For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്ഥിരമായി മമ്മൂക്കയ്ക്കു മെസേജുകള്‍ അയച്ചു വെറുപ്പിക്കുന്ന ആ ആള്‍! ആളിതാ ഇവിടെയുണ്ട്!

  |

  ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് പുഴു. മമ്മൂട്ടിയും പാര്‍വതി തിരുവോത്തും ആദ്യമായി ഒരുമിക്കുന്ന സിനിമയാണ് പുഴു. മമ്മൂട്ടിയെ ഇതുവര കാണാത്ത വേഷത്തില്‍ അവതരിപ്പിക്കുന്ന സിനിമയുടെ സംവിധാനം നവാഗതയായ റത്തീന പി.ടിയാണ്. താനൊരു കട്ട മമ്മൂക്ക ആരാധികയാണെന്നാണ് റത്തീന പറയുന്നത്. കുട്ടിക്കാലം മുതല്‍ തന്നെ തന്റെ നായകനായി മമ്മൂട്ടിയെ മനസില്‍ കണ്ടിരുന്നുവെന്നാണ് സംവിധായക പറയുന്നത്.

  'ഫോൺ ഒളിപ്പിച്ച് കടത്തിയോ?'; റോൻസണിന്റെ വസ്ത്രങ്ങൾ ബി​ഗ് ബോസ് പിടിച്ചുവെച്ചതിന്റെ കാരണം തിരക്കി പ്രേക്ഷകർ

  മനോരമ ഓണ്‍ ലൈനിന് നല്‍കിയ അഭിമുഖത്തിലായിരുന്നു റത്തീന മനസ് തുറന്നത്. പ്ലസ് ടു കാലഘട്ടം മുതല്‍ തന്നെ തന്റെ മനസില്‍ സിനിമ കടന്നു കൂടിയിരുന്നുവെന്നും അന്ന് മുതല്‍ തന്നെ നായകനായി മനസില്‍ കണ്ടിരുന്നത് മമ്മൂട്ടിയെയായിരുന്നുവെന്നാണ് റത്തീന പറയുന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  തീര്‍ച്ചയായും മമ്മൂട്ടി ആരാധികയാണ് താനെന്നാണ് റത്തീന പറയുന്നത്. പ്ലസ് ടു കാലഘട്ടത്തിലാണു സിനിമ തലയ്ക്കു പിടിക്കുന്നത്. അന്നൊക്കെ തിരക്കഥയെഴുത്തായിരുന്നു മെയിന്‍. അന്നും എന്റെ കഥകളില്‍ ഒരേയൊരു നായകനേയുള്ളൂ, മമ്മൂക്ക. എന്ന് അവര്‍ പറയുന്നു. നമ്മുടെ ചിന്തകള്‍ പോലും അദ്ദേഹത്തെ ചുറ്റിപ്പറ്റിത്തന്നെ. എങ്ങനെയോ സിനിമയില്‍ എത്തി. എന്നാല്‍, പുഴുവിനു മുന്‍പ് ഒരിക്കല്‍പ്പോലും മമ്മൂക്കയോടൊപ്പം ജോലി ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ലെന്നും റത്തീന പറയുന്നു. അതിനാല്‍, മറ്റു സിനിമകളില്‍ ജോലി ചെയ്യുമ്പോഴും എങ്ങനെയും മമ്മൂക്കയിലേക്കെത്തുക എന്നതായിരുന്നു ലക്ഷ്യം. നിരന്തരശ്രമങ്ങളുടെ ഫലമായി മമ്മൂക്കയിലേക്കും അദ്ദേഹത്തിന്റെ സുഹൃദ് വലയത്തിലേക്കും ഒരു എന്‍ട്രി കിട്ടുകയായിരുന്നുവെന്നും സംവിധായക പറയുന്നു. ഏറെ വര്‍ഷങ്ങളായി മനസ്സിലുള്ള ആഗ്രഹത്തിനൊപ്പം അദ്ദേഹത്തിനു പറ്റുന്ന കഥയും സാഹചര്യങ്ങളും ഒത്തു വരികയായിയരുന്നുവെന്നാണ് പുഴുവിനെക്കുറിച്ച് റത്തീന പറയുന്നത്.

  മമ്മൂട്ടിയെ കാണാനായി അദ്ദേഹത്തിന്റെ സെറ്റില്‍ കറങ്ങി നടന്നതിനെക്കുറിച്ചും അഭിമുഖത്തില്‍ പറയുന്നുണ്ട്. പത്ത് വര്‍ഷം മുമ്പത്തെ സംഭവമാണ്. മമ്മൂട്ടിയുടെ സെറ്റുകളില്‍ സ്ഥിരമായി എത്തുമായിരുന്നു റത്തീന. മമ്മൂക്കയുടെ നോട്ടമെത്തുന്നിടത്തായി റത്തീന എത്തും. സെറ്റില്‍ വെറുതെ ചുറ്റിക്കറങ്ങി നടക്കും. ഇടയ്ക്ക് മൊബൈലിലേക്ക് മെസേജുകള്‍ അയക്കുന്ന ശീലവും റത്തീനയ്ക്കുണ്ടായിരുന്നു. അങ്ങനെയിരിക്കെ ഒരിക്കല്‍ മമമ്മൂട്ടി റത്തീനയെ കണ്ടു. ഏതാണ് ആ കുട്ടിയെന്ന് അദ്ദേഹം ചോദിച്ചു. അങ്ങനെ റത്തീന മമ്മൂട്ടിയുടെ മുന്നില്‍ ഹാജരാക്കപ്പെട്ടു. 'ഞാനാണു സ്ഥിരമായി മമ്മൂക്കയ്ക്കു മെസേജുകള്‍ അയച്ചു വെറുപ്പിക്കുന്ന ആ ആള്‍.' പിന്നാലെ ഒരാവശ്യം. എനിക്കു മമ്മൂക്കയെ വച്ചൊരു പടം ചെയ്യണം! എന്നായിരുന്നു റത്തീന അന്ന് പറഞ്ഞത്.

  അതേസമയം മലയാള സിനിമയിലെ സ്ത്രീസുരക്ഷയെക്കുറിച്ചുള്ള പഠനം നടത്തിയ ഹേമ്മ കമ്മീഷന്റെ ലക്ഷ്യം നിറവേറ്റപ്പെടണമെന്നാണ്് റത്തീന പറയുന്നത്. ''നടിമാരും ടെക്‌നീഷന്‍മാരും ഉള്‍പ്പെടെ ഒട്ടേറെ വനിതകള്‍ ജോലി നോക്കുന്നുണ്ട് മലയാളസിനിമയില്‍. നിലവിലെ സാഹചര്യങ്ങളില്‍ അവര്‍ സുരക്ഷിതരല്ല എന്നതു കൊണ്ടാണല്ലോ ജസ്റ്റിസ് ഹേമ കമ്മിഷനെ നിയോഗിച്ചതും മേഖലയിലെ സ്ത്രീകള്‍ അവര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ അറിയിച്ചതും. അപ്പോള്‍ എന്തായിരുന്നോ കമ്മിഷന്റെ ലക്ഷ്യം അതു നിറവേറപ്പെടണം. ആ റിപ്പോര്‍ട്ട് എന്താണെന്ന് അറിയാനുള്ള അവകാശം സിനിമമേഖലയിലും പുറത്തുമുള്ള ഒരോ സ്ത്രീയ്ക്കുമുണ്ട്''. എന്നാണ് റത്തീനയുടെ നിലപാട്.

  അതേസമയം പുഴു റിലീസിന് തയ്യാറെടുക്കുകയാണ്. സോണി ലൈവിലൂടെയാണ് പുഴുവിന്റെ റിലീസ്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് പുഴു. ചിത്രത്തിന്റെ ടീസര്‍ ആരാധകരില്‍ വലിയ പ്ര്തീക്ഷയുണര്‍ത്തിയതായിരുന്നു. ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകളാല്‍ സജീവമാണ് സോഷ്യല്‍ മീഡിയ. സിബിഐ പരമ്പരയിലെ അഞ്ചാം സിനിമയായ സിബിഐ 5 ദ ബ്രെയിന്‍ ആണ് മമ്മൂട്ടിയുടെ അണിയറയിലൊരുങ്ങുന്ന ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയും അണിയറയിലുണ്ട്. ഭീഷ്മ പര്‍വ്വം ആണ് ഒടുവില്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം. സിനിമ വന്‍ വിജയമായി മാറുകയും ചെയ്തിരുന്നു.

  Read more about: mammootty
  English summary
  This Is How Puzhu Director Ratheena PT Met Mammooty Ten Years Ago
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X