For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാളിദാസിനൊപ്പമുള്ളത് കാമുകിയോ? കുടുംബചിത്രത്തിലെ പെണ്‍കുട്ടി ആര്? ആളെ കണ്ടെത്തി ആരാധകര്‍

  |

  മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് ജയറാമിന്റേത്. മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം നിറ സാന്നിധ്യമാണ് ജയറാം. ഭാര്യയാകട്ടെ നടി പാര്‍വതിയും. മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് പാര്‍വതി. ഇരുവരുടേയും പ്രണയവും വിവാഹുമൊക്കെ മലയാളികള്‍ എന്നും ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളാണ്. വിവാഹ ശേഷം പാര്‍വതി അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണെങ്കിലും ജയറാമിനെ കാണുമ്പോഴെല്ലാം മലയാളികള്‍ പാര്‍വതിയെക്കുറിച്ച് അന്വേഷിക്കാറുണ്ട്.

  Also Read: ബാലയുടെ മോള്‍ക്ക് വേറൊരാളെ അച്ഛനെന്ന് വിളിക്കേണ്ട ഗതികേട്; വായടപ്പിച്ച് ഗോപി സുന്ദര്‍

  കഴിഞ്ഞ ദിവസമായിരുന്നു ജയറാമും പാര്‍വതിയും തങ്ങളുടെ മുപ്പതാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. വാര്‍ഷിക ദിവസം അച്ഛനും അമ്മയ്ക്കും ആശംസകളുമായി മകന്‍ കാളിദാസ് ജയറാമുമെത്തിയിരുന്നു. അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ സിനിമയിലെത്തിയ താരമാണ് കാളിദാസ്. പിന്നാലെ ഇന്നലെ ഓണത്തിനും താരം പോസ്റ്റുമായി എത്തിയിരുന്നു.

  ഓണം കുടുംബത്തോടൊപ്പമായിരുന്നു കാളിദാസ് ആഘോഷിച്ചത്. പിന്നാലെ ആഘോഷത്തില്‍ നിന്നുമുള്ള കുടുംബ ചിത്രങ്ങളും കാളിദാസ് പങ്കുവെക്കുകയായിരുന്നു. അച്ഛന്‍ ജയറാം, അമ്മ പാര്‍വതി, സഹോദരി മാളവിക എന്നിവര്‍ക്കൊപ്പമുള്ള ചിത്രവമായിരുന്നു കാളിദാസ് പങ്കുവച്ചത്. എന്നാല്‍ ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായപ്പോള്‍ ആരാധകരുടെ ശ്രദ്ധ മൊത്തം കവര്‍ന്നത് ഒരു പെണ്‍കുട്ടിയായിരുന്നു.

  Also Read: രണ്ടാമതൊരു റിലേഷന്‍ കല്യാണമാണെന്ന് തീരുമാനിച്ചു; ചീത്തപ്പേരുണ്ടാക്കാന്‍ താല്‍പര്യമില്ലായിരുന്നുവെന്ന് നടി യമുന

  ചിത്രങ്ങളില്‍ കാളിദാസിനോട് ചേര്‍ന്നിരിക്കുന്ന പെണ്‍കുട്ടിയെക്കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാരം മൊത്തം. ആരാണ് ഈ പെണ്‍കുട്ടിയെന്നാണ് സോഷ്യല്‍ മീഡിയയ്ക്ക് അറിയേണ്ടത്. കമന്റുകൡലൂടെ നിരവധി പേര്‍ ഇത് ചോദിക്കുന്നുണ്ട്. നിമിഷങ്ങള്‍ക്കകം തന്നെ ചിത്രങ്ങളും ചിത്രത്തിലെ പെണ്‍കുട്ടിയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു.

  അതാരാ വലത് വശത്ത്, കാളിയുടെ കൂടെ?, ആരാണത്?, ആ വലത് വശത്തു ഇരിക്കുന്ന കുട്ടി ആരാ എന്ന് ഇത് കാണുന്നവരൊക്കെ വിചാരിക്കുന്നുണ്ട് ബ്രോ ഒന്ന് പറഞ്ഞു കൊടുത്തേക്കു അവര്‍ക്കു. അല്ല പിന്നെ, കാളിയുടെ കാമുകിയാണോ? താരത്തിന്റെ കുടുംബത്തിലെ പുതിയ ആളാണോ? എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യങ്ങള്‍. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നതിനിടെ ഈ ചിത്രങ്ങള്‍ ചിത്രത്തിലെ പെണ്‍കുട്ടിയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയായിരുന്നു. ഒരു മനോഹര ദിവസത്തിന്റെ ഓര്‍മ്മയ്ക്ക് എന്ന കുറിപ്പോടെയാണ് പെണ്‍കുട്ടി ചിത്രങ്ങള്‍ പങ്കുവച്ചത്.

  Also Read: ഹണി ബീയിലെ ചുംബനരംഗം കണ്ട് സമ എന്നെ ഒന്ന് നോക്കി; ടെൻഷൻ മുഴുവൻ ലാൽ സാറിനായിരുന്നു: ആസിഫ് അലി പറയുന്നു

  ഇപ്പോഴിതാ ചിത്രത്തിലെ പെണ്‍കുട്ടി ആരെന്ന് സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുകയാണ്. മോഡലും 2021 ലെ മിസ് ദിവ റണ്ണറപ്പുാമയ തരിണി കലിംഗരയാണ് ചിത്രത്തിലെ പെണ്‍കുട്ടി. വിഷ്വല്‍ കമ്യൂണിക്കേഷന്‍ ബിരുദധാരിയാണ് തരിണി. കാളിദാസും തരിണിയും അടുത്ത സുഹൃത്തുക്കളാണ്. കാളിദാസും തരിണിയും പ്രണയത്തിലാണോ അതോ സുഹൃത്തുക്കള്‍ മാത്രമാണോ എന്നൊക്കെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ഇതാദ്യമായാണ് കുടുംബത്തിന് പുറത്തുള്ള ഒരാള്‍ കാളിയുടെ കുടുംബ ചിത്രത്തില്‍ ഇടം നേടുന്നത്.

  അച്ഛന്റേയും അമ്മയുടേയും പാതയിലൂടെയാണ് കാളി സിനിമയിലെത്തുന്നത്. ബാലതാരമായി അഭിനയ ജീവിതം തുടങ്ങിയ കാളി നിരവധി പുരസ്‌കാരങ്ങളും ചെറുപ്പത്തില്‍ നേടിയിരുന്നു. പിന്നീട് തമിഴിലൂടെ നായകനായി മാറുകയായിരുന്നു. പൂമരത്തിലൂടെയാണ് മലയാളത്തില്‍ നായകനായി മാറുന്നത്. പിന്നീട് ചില സിനിമകളില്‍ അഭിനയിച്ചെങ്കിലും ബ്രേക്ക് ലഭിക്കുന്നത് തമിഴിലൂടെയാണ്.

  നെറ്റ്ഫ്‌ളിക്‌സ് ചിത്രമായ പാവ കഥൈകളിലെ സത്താര്‍ എന്ന വേഷമാണ് കാളിദാസിലെ നടനെ പ്രേക്ഷകര്‍ക്ക് കാണിച്ചു കൊടുക്കുന്നത്. പിന്നാലെ കമല്‍ ഹാസന്‍ ചിത്രം വിക്രമിലും ഒരു ശ്രദ്ധേയ വേഷത്തിലെത്താന്‍ കാളിദാസ് ജയറാമിന് സാധിച്ചു. ഇപ്പോഴിതാ പാ രഞ്ജിത്ത് ചിത്രം നച്ചത്തിരം നഗര്‍ഗിരത് എന്ന ചിത്രത്തിലൂടെ കയ്യടി നേടുകയാണ് കാളിദാസ്. രജിനിയാണ് കാളിദാസിന്റെ പുതിയ മലയാളം ചിത്രം. ജാക്ക് ആന്റ് ജില്‍ ആണ് ഒടുവില്‍ പുറത്തിറങ്ങിയ മലയാള സിനിമ. മഞ്ജു വാര്യരും പ്രധാന വേഷത്തിലെത്തിയ സിനിമ പരാജയപ്പെട്ടിരുന്നു. പേപ്പര്‍ റോക്കറ്റ് എന്ന വെബ് സീരീസിലും അഭിനയിച്ചിരുന്നു.

  Read more about: kalidas jayaram
  English summary
  This Is The Girl With Kalidas Jayaram In His Viral Photos WIth Family During Onam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X