കണ്ണൊന്ന് ചിമ്മിയതിന് അവര്‍ എന്നെക്കൊണ്ട് 35 ടേക്ക് എടുപ്പിച്ചു! തമിഴിലെ അനുഭവം പറഞ്ഞ് നിഖില വിമല്‍

മലയാള സിനിമയിലെ മിന്നും താരമാണ് നിഖില വിമല്‍. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയില്‍ സ്വന്തമായൊരു ഇടം നേടിയെടുക്കാന്‍ നിഖിലയ്ക്ക് സാധിച്ചിട്ടുണ്ട്. ബാലതാരമായിട്ടായിരുന്നു നിഖില സിനിമയിലെത്തുന്നത്. പിന്നീട് ലവ് 24x7 എന്ന സിനിമയിലൂടെ നായികയായി മാറുകയായിരുന്നു. ഇപ്പോള്‍ മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും സാന്നിധ്യം അറിയിച്ച നടിയാണ് നിഖില വിമല്‍.

അതേസമയം തന്റെ നിലപാടുകളിലൂടേയും നിഖില ശ്രദ്ധ നേടിയിട്ടുണ്ട്. ബീഫ് വിഷയത്തിലടക്കം നിഖിലയുടെ നിലപാടുകള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. എന്നാല്‍ കരിയറിന്റെ തുടക്കത്തില്‍ താന്‍ സിനിമയെ ഗൗരവ്വമായി കണ്ടിരുന്നില്ലെന്നാണ് നിഖില പറയുന്നത്. തമിഴ് സിനിമയില്‍ അഭിനയിച്ച ശേഷമാണ് താന്‍ സിനിമയെ ഗൗരവ്വമായി കാണാന്‍ തുടങ്ങുന്നതെന്നാണ് നിഖില പറയുന്നത്.

സിനിമ

ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് നിഖില വിമല്‍ മനസ് തുറന്നത്.താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

'സിനിമ ചെയ്യണം എന്ന വലിയ ആഗ്രഹം കൊണ്ടൊന്നും സിനിമയില്‍ വന്നയാളല്ല ഞാന്‍. ഡിഗ്രി ഫൈനല്‍ ഇയര്‍ എക്സാം എഴുതാതെയാണ് ഞാന്‍ ലൗവ് 24ല്‍ അഭിനയിക്കാന്‍ പോകുന്നത്. അന്നെനിക്ക് എക്സാം എഴുതാന്‍ പറ്റാത്തതില്‍ ഭയങ്കര വിഷമമായിരുന്നു. അടുത്ത കൊല്ലം എന്റെ കൂടെയുള്ളവര്‍ പിജിക്ക് ചേരുമ്പോള്‍ ഞാന്‍ എന്ത് ചെയ്യുമെന്ന പേടിയായിരുന്നു'' എന്നാണ് നിഖില പറയുന്നത്.

ഒരു വര്‍ഷം ഗ്യാപ്പ് വന്നു

ഇതോടെ തനിക്ക് ഒരു വര്‍ഷം ഗ്യാപ്പ് വന്നു. ഈ സമയത്ത് എന്ത് ചെയ്യുമെന്ന് ആലോചിച്ച് ഇരിക്കുമ്പോഴാണ് തമിഴ് സിനിമയില്‍ അഭിനയിക്കാനുള്ള അവസരം നിഖിലയെ തേടിയെത്തുന്നത്. വെട്രിവേല്‍ എന്ന സിനിമയില്‍ അഭിനയിക്കാനുള്ള അവസരമാണ് താരത്തെ തേടിയെത്തിയത്. അവിടെ ചെല്ലൂന്നത് വരെ എനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ വലിയ താല്‍പര്യമില്ലായിരുന്നുവെന്നാണ് നിഖില പറയുന്നത്.

മുപ്പത്തിയഞ്ച് ടേക്ക്

''മലയാളത്തില്‍ ആദ്യ സിനിമ ചെയ്തപ്പോള്‍ ഒരു ടേക്ക് അല്ലെങ്കില്‍ രണ്ട് ടേക്കില്‍ ഞാന്‍ എല്ലാം ശരിയാക്കുമായിരുന്നു. എന്നാല്‍ തമിഴില്‍ പോയപ്പോള്‍ എല്ലാം മാറി. മുപ്പത് മുപ്പത്തിയഞ്ച് ടേക്ക് എടുത്തിട്ടും ഒന്നും ഓക്കെയാവുന്നില്ലായിരുന്നു. സിനിമയില്‍ എന്റെ അനിയനായി അഭിനയിക്കുന്നയാളോട് എന്തോ ചോദിക്കുന്നതായിരുന്നു സീന്‍'' എന്നാണ് നിഖില പറയുന്നത്.

കണ്ടുപിടിച്ച് തന്നു


ക്ലോസപ്പ് ഷോട്ടായിരുന്നു എടുത്തത്. ഷോട്ട് എടുക്കുമ്പോള്‍ തന്റെ കണ്ണ് അടഞ്ഞു പോകുന്നു എന്ന് പറഞ്ഞാണ് അത്രയും ഷോട്ട് തന്നെകൊണ്ട് എടുപ്പിച്ചതെന്നാണ് നിഖില പറയുന്നത്. അവര്‍ പറയുന്നത് ഒരു സെന്റന്‍സില്‍ ഒരു തവണ മാത്രമേ കണ്ണ് ചിമ്മാന്‍ പാടുള്ളു എന്നാണെന്നും നിഖില പറയുന്നത്. അതേസമയം, ഒരു അഭിനേതാവ് എന്ന നിലയില്‍ നമ്മള്‍ ഒരിക്കലും നോട്ടീസ് ചെയ്യാത്ത പല കാര്യങ്ങളും അവര്‍ തനിക്ക് കണ്ടുപിടിച്ച് തന്നുവെന്നും നിഖില പറയുന്നുണ്ട്.

എന്നാല്‍ ഇതൊന്നും നടക്കുമെന്ന് തോന്നുന്നില്ല എന്ന് ആദ്യത്തെ ദിവസത്തെ ഷൂട്ട് കഴിഞ്ഞപ്പോള്‍ ഞാന്‍ വീട്ടില്‍ വിളിച്ച് പറഞ്ഞുവെന്നാണ് നിഖില ഓര്‍ക്കുന്നുണ്ട്. മിക്കവാറും പറഞ്ഞുവിടുമെന്നാ തോന്നുന്നതെന്നും താരം വീട്ടില്‍ പറഞ്ഞിരുന്നു. എന്തായാലും അതുണ്ടായില്ല. എന്നാല്‍ ശരിക്കും അവിടെ നിന്നുമാണ് ഞാന്‍ സിനിമ സീരിയസായി കാണാന്‍ തുടങ്ങുന്നതെന്നാണ് നിഖില പറയുന്നത്.

അണിയറയിലുണ്ട്

തുടര്‍ന്നും തമിഴില്‍ നിരവധി സിനിമകള്‍ ചെയ്തിട്ടുണ്ട് നിഖില വിമല്‍. തമ്പി, പഞ്ഞിമിട്ടായി, രംഗ തുടങ്ങിയ തമിഴ് സിനിമകള്‍ക്ക് പുറമെ തെലുങ്കിലും അഭിനയിച്ചിട്ടുണ്ട് നിഖില വിമല്‍. മലയാളത്തില്‍ കൊത്ത്, ജോ ആന്റ് ജോ എന്നിവയാണ് നിഖിലയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമകള്‍. താരം, അയള്‍വാശി, എന്നിവയാണ് അണിയറയിലുള്ളത്. പിന്നാലെ മാരി സെല്‍വരാജ് ഒരുക്കുന്ന തമിഴ് ചിത്രവും അണിയറയിലുണ്ട്.

Read more about: nikhila vimal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X