അയല്‍വീട് സന്ദര്‍ശിക്കാന്‍ പോയി, തിരിച്ച് വന്നത് സിനിമാ നടിയായി; മേലെ പറമ്പിലെ ഹിറ്റ് സീന്‍ പിറന്നത്
ഒരിക്കലെങ്കിലും സിനിമയില്‍ അഭിനയിക്കുക എന്ന് ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. ചിലരുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരിക്കും ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുക എന്നത്. എന്നാല്‍ അതത്ര എളുപ്പമുള്ള കാര്യമല്ല. വര്‍ഷങ്ങളുടെ കഠിനാധ്വാനവും പരിശ്രമവും ക്ഷമയുമൊക്കെ ചിലപ്പോള്‍ വേണ്ടി വരും. കാലങ്ങളോളം സിനിമയുടെ പിന്നാലെ നടന്നിട്ടും അവസരം കിട്ടാത്തവരായി ഒടുങ്ങേണ്ടി വന്നവര്‍ ഒരുപാടുണ്ട്.
എന്നാല്‍ ചിലര്‍ക്കാകട്ടെ യാതൊരു പ്രതീക്ഷയുമില്ലാതെ ഇരിക്കുമ്പോള്‍ അവസരം തേടി വരും. വീട്ടില്‍ വന്ന് നടനും നടിയുമൊക്കെ ആക്കിയെന്ന് വരാം. പലപ്പോഴും അത് സാധ്യമാവുക സിനിമയുമായി എന്തെങ്കിലും തരം ബന്ധമുള്ളവര്‍ക്കായിരിക്കും. സിനിമയുമായി ഒരു ബന്ധവുമില്ലാത്തവരെ സംബന്ധിച്ച് പിന്നാലെ നടന്നാല്‍ പോലും അവസരം കിട്ടുക സാധ്യമല്ല, പിന്നെയല്ലേ ഇങ്ങോട്ട് വന്ന് അവസരം കൊടുക്കുന്നത്.

അങ്ങനെ അവസരം കിട്ടിയ ഒരാളുണ്ട്. അഭിനയിച്ചത് ഒരു സിനിമയിലാണ്. പിന്നീട് എവിടേയും കണ്ടിട്ടില്ല. പക്ഷെ അഭിനയിച്ച സീനും സിനിമയും മലയാളികള്‍ ഒരിക്കലും മറക്കില്ല. മേലേ പറമ്പില്‍ ആണ്‍വീട് എന്ന ജയറാം നായകനായ സിനിമയില്‍ ഒരു രംഗത്തില്‍ അഭിനയിച്ച നടിക്കാണ് ഇങ്ങനൊരു അപൂര്‍വ്വ അവസരം ലഭിച്ചത്. അക്ഷരാര്‍ത്ഥത്തില്‍ വെറുതെ നടന്നു പോയയാളെ പിടിച്ച് അഭിനയിപ്പിക്കുകയായിരുന്നു.
അതേക്കുറിച്ച് മഹേഷ് ഗോപാല്‍ എന്നയാള്‍ പങ്കുവച്ച കുറിപ്പ് അപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. സിനിമാ പ്രേമികളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പായ സിനിഫൈലില്‍ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.
പാലക്കാട് കൊപ്പം എന്ന സ്ഥലത്തുള്ള ഒരു സവിത ചേച്ചിയെ കുറിച്ചാണ് പറയാനുള്ളത്.
ചേച്ചിയുടെ ജീവിതത്തില്‍ ഉണ്ടായ രസകരമായ ഒരു സംഭവത്തെ കുറിച്ച്.
പത്തിരുപത്തൊന്‍പത് കൊല്ലങ്ങള്‍ക്ക് മുന്‍പുള്ള സംഭവമാണ്.
അന്ന് ചേച്ചി സ്‌കൂളില്‍ പഠിക്കുകയാണ്.
ചേച്ചിയുടെ വാണിയം കുളത്തുള്ള വീടിനടുത്ത് ഒരു വൃദ്ധ ദമ്പതികള്‍ താമസമുണ്ട്.
മക്കളൊക്കെ കേരളത്തിന് പുറത്താണ്.
സവിത ചേച്ചി ഇടയ്‌ക്കൊക്കെ പോയി അവരുടെ കാര്യങ്ങളൊക്കെ നോക്കുമായിരുന്നു.
ചേച്ചിയെ അവര്‍ക്ക് സ്വന്തം മകളെ പോലെ ആയിരുന്നു കണ്ടിരുന്നത്.
അങ്ങനെയിരിക്കെ ഒരിക്കല്‍ ആ നാട്ടില്‍ ഷൂട്ടിങ്ങ് വന്നു.
ഷൂട്ടിങ്ങിനിടയില്‍ ഒരു ദിവസം അന്ന് ചിത്രീകരിക്കേണ്ടുന്ന സീനില്‍ അഭിനയിക്കാന്‍ നടിയെ കിട്ടിയിട്ടില്ല.
സംവിധായകനൊക്കെ ഈ വീട്ടില്‍ നിന്നായിരുന്നു ടെന്‍ഷന്‍ പിടിച്ച ചര്‍ച്ച.
അപ്പൊഴാണ് അവിടേക്ക് സവിത ചേച്ചിയുടെ വരവ്.
നാട്ടിലുള്ള ആരെയെങ്കിലെയും അഭിനയിക്കാന്‍ കിട്ടുമോ എന്ന് സംവിധായകന്‍ ഗൃഹനാഥനോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ദേ ഇവളെ പിടിച്ച് ആഭിനയിപ്പിച്ചോളാന്‍.
പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു.

മേക്കപ്പിട്ടു .. സീന്‍ ഗംഭീരമായി ചിത്രീകരിക്കപ്പെട്ടു.
അങ്ങനെ അയല്‍വീട് സന്ദര്‍ശിക്കാന്‍ എത്തിയ ചേച്ചി നടിയായിട്ടാണ് വീട്ടില്‍ തിരിച്ചെത്തിയത്..
സിനിമ ഒരു എവര്‍ലാസ്റ്റിംഗ് മൂവി ആയി മാറി... ആ സീനും.
പടത്തിന്റെ സംവിധായകന്‍: രാജസേനന്‍.
സീനില്‍ ഉണ്ടായിരുന്നവര്‍: ജഗതി, വിജയരാഘവന്‍, ജയറാം തുടങ്ങിയവര്‍.
സിനിമയുടെ പേര്: മേലേ പറമ്പില്‍ ആണ്‍വീട്.
സീന്‍: 'പച്ചത്തക്കാളി വരട്ടേ.'' എന്ന് ജഗതിച്ചേട്ടന്‍ പറയുന്ന പെണ്ണുകാണല്‍ സീന്‍.
രാജസേനന്‍ സംവിധാനം ചെയ്ത മേലേപറമ്പില്‍ ആണ്‍വീട് മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട സിനിമകളിലൊന്നാണ്. ജയറാം നായകനും ശോഭന നായികയുമായ ചിത്രത്തില്‍ നരേന്ദ്ര പ്രസാദ്, മീന, ജഗതി, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍ തുടങ്ങി വലിയൊരു താരനിര തന്നെയുണ്ടായിരുന്നു. ഇന്നും മലയാൡകളുടെ നിത്യ ജീവിതത്തിന്റെ ഭാഗമായ പല തമാശകളും സമ്മാനിച്ച ചിത്രമാണഅ മേലേ പറമ്പില്‍ ആണ്‍വീട്.


Click it and Unblock the Notifications











