For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റിലീസ് ആയപ്പോഴാണ് ഈ സിനിമയാണ് എന്നറിയുന്നത്; മാലിക്കിലെ വൈറല്‍ ഗാനം പാടിയ കൊച്ചുമിടുക്കി

  |

  അങ്ങനെ മാലിക്കും മാലിക്കിന്റെ രാഷ്ട്രീയമൊക്കെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്. ഇതിനിടെ മാലക്കിലെ ഒരു ഗാനം സോഷ്യല്‍ മീഡിയയുടെ മനസ് കവരുകയാണ്. ചിത്രത്തിലെ ഒരു ബിജിഎം ഗാനമാണ് വൈറലായി മാറിയിരിക്കുന്നത്. ചിത്രത്തിലെ നിര്‍ണായക ഘട്ടത്തിലെത്തുന്ന പാട്ട് പാടിയിരിക്കുന്നതൊരു കുട്ടിയാണ്. ആരാണ് ഈ കുട്ടിയെന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ തിരഞ്ഞത്. ഇപ്പോഴിതാ ആ ചോദ്യത്തിന് ഉത്തരമായിരിക്കുകയാണ്.

  പ്രാണേശ്വരിയാകാന്‍ പ്രണിത; ഹോട്ട് ചിത്രങ്ങള്‍ കാണാം

  മലപ്പുറം നിലമ്പൂര്‍ സ്വദേശിയാണ് വൈറലായി മാറിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത്. പത്ത് വയസുകാരിയായ ഹിദയാണ് മലയാളികള്‍ തേടി നടന്ന ഗായിക. റിപ്പോര്‍ട്ടര്‍ ചാനലിലൂടെ ഹിദ തന്റെ പാട്ടിനെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ്. രസകരമായ വസ്തുത എന്തെന്നാല്‍ താന്‍ ഈ പാട്ട് പാടുമ്പോള്‍ അത് മാലിക്കിന് വേണ്ടിയുള്ളതായിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്നാണ് ഹിദ പറയുന്നത്.

  ഹിദയുടെ ചേച്ചിമാരും ഗായികമാരാണ്. സ്റ്റേജ് ഷോകളിലൊക്കെ പാടാറുണ്ട്. അവര്‍ക്കൊപ്പം സ്റ്റുഡിയോയിലൊക്കെ ഹിദയും പോകാറുണ്ട്, അങ്ങനെയൊരു ദിവസം സ്റ്റുഡിയോയില്‍ ചെന്നപ്പോഴാണ് ഒരു സിനിമയ്ക്ക് വേണ്ടി നാല് വരി പാടാന്‍ ആവശ്യപ്പെടുന്നത്. പാടിക്കൊടുത്തുവെങ്കിലും മാലിക് എന്ന ചിത്രത്തിന് വേണ്ടിയാണ് താന്‍ പാടിയതെന്ന് ഹിദയ്ക്ക് അന്ന് അറിയില്ലായിരുന്നു. സിനിമ പുറത്തിറങ്ങിയപ്പോഴാണ് തങ്ങള്‍ അറിയുന്നതെന്നും വൈറലായി മാറിയതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും ഹിദ പറയുന്നു.

  ഇങ്ങനെ വൈറലാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. സിനിമയില്‍ പാടുക, പിന്നണി ഗായിക എന്ന പേര് ലഭിക്കുക എന്നതൊക്കെ ഒരുപാട് ആഗ്രഹമുള്ള കാര്യമാണ്. അത് ഇത്രപെട്ടെന്ന് സഹോദരിയിലൂടെ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ഹിദയുടെ ചേച്ചിമാര്‍ പറയുന്നു. നാലാം ക്ലാസിലാണ് ഹിദ പഠിക്കുന്നത്. രണ്ട് സഹോദരിമാരാണ് ഹിദയ്ക്കുള്ളത്. രണ്ട് പേരും ഗായികമാരാണ്. പാടി വന്നെങ്കിലും അതെല്ലാം മറന്നിരിക്കുകയായിരുന്നു, സിനിമയിറങ്ങിയപ്പോഴും ഓര്‍ത്തിരുന്നില്ലെന്നും പിന്നീട് പാട്ട് വൈറാലയെന്ന് കൂട്ടുകാര്‍ അറിയിക്കുന്നതോടെയാണ് ഹിദയുടെ വീട്ടുകാരും സംഭവം അറിയുന്നത്.

  സുഷിന്‍ ശ്യാം ആണ് മാലിക്കിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. പാട്ടും സിനിമയും ഹിറ്റ് ആയതിന്റെ സന്തോഷത്തിലാണ് കുടുംബം. ജയസൂര്യയും നമിത പ്രമോദും അഭിനയിച്ച ഗാന്ധി സ്‌ക്വയര്‍ എന്ന ചിത്രത്തിലും ഹിദ പാടിയിട്ടുണ്ട്. ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ഈ കുഞ്ഞു പാട്ടുകാരിയും കുടുംബവും ഇപ്പോള്‍.

  ശിൽപ ഷെട്ടിയുടെ അച്ഛനായി അഭിനയിച്ച ആൾ തന്നെ ഭർത്താവ് ആകുന്നു; 15 വയസിൻ്റെ വ്യത്യാസമുണ്ടെന്ന് പറഞ്ഞ് നടിയും

  Mahesh Narayanan's reply to critics | FilmiBeat Malayalam

  ഫഹദ് ഫാസില്‍ നായകനായി എത്തുന്ന ചിത്രത്തില്‍ വന്‍താര നിര തന്നെ അണിനിരക്കുന്നുണ്ട്. നിമിഷ സജയന്‍, വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്‍, ജോജു ജോര്‍ജ് തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പഴയകാല നടി ജലജയുടെ തിരിച്ചുവരവിനും മാലിക്ക് സാക്ഷ്യം വഹിക്കുന്നു. 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജലജ അഭിനയത്തിലേക്ക് മടങ്ങിയെത്തുന്നത്.

  ഫഹദിന്റെ കരിയറിലെ ഏറ്റവും കൂടുതല്‍ മുതല്‍മുടക്കുള്ള ചിത്രമാണ് മാലിക്. നേരത്തെ തീയേറ്റര്‍ റിലീസിനായി ചിത്രത്തിന്‌റെ റിലീസ് നീട്ടി വെക്കുകയായിരുന്നു. എന്നാല്‍ സാഹചര്യം അനുകൂലമാകാത്തതിനാല്‍ സിനിമ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യുകയായിരുന്നു.

  Read more about: mahesh narayanan
  English summary
  This Is The Little Singer Behind The Voice Of Viral BGM From Malik Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X