട്. ഇപ്പോഴിതാ മമ്മൂട്ടിയുമായി ചെയ്ത അര്‍ത്ഥം എന്ന സൂപ്പര്‍ ഹിറ്റ് സിനിമ പിറന്ന കഥ പങ്കുവെച്ചക്കുന്ന സത്യന്‍ അന്തിക്കാടിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.

  കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് സത്യന്‍ അന്തിക്കാട് മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  Also Read: 'ആ നടൻ എന്റെ അടുത്ത സു​ഹൃത്ത് ആയിരുന്നു; ബാലകൃഷ്ണസാറിനെ പേടിച്ച് വിറയ്ക്കുന്നത് ഞാൻ കണ്ടു'; നയൻതാര

  സാധാരണ ഒരു വിഷയമാണ് ആദ്യമുണ്ടാകുന്നത്. അതുണ്ടാകുമ്പോള്‍ മോഹന്‍ലാലാണ് കൂടെയുള്ളതെങ്കില്‍ മോഹന്‍ലാലാണ് നായകന്‍, ജയറാമാണ് കൂടെയുള്ളതെങ്കില്‍ ജയറാമാണ് നായകന്‍. പക്ഷെ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ഞാനൊരു നടന് വേണ്ടി സിനിമ ചെയ്തു. മമ്മൂട്ടിയ്ക്ക് വേണ്ടിയായിരുന്നു അത്. സിനിമ അര്‍ത്ഥം. ജയറാമുമുണ്ട് അതില്‍, പക്ഷെ മമ്മൂട്ടിയാണ് മെയിന്‍ എന്നും സത്യന്‍ അന്തിക്കാട് പറയുന്നു.

  മമ്മൂട്ടി എന്നെക്കൊണ്ട് വാശി പിടിപ്പിച്ച് ചെയ്തതാണ്. അതിന് മുമ്പേ ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്നൊരു സിനിമ ചെയ്തിരുന്നു. ഗാന്ധി നഗറിലും കിന്നാരത്തിലും അതിഥി വേഷത്തില്‍ വന്നിരുന്നു. ആ സിനിമ നന്നായിരുന്നുവെങ്കിലും പക്ഷെ സന്‍മനസ് പോലെയൊന്നും സൂപ്പര്‍ ഹിറ്റായില്ല. മമ്മൂട്ടി സാധാരണക്കാരനായ ശ്രീധരനായി വളരെ നന്നായി ചെയ്ത പടമായിരുന്നുവെന്നും സത്യന്‍ അന്തിക്കാട് പറയുന്നു.

  ഒരു ദിവസം വേറൊരു സെറ്റില്‍ വച്ച് കണ്ടപ്പോള്‍ മമ്മൂട്ടി എന്നോട് പറഞ്ഞു, നിങ്ങള്‍ വലിയ നാടോടിക്കാറ്റും വരവേല്‍പ്പുമൊക്കെ എടുക്കുന്നുണ്ട്. മോഹന്‍ലാലിനെ വച്ച് ഹിറ്റുകള്‍ ചെയ്യുന്നുണ്ട്. എനിക്കും ഹിറ്റുകളുണ്ട്. നിങ്ങള്‍ക്ക് എന്നെ വച്ച് ഹിറ്റ് ഉണ്ടാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അത് നിങ്ങളുടെ കുറ്റമാണ്. അത് പക്ഷെ എന്റെ ഉള്ളില്‍ കൊണ്ടു എന്നാണ് അദ്ദേഹം പറയുന്നത്.

  ശ്രീനിവാസന്‍ വടക്കുനോക്കിയന്ത്രത്തിന്റെ വര്‍ക്കിലായതിനാല്‍ വേണു നാഗവള്ളിയെ വിളിച്ചൊരു സബ്ജക്ട് വര്‍ക്ക് ചെയ്യണമെന്ന് പറഞ്ഞു. മമ്മൂട്ടിയെ ആളുകള്‍ക്ക് ഇഷ്ടപ്പെടുന്നത് പോലൊരു കഥാപാത്രം വേണമെന്ന് പറഞ്ഞു. മമ്മൂട്ടിയുടെ രൂപം, മമ്മൂട്ടിയുടെ ശബ്ദം, മമ്മൂട്ടിയുടെ ചലനങ്ങള്‍, മമ്മൂട്ടി പൗരുഷം, മമ്മൂട്ടിയുടെ സൗന്ദര്യം ഇതൊക്കെ ചേര്‍ത്ത് ഉണ്ടാക്കിയ കഥാപാത്രമാണ് ബെന്‍ നരേന്ദ്രന്‍ എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

  പക്ഷെ അതിനുള്ളില്‍ നല്ല ലൈഫുള്ള സന്ദര്‍ഭങ്ങളും ചേര്‍ത്തു. ശ്രീനിവാസനും പിന്നീട് വന്ന് സംഭാവനകള്‍ ചെയ്തിട്ടുണ്ട്്. അങ്ങനെ വന്നപ്പോള്‍ അത് പൂര്‍ണതയുള്ള സിനിമയായി. പ്രതീക്ഷിച്ചത് പോലെ തന്നെ ആ സിനിമ സൂപ്പര്‍ ഹിറ്റായി. മമ്മൂട്ടിയുടെ മുന്നില്‍ എന്റെ മാനം കാത്തുവെന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്.

  മമ്മൂട്ടി വളരെ സെന്‍സിറ്റീവാണ്. പുറമെയുള്ള ഗൗരവ്വം ഒരു മുഖംമൂടിയാണ്. വളരെ ആത്മാര്‍ത്ഥയുള്ള സുഹൃത്താണ്. മമ്മൂട്ടിയെ എളുപ്പത്തില്‍ കരയിപ്പിക്കാന്‍ പറ്റും. ഒരാള്‍ക്ക് കരയാന്‍ സാധിക്കുക എന്ന് പറയുന്നത് ഒരു ക്വാളിറ്റി. വളരെ പെട്ടെന്ന് ടച്ചാകുന്നത്. പുതിയ സംവിധായകന് സ്‌കില്‍ ഉണ്ടെന്ന് തോന്നിയാല്‍ മമ്മൂട്ടി അയാളെ പിക്ക് ചെയ്യുമെന്നും സത്യന്‍ അന്തിക്കാട് പറയുന്നുണ്ട്.

  മകള്‍ ആണ് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് ഒടുവിലായി പുറത്തിറങ്ങിയ സിനിമ. ജയറാം, മീര ജാസ്മിന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഏറെ നാളുകള്‍ക്ക് ശേഷം ഹിറ്റ് കൂട്ടുകെട്ടുകള്‍ വീണ്ടുമൊരുമിച്ച സിനിമ പക്ഷെ തീയേറ്ററില്‍ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല.

  Read more about: sathyan anthikad
  English summary
  This Is How Mammotty Poked The Ego Of Sathyan Anthikad And The Latter Give It Back
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X