സ്വകാര്യ ജെറ്റ്, സ്‌കിന്‍ കെയര്‍ കമ്പനി, കേരളത്തില്‍ റിയല്‍ എസ്റ്റേറ്റ്; നയന്‍താരയുടെ സ്വത്തുക്കള്‍
മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് മറ്റ് ഭാഷകളിലേക്ക് ചേക്കേറിയ ഒരുപാട് നായികമാരുണ്ട്. അവരില്‍ തലയെടുപ്പോടെ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന താരം നയന്‍താര തന്നെയാണ്. മനസിനക്കരയിലൂടെ സിനിമയിലെത്തിയ നയന്‍താര ഇന്ന് തെന്നിന്ത്യന്‍ സിനിമയുടെ ലേഡി സൂപ്പര്‍ സ്റ്റാറാണ്. തന്റെ കൂടെ വന്നവരേയും ഒപ്പമുണ്ടായിരുന്നവരേയുമെല്ലാം പിന്നിലാക്കി ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും മൂല്യമുള്ള നായികയായി വിലസുകയാണ് നയന്‍താര.
തന്റെ കരിയറിന്റെ പല ഘട്ടത്തിലായ കരിയറിലും ജീവിതത്തിലുമൊക്കെ നയന്‍താരയ്ക്ക് നേരിടേണ്ടി വന്ന പ്രതിസന്ധികളും വെല്ലുവിളികളും ഒരുപാടാണ്. ഗ്ലാമറസ് വേഷങ്ങളുടെ പേരില്‍ പലപ്പോഴും സദാചാര ആക്രമണവും നയന്‍താരയ്ക്ക് നേരിടേണ്ടി വന്നു. എന്നാല്‍ കാലം മുന്നോട്ട് പോകവെ അന്ന് വിമര്‍ശിച്ചവര്‍ പോലും ഇന്ന് നയന്‍താരയുടെ ആരാധകരാണ്.

തന്റെ കരിയറില്‍ നയന്‍താര എത്തി നില്‍ക്കുന്ന ഉയരവും വിജയവുമൊക്കെ ഒരുപാട് പേര്‍ക്ക് പ്രചോദനമാണ്. മലയാളത്തിലൂടെ അരങ്ങേറിയ നയന്‍താര പിന്നീട് തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെ മുന്‍നിര നായികയായി മാറുകയായിരുന്നു. അഭിനയിച്ച ഭാഷകളിലെല്ലാം വിജയം ആവര്‍ത്തിക്കാന്‍ നയന്‍താരയ്ക്ക് സാധിച്ചു. പുരുഷാധിപത്യം നിലനില്‍ക്കുന്ന സിനിമാ മേഖലയില്‍ തീയേറ്ററില്‍ ആളെ കയറ്റാന്‍ ഒരു പുരുഷ താരത്തിന്റെ സാന്നിധ്യം തനിക്ക് വേണ്ടെന്ന് നയന്‍താര പലവട്ടം തെളിയിച്ചു.
തമിഴിലേയും മലയാളത്തിലേയും പല മുന്‍നിര നായക നടന്മാരെക്കാള്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികയാണ് ഇന്ന് നയന്‍താര. കഥാപാത്രങ്ങളുടെ പ്രാധാന്യം അനുസരിച്ച് അഞ്ചു കോടി മുതല്‍ പത്തു കോടി വരെയാണ് നയന്‍സ് ഇന്ന് പ്രതിഫലമായി വാങ്ങുന്നത്. സ്വന്തമായി ജെറ്റ് വിമാനമുള്ള തെന്നിന്ത്യന്‍ താരങ്ങളില്‍ ഒരാളാണ് നയന്‍താര. ഇതിലാണ് താരം കേരളത്തിലേക്ക് വരുന്നതും മറ്റുമെല്ലാം.
വലിയ ആഢംബര കാര്‍ ശേഖരം തന്നെ നയന്‍താരയ്ക്കുണ്ട്. ബിഎംഡബ്ല്യു 5എസ് സീരീസ്, മെഴ്സിഡസ് ജിഎല്‍എസ് 350 ഡി, ഫോര്‍ഡ് എന്‍ഡവര്‍, മറ്റൊരു ബിഎംഡബ്യു 7 സീരീസ്, ഇന്നോവ ക്രിസ്റ്റ തുടങ്ങിയ വാഹനങ്ങളും നയന്‍സിന്റെ പേരിലുണ്ട്. 5 കോടിക്ക് മുകളില്‍ വിലയുള്ള കാറുകള്‍ താരത്തിന്റെ ഗ്യാരേജില്‍ ഉണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. അഭിനയത്തിന് പുറമെ ബിസിനസ് രംഗത്തും നയന്‍താര സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
തന്റെ ആത്മ സുഹൃത്തും, ബിസിനെസ്സ് പാര്‍ട്ടറുമായി ചേര്‍ന്ന് നയന്‍താര സ്‌കിന്‍ കെയര്‍ കമ്പനി ആരംഭിച്ചിട്ടുണ്ട്. . 2021-ല്‍ ആണ് ലിപ് ബാം കമ്പനി ആരംഭിക്കുന്നത്. ലിപ് ബാമിന്റെ നൂറിലധികം വേരിയെന്റുകളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ബ്രാന്‍ഡാണെന്നാണ് കമ്പനിയുടെ അവകാശ വാദം. ഇതിന് പുറമെ പ്രശസ്തമായ ചായ് വാല കമ്പനിയിലും നയന്‍സിന് നിക്ഷേപമുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്.

ഇതിനൊക്കെ പുറമെ റിയല്‍ എസ്റ്റേറ്റ് രംഗത്തും നയന്‍താരയ്ക്ക് ഇടപാടുകളുണ്ട്. കേരളത്തിലുള്‍പ്പടെ നിരവധി ഇടങ്ങളില്‍ നയന്‍താര റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അപ്പാര്‍ട്ട്‌മെന്റുകള്‍ നിര്‍മ്മിച്ച് നല്‍കുന്നതും ഈ ബിസിനസിന്റെ ഭാഗമായുണ്ട്. നടിക്ക് ചെന്നൈയില്‍ ഒരു ആഡംബര അപ്പാര്‍ട്ട്മെന്റ് തന്നെയുണ്ട്, ഫ്‌ലാറ്റിനുപുറമെ ചെന്നൈയില്‍ തന്നെ വില്ലയും നയന്‌സിനുണ്ട് സ്വന്തമായുണ്ട്.
ഈയ്യടുത്താണ് നയന്‍താര അമ്മയായത്. വാടക ഗര്‍ഭണ ധാരണത്തിലൂടെയാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും ഇരട്ടകുട്ടികളുടെ അമ്മയും അച്ഛനുമായത്. ഇപ്പോള്‍ കരിയറില്‍ പുതിയൊരു തുടക്കത്തിനുള്ള ഒരുക്കത്തിലാണ് നയന്‍താര. തെന്നിന്ത്യന്‍ സിനിമയുടെ സൂപ്പര്‍ താരം ബോളിവുഡിലേക്കും ചുവടുവെക്കുകയാണ്. ഷാരൂഖ് ഖാന്‍ നായകനായ ജവാനിലൂടെയാണ് നയന്‍താരയുടെ ബോളിവുഡ് എന്‍ട്രി. നയന്‍താരയുടെ വിവാഹത്തിന് ഷാരൂഖ് ഖാന്‍ എത്തിയിരുന്നു. ആറ്റ്‌ലിയാണ് സിനിമയുടെ സംവിധാനം.


Click it and Unblock the Notifications