ബാല്യത്തില്‍ അച്ഛന്റെ മരണം, കുട്ടിക്കാലത്തേ ദുരിതം; മതം മാറി എആര്‍ റഹ്‌മാന്‍ ആയി; ആ ജീവിതകഥ
എആര്‍ റഹ്‌മാന്‍, ആ പേരിന് യാതൊരു പരിചയപ്പെടുത്തലും ആവശ്യമില്ല. ലോക സംഗീതത്തില്‍ ഇന്ത്യയുടെ മേല്‍വിലാസമാണ് റഹ്‌മാന്‍. ഇതുപോലെ ഇന്ത്യന്‍ ജനതയുടെ വേരിലേക്ക് ഇറങ്ങിച്ചെന്ന മറ്റൊരു സംഗീത സംവിധായകനുണ്ടാകില്ല. തന്റെ സംഗീതം കൊണ്ട് തലമുറകളെ അനഗ്രഹീതരാക്കി മാറ്റുകയാണ് ആ മാന്ത്രികന്‍. ഇന്നലെയായിരുന്നു റഹ്‌മാന്റെ ജന്മദിനം. സാധാരണക്കാരനില്‍ നിന്നും ലോകം ആദരിക്കുന്ന സംഗീത സംവിധായകനിലേക്കുള്ള ആ ജീവിതയാത്ര ആര്‍ക്കും പ്രചോദനമാകുന്നതാണ്.
1967 ജനുവരി ആറിനായിരുന്നു റഹ്‌മാന്റെ ജനനം. അന്നത്തെ മദിരാശിയിലാണ് റഹ്‌മാന്‍ ജനിക്കുന്നത്. ആര്‍കെ ശേഖര്‍ എന്ന സംഗീത സംവിധായകനാണ് റഹ്‌മാന്റെ അച്ഛന്‍. അന്ന് റഹ്‌മാന്റെ പേര് ദിലീപ് കുമാര്‍ എന്നായിരുന്നു. ബോളിവുഡിന്റെ ഇതിഹാസ താരം ദിലീപ് കുമാറിനോടുള്ള സ്‌നേഹമായിരുന്നു ആ പേരിന് പിന്നില്‍. അച്ഛന്റെ കൂടെ സ്ഥിരമായി ദിലീപും മ്യൂസീക് കംപോസിംഗിന് പോകുമായിരുന്നു. കീ ബോര്‍ഡില്‍ ഞെട്ടിക്കുന്ന ആ ബാലനെ കണ്ട് അവന്‍ ഭാവിയില്‍ സംഗീത സംവിധായകന്‍ ആകുമെന്ന് പലരും പറഞ്ഞു.

അച്ഛന്റെ മരണത്തോടെയാണ് റഹ്‌മാന്‍ ജീവിതം കീഴ്‌മേല്‍ മറിയുന്നത്. അന്ന് റഹ്‌മാന് പ്രായം ഒമ്പത് വയസായിരുന്നു. അമ്മയേയും സഹോദരങ്ങളേയും നോക്കാന്‍ വേണ്ടി 11-ാം വയസില്‍ ജോലി ചെയ്ത് തുടങ്ങിയിരുന്നു റഹമാന്‍. പിന്നീട് അധ്യാപകരുടെ ഉപദേശത്തെ തുടര്‍ന്ന് വീണ്ടും പഠനം ആരംഭിച്ചു. ഇതിനിടെയായിരുന്നു ദിലീപ് കുമാര്‍ റഹ്‌മാന്‍ ആകുന്നതും ഇസ്ലാം മതം സ്വീകരിക്കുന്നതുമെല്ലാം. മുമ്പൊരിക്കല്‍ കരണ്‍ ഥാപ്പറിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ മതം മാറ്റത്തെക്കുറിച്ച് റഹ്‌മാന്‍ സംസാരിക്കുന്നുണ്ട്.
''അച്ഛന്റെ അവസാന നാളുകളില്‍ നോക്കിയിരുന്നു ഒരു സൂഫിയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മരണത്തിന് തൊട്ട് മുമ്പ് വരെ. ഏഴെട്ട് വര്‍ഷം കഴിഞ്ഞ് അദ്ദേഹത്തെ ഞങ്ങള്‍ വീണ്ടും കണ്ടു. അതിന് ശേഷാണ് ഞങ്ങള്‍ മതം മാറുന്നത്. അത് ഞങ്ങള്‍ക്ക് സമാധാനം തരുന്നതായിരുന്ന'' എന്നാണ് റഹ്‌മാന്‍ പറയുന്നത്. തന്റെ നസ്‌റീന്‍ മുന്നി കബീറിന്റെ എആര്‍ റഹ്‌മാന്‍: ദ സ്പിരിറ്റ് ഓഫ് മ്യൂസിക്കില്‍ റഹ്‌മാന്‍ തന്റെ കുട്ടിക്കാലത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്.
''എന്റെ അമ്മ ഹിന്ദു മതവിശ്വാസിയായിരുന്നു. ആത്മീയായി ആക്ടീവായിരുന്നു അമ്മ. വീട്ടിലെ ചുവരില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളും മേരി മാതാവിന്റേയും മെക്കയുടേയും ചിത്രങ്ങളും ഉണ്ടായിരുന്നു'' എന്നാണ് റഹ്‌മാന്‍ പറഞ്ഞത്. അതേസമയം തന്റേയും കുടുംബത്തിന്റേയും മതം മാറ്റം തങ്ങളുടെ കുടുംബത്തിലുള്ളവരെയോ ചുറ്റുമുള്ളവരെയോ ബാധിച്ചിരുന്നില്ലെന്നാണ് റഹ്‌മാന്‍ പറയുന്നത്. സംഗീതജ്ഞര്‍ എന്ന നിലയില്‍ തങ്ങള്‍ക്ക് ലഭിച്ചിരുന്ന സ്വാതന്ത്ര്യമായിരുന്നു അതിന് കാരണമെന്നാണ് റഹ്‌മാന്‍ പറയുന്നത്.

തന്റെ പേരിന് പിന്നിലെ കാരണവും അദ്ദേഹം പറയുന്നുണ്ട്. തന്റെ അമ്മയാണ് പേരിലെ എആര്‍ തിരഞ്ഞെടുത്തതെന്നാണ് റഹ്‌മാന്‍ പറയുന്നത്. അമ്മയുടെ സ്വപ്‌നത്തില്‍ വന്നിരുന്ന അള്ളാഹ് റഖയാണ് എആര്‍ എന്നും റഹ്‌മാന്‍ പറയുന്നു. അതേസമയം റഹ്‌മാന്‍ എന്നത് താന്‍ തന്നെ തിരഞ്ഞെടുത്തതാണെന്നും അദ്ദേഹം പറയുന്നു. മതം മാറുന്നതിന് മുമ്പ് സഹോദരിയുടെ വിവാഹത്തിനായി ജോത്സ്യനെ കണ്ടിരുന്നു. ആ സമയത്ത് തന്റെ പേര് മാറ്റുന്നതിനെക്കുറിച്ച് അദ്ദേഹത്തോട് ചോദിച്ചിരുന്നു. ദിലീപ് കുമാര്‍ എന്ന പേര് താന്‍ ഇഷ്ടപ്പെട്ടിരുന്നില്ലെന്നും റഹ്‌മാന്‍ പറയുന്നു.
ആ ജ്യോത്സ്യനാണ് തന്നോട് അബ്ദുള്‍ റഹ്‌മാന്‍, അബ്ദുള്‍ റഹീം എന്നീ പേരുകളിലൊന്ന് തിരഞ്ഞെടുക്കാന്‍ പറയുന്നത്. അതിലെ റഹ്‌മാന്‍ എന്നത് തനിക്ക് ഇഷ്്ടമായെന്നും പിന്നീട് മതം മാറിയപ്പോള്‍ താന്‍ റഹ്‌മാന്‍ ആയി മാറുകയായിരുന്നു എന്നുമാണ് അദ്ദേഹം പറഞ്ഞത്.


Click it and Unblock the Notifications