For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  10 വീഡിയോയില്‍ നിന്നും അഞ്ച് ലക്ഷത്തിലധികം! എം ഫോര്‍ ടെക്കും മല്ലു ഫാമിലിയും യൂട്യൂബില്‍ നിന്നും നേടുന്നത്

  |

  ലോക്ക്ഡൗണിന്റെ ആദ്യ ഘട്ടത്തില്‍ കേരളത്തില്‍ തുടങ്ങിയ യൂട്യൂബ് ചാനലുകളുടെ എണ്ണം ഒരുപാട്. ഇനിയാരുണ്ട് യൂട്യൂബ് ചാനല്‍ തുടങ്ങാന്‍ എന്ന് അന്വേഷിച്ചാല്‍ മതിയെന്നായിരുന്നു അന്നെല്ലാവരും പറഞ്ഞത്. അന്ന് യൂട്യൂബ് ചാനല്‍ തുടങ്ങിയ പലരും ഇപ്പോള്‍ തങ്ങളുട ചാനല്‍ പൂട്ടിക്കെട്ടിയെങ്കിലും ചിലര്‍ ഇപ്പോള്‍ ഒരുപാട് സബ്‌സ്‌കൈബേഴ്‌സ് ഉളള ചാനലുകളുടെ നടത്തിപ്പുകാരായി മാറിയിട്ടുണ്ട്. പ്രശസ്തിയും വരുമാനവുമാണ് യൂട്യൂബ് ചാനലുകളിലേക്ക് ആളുകളെ ആകര്‍ഷിക്കുന്ന പ്രധാനപ്പെട്ട ഘടകളില്‍ ചിലത്.

  പെയിന്റുങ്ങുകള്‍ക്കൊപ്പം പോസ് ചെയ്ത് ശ്രുതി ഹാസന്‍; ഫോട്ടോഷൂട്ട് കാണാം

  കേരളത്തില്‍ സിനിമാതാരങ്ങളെക്കാളും പ്രശസ്തരായ യൂട്യൂബേഴ്‌സ് ഉണ്ട്. പലര്‍ക്കും ലക്ഷക്കണക്കിന് സബസ്‌കൈബേഴ്‌സുമുണ്ട്. ഓരോ മേഖലയിലും പ്രത്യേക താല്‍പര്യമുള്ള ചാനലുകളും നിരവധിയാണ്. ഫുഡ് മുതല്‍ മദ്യം വരെ ഇങ്ങനെ പ്രധാന വിഷയമായി അവതരിപ്പിക്കുന്ന ചാനലുകളുണ്ട്. ഇത്തരം ചാനലുകളിലെ വീഡിയോകള്‍ വൈറലായി മാറുമ്പോഴും ഇവരില്‍ പലരുടേയും വരുമാനം എത്രയായിരിക്കും എന്ന കാര്യത്തില്‍ സാധാരണക്കാര്‍ക്ക് വ്യക്തമായൊരു ധാരണയില്ല.

  ഇപ്പോഴിതാ മലയാളത്തിലെ ജനപ്രീയമായ യൂട്യൂബ് ചാനലുകളുടെ വരുമാനത്തെ കുറിച്ചുള്ള വീഡിയോയുമായി എത്തിയിരിക്കുകയാണ് യുട്യൂബറായ ശരത്. മൂപ്പന്‍സ് വ്‌ളോഗ്‌സ് എന്ന തന്റെ ചാനലിലൂടെയാണ് ശരത് ഈ വിവരങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. പലരും കരുതുന്നത് പോലെ അത്ര എളുപ്പമല്ല ഒരു യൂട്യൂബ് ചാനല്‍ വിജയകരമായി കൊണ്ടു പോവുക എന്നത്. എന്നാല്‍ ക്ലിക്ക് ആയിക്കഴിഞ്ഞാല്‍ അധ്വാനത്തിനുള്ള ഫലം ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. മറ്റു പലരേയും പോലെ യൂട്യൂബേഴ്‌സ് ചെയ്യുന്നതും ഒരു തൊഴിലാണെന്നും അതിന് അര്‍ഹമായ അംഗീകാരം ലഭിക്കേണ്ടതുണ്ടെന്നുമാണ് ശരത് പറയുന്നത്.

  കേരളത്തിലെ ഏറ്റവും ജനപ്രീയ യൂട്യൂബ് ചാനലുകളിലൊന്നാണ് എം ഫോര്‍ ടെക്. ഒരുപക്ഷെ കേരളത്തില്‍ ഈയ്യൊരു ട്രെന്റ് കൊണ്ടുവന്നവരില്‍ തന്നെ മുന്നിലാണ് ഈ ചാനലിന്റെ സ്ഥാനം. എം ഫോര്‍ ടെക്കിന് പിന്നിലെ ജിയോ കഴിഞ്ഞ മാസം ചെയ്തത് 10 വീഡിയോകള്‍ മാത്രമായിരുന്നു. ഇതിലൂടെ ജിയോ നേടിയ വ്യൂസ് ആകട്ടെ രണ്ട് കോടി 24 ലക്ഷവും. ഇതിന് യൂട്യൂബ് നല്‍കുന്ന തുക വച്ച് നോക്കുമ്പോള്‍ കഴിഞ്ഞ മാസം ലഭിച്ചത് 6720 ഡോളറായിരിക്കും. ഇതിനെ ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ 570000 രൂപ വരുമെന്നാണ് ശരത് പറയുന്നത്. വളരെ വ്യത്യസ്തവും രസകരവുമായ വീഡിയോകളാണ് എം ഫോര്‍ ടെക് തയ്യാറാക്കാറുള്ളത്. ഒരുപാട് അധ്വാനവും ചിലവുമുള്ള ജോലിയാണിതെന്നും ശരത് ഓര്‍മ്മിപ്പിക്കുന്നു.

  കേരളത്തിലെ മറ്റൊരു ജനപ്രീയ യൂട്യൂബ് ചാനലാണ് മല്ലു ഫാമിലി. ഒന്നോ രണ്ടോ വര്‍ഷം കൊണ്ട് വലിയ വളര്‍ച്ചയുണ്ടാക്കിയ ചാനല്‍. എന്നാല്‍ ഏതാണ് എം ഫോര്‍ ടെക് ഉണ്ടാക്കിയ അത്ര തന്നെ വരുമാനമുണ്ടാക്കാന്‍ ഇവര്‍ക്ക് സാധിച്ചിട്ടുണ്ടെന്നതാണ് വസ്തുത. 39 വീഡിയോകളാണ് ഇവര്‍ കഴിഞ്ഞ മാസം ചാനലിലൂടെ പങ്കുവച്ചത്. ഇതില്‍ നിന്നെല്ലാമായി നേടിയതാകട്ടെ 540000 രൂപയും. നിലവില്‍ 752000 സബ്‌സ്‌കൈബേഴ്‌സുണ്ട് മല്ലു ഫാമിലിയ്ക്ക്.

  പേളിയും ജിപിയും യൂട്യൂബിലൂടെ ഉണ്ടാക്കുന്ന വരുമാനം; റിപ്പോര്‍ട്ട്

  പിന്നാലെ എങ്ങനെയാണ് യൂട്യൂബില്‍ നിന്നും വരുമാനമുണ്ടാക്കുന്നതെന്നും ശരത് പങ്കുവെക്കുന്നുണ്ട്. പതിനായിരം വ്യൂസ് നേടുകയാണെങ്കില്‍ 3 ഡോളര്‍ ലഭിക്കുമെന്നാണ് ശരത് പറയുന്നത്. ഈ കണക്കിന്റെ അടിസ്ഥാനത്തില്‍ ഒരു ലക്ഷത്തിന് 30, ഒരു മില്യണ് 300 ഡോളറുമായിരിക്കും ലഭിക്കുക. ഇതിനെ ഇന്ത്യന്‍ രൂപയിലേക്ക് മാറ്റിയാല്‍ കൃത്യമായി വരുമാനം അറിയാന്‍ സാധിക്കുമെന്നും ശരത് പറയുന്നു.

  Read more about: youtube
  English summary
  This Is The Revenue M 4 Tech And Mallu Family Gained From Youtube Last Month, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X