കലയിലൂടെ അടുത്തു, സൗഹൃദം പ്രണയത്തിലേക്ക്; വെല്ലുവിളികളെ മറികടന്ന് വിവാഹം; പാരീസ് ലക്ഷ്മിയുടെ കഥ

മറിയം സോഫിയ, ആ പേര് പറഞ്ഞാല്‍ മലയാളികള്‍ക്ക് ചിലപ്പോള്‍ മനസിലാകില്ല. പക്ഷെ പാരീസ് ലക്ഷ്മിയെ അറിയാത്തവരുണ്ടാകില്ല. അഭിനയത്തിലൂടേയും നൃത്തത്തിലൂടേയും ഒരുപാട് ആരാധകരെ നേടിയ താരമാണ് പാരീസ് ലക്ഷ്മി. ബാംഗ്ലൂര്‍ ഡേയ്‌സിലെ മിഷേല്‍ ആയാണ് പാരീസ് ലക്ഷ്മി മലയാളികളുടെ മനസിലേക്ക് കടന്നു കൂടുന്നത്. ചിത്രത്തിലേത് പോലെ തന്നെ കേരളത്തേയും കഥകളിയേയും നൃത്തത്തേയുമെല്ലാം ഇഷ്ടപ്പെടുകയും പഠിക്കുകയും ചെയ്ത താരമാണ് പാരീസ് ലക്ഷ്മി.

തൂവെള്ള സാരിയില്‍ ആവേശം പകര്‍ന്ന് ആവേശി ജെയ്‌ന്റെ ഫോട്ടോസ്‌

സാള്‍ട്ട് മാംഗോ ട്രീ, ഓലപീപ്പി തുടങ്ങിയ ചിത്രങ്ങളിലും പാരീസ് ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ തന്റെ നൃത്ത വീഡിയോകള്‍ പങ്കുവെക്കാറുള്ള താരം റിയാലിറ്റി ഷോ വിധികര്‍ത്താവായും എത്തിയിട്ടുണ്ട്. കഥകളി കലാകാരനായ പള്ളിപ്പുറം സുനിലാണ് ലക്ഷ്മിയുടെ ഭര്‍ത്താവ്. ഇരുവരും തമ്മിലുള്ള സൗഹൃദം പ്രണയമായി മാറുകയായിരുന്നു. അറിയാം പാരീസ് ലക്ഷ്മിയുടെ വിശേഷങ്ങള്‍, തുടര്‍ന്ന് വായിക്കാം.

മറിയം സോഫിയ ലക്ഷ്മി

ഫ്രാന്‍സിലെ പ്രോവന്‍സ് സ്വദേശികളാണ് ലക്ഷ്മിയുടെ മാതാപിതാക്കള്‍. മറിയം സോഫിയ ലക്ഷ്മി എന്നാണ് പാരീസ് ലക്ഷ്മിയുടെ യഥാര്‍ത്ഥ പേര്. ലക്ഷ്മിയെ പോലെ തന്നെ മാതാപിതാക്കളും കലാപ്രേമികളായിരുന്നു. ഇന്ത്യന്‍ സംസ്‌കാരത്തേയും ഏറെ ഇഷ്ടപ്പെട്ടിരുന്നു ഇവര്‍. തങ്ങളുടെ ഇളയ മകന് നാരായണന്‍ എന്ന് പേര് നല്‍കിയതും ഈ ഇഷ്ടത്തെ തുടര്‍ന്നായിരുന്നു. നന്നേ ചെറുപ്പത്തില്‍ തന്നെ പാരീസ് ലക്ഷ്മി നൃത്തം പഠിച്ചു തുടങ്ങിയിരുന്നു. ചെറു പ്രായത്തില്‍ തന്നെ ഫ്രാന്‍സിലെ നൃത്തങ്ങള്‍ പഠിക്കാന്‍ തുടങ്ങി. തന്റെ ഏഴാം വയസിലാണ് മാതാപിതാക്കള്‍ക്കൊപ്പം ലക്ഷ്മി ഇന്ത്യയിലെത്തുന്നത്.

സിനിമയിലെത്തുന്നത്

ഇന്ത്യയില്‍ വന്നതിന് പിന്നാലെ ഭരതനാട്യം കാണുകയും ഇഷ്ടപ്പെടുകയും ചെയ്തു. ഇതോടെ ഭരതനാ്ട്യം പഠിക്കണമെന്ന മോഹം ഉടലെടുക്കുകയായിരുന്നു. തുടര്‍ന്ന് പഠനം ആരംഭിക്കുകയായിരുന്നു. ആദ്യം പഠിച്ച് ഫ്രാന്‍സില്‍ വച്ച് തന്നെയായിരുന്നു. കൂടുതല്‍ പഠിക്കാനായി ഇന്ത്യയിലേക്ക് വന്നു. പത്മസുബ്രഹ്‌മണ്യത്തിന്റെ കീഴിലായിരുന്നു ആ്ദ്യം നൃത്തം പഠിച്ചത്. പിന്നാലെ പല പ്രമുഖരുടേയും ശിക്ഷ്യയായി മാറി. ഇതിനിടെയാണ് പാരീസ് ലക്ഷ്മി സിനിമയിലെത്തുന്നത്. മമ്മൂട്ടി ചിത്രം ബിഗ് ബിയിലെ ഓ ജനുവരി എന്ന ഗാനത്തിലൂടെയായിരുന്നു അത്. പാട്ടില്‍ ഭരതനാട്യ ചുവടുകള്‍ വച്ചാണ് ലക്ഷ്മി എത്തിയത്.

ആദ്യമായി കാണുമ്പോള്‍

വര്‍ഷങ്ങളുടെ സൗഹൃദത്തിനൊടുവിലാണ് സുനിലും ലക്ഷ്മിയും പ്രണയത്തിലാകുന്നത്. കേരളത്തില്‍ വന്നപ്പോള്‍ ലക്ഷ്മിയും കുടുംബവും സ്ഥിരമായി ഫോര്‍ട്ടു കൊച്ചിയിലെ കഥകളി കാണാന്‍ എത്തുമായിരുന്നു. അതോടെ ആ കലാകാരന്മാരുമായി ലക്ഷ്മിയുടെ കുടുംബവും അടുത്തു. ആ ബന്ധം നല്ല സൗഹൃദമായി മാറുകയായിരുന്നു. സുനിലും ലക്ഷ്മിയും ആദ്യമായി കാണുമ്പോള്‍ ലക്ഷ്മിയ്ക്ക് ഏഴ് വയസായിരുന്നു. സുനിലിന് 21 ഉം. ലക്ഷ്മിയ്ക്ക് 10 വയസായതിന് ശേഷം ഇരുവരും തമ്മില്‍ കണ്ടിട്ടില്ല. പിന്നീട് കാണുന്നത് ലക്ഷ്മിയ്ക്ക് 16 വയസ് ആയപ്പോഴായിരുന്നു.

Recommended Video

വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ ചലഞ്ചുമായി മമ്മൂട്ടി
വിവാഹം

തങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം പറഞ്ഞറിയിക്കാനാകില്ലെന്നാണ് ലക്ഷ്മി പറയുന്നത്. പരസ്പരം വളരെ നന്നായി മനസിലാക്കിയിരുന്നു. മുതിര്‍ന്നപ്പോഴും ഈ അടുപ്പം തുടര്‍ന്നുവെന്നാണ് താരം പറയുന്നത്. വിവാഹത്തിന് കുടുംബങ്ങളുടെ എതിര്‍പ്പുണ്ടായിരുന്നു. എങ്കിലും എല്ലാ പ്രതിസന്ധികളേയും മറി കടന്ന് ലക്ഷ്മിയും സുനിലും വിവാഹം കഴിക്കുകയായിരുന്നു. 2012 ഫെബ്രുവരി 13 നാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്. പിന്നാലെ ക്ഷേത്രത്തില്‍ വച്ച് ഒന്നാകുകയും ചെയ്തു. 21-ാം വയസിലായിരുന്നു ലക്ഷ്മി സുനിലിന്റെ വധുവാകുന്നത്.

More from Filmibeat

Read more about: paris lakshmi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X