ഇമ്രാന്‍ ഹാഷ്മിയുടെ നായികയായി ബോളിവുഡ് ചിത്രം; പക്ഷെ ഭാവന 'നോ' പറഞ്ഞു, കാരണം ഇതാ
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാവന. നമ്മള്‍ എന്ന സിനിമയിലൂടെ അരങ്ങേറിയ ഭാവന ഒരുപാട് ഹിറ്റുകളിലെ നായികയാണ്. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം സജീവ സാന്നിധ്യമായിരുന്നു ഭാവന. എന്നാല്‍ കഴിഞ്ഞ ആറ് വര്‍ഷത്തോളമായി മലയാള സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് ഭാവന. പിന്നീട് വിവാഹിതയായ ഭാവന അഭിനയത്തില്‍ നിന്നു തന്നെ ഒരു ഇടവേളയെടുത്തിരുന്നു. എങ്കിലും കന്നഡ സിനിമയിലൂടെ ഭാവന വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക് മടങ്ങിയെത്തുകയായിരുന്നു. ചാനലില്‍ പരിപാടികളിലും മറ്റും അതിഥിയായി എത്തി മലയാളികള്‍ക്ക് മുമ്പില്‍ വീണ്ടും എത്തുന്നുണ്ട് ഭാവന.
ഒരുസമയത്ത് തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമായിരുന്നു ഭാവന. ഈ സമയത്ത് ഭാവനയെ തേടി ബോളിവുഡില്‍ നിന്നു വരെ വിളി വന്നിരുന്നു. എന്നാല്‍ ആ ബോളിവുഡ് ചിത്രത്തോട് ഭാവന നോ പറയുകയായിരുന്നു. പൊതുവെ തെന്നിന്ത്യന്‍ സിനിമയില്‍ നിന്നും ബോളിവുഡിലേക്ക് ചേക്കേറുക എന്നത് ഏതൊരു താരത്തിനും സ്വപ്‌ന തുല്യമായ നേട്ടമാണ്. കൂടുതല്‍ വലിയ സിനിമകളുടെ ഭാഗമാകാനും വലിയ പ്രേക്ഷകരുടെ മുന്നിലേക്ക് എത്താനും കൂടുതല്‍ മെച്ചപ്പെട്ട പ്രതിഫലം ലഭിക്കാനുമൊക്കെ സാധിക്കുമെന്നത് കൊണ്ട് ഇങ്ങനൊരു ചുവടുമാറ്റം പലരും സന്തോഷത്തോടെ തന്നെ നടത്താറുണ്ട്.

എന്നാല്‍ ചിലര്‍ ബോളിവുഡ് സ്വപ്‌നത്തിന് പുറകെ പോകാതെ തങ്ങളുടെ ലോകത്തു തന്നെ തുടരാനും ആഗ്രഹിക്കുന്നവരാണ്. ഭാഷയും സാഹചര്യവുമൊക്കെയാണ് ഇങ്ങനെ ബോളിവുഡിനോട് പലരും നോ പറയാന്‍ കാരണം. ഇത്തരക്കാരില്‍ ഒരാളാണ് ഭാവന. വളരെ നാളുകള്‍ക്ക് മുമ്പായിരുന്നു ഭാവനയ്ക്ക് ബോളിവുഡ് ചിത്രത്തില്‍ നായികയാകാനുള്ള ഓഫര്‍ ലഭിക്കുന്നത്. എന്നാല്‍ താരം ആ ചിത്രത്തോട് നോ പറയുകയായിരുന്നു. ഇതേക്കുറിച്ച് ഭാവന തന്നെയാണ് പിന്നീട് വെളിപ്പെടുത്തിയത്. ഇമ്രാന്‍ ഹാഷ്മി നായകനായ ചിത്രത്തിലേക്കായിരുന്നു ഓഫര്‍ ലഭിച്ചത്. കാസ്റ്റിംഗ് ഏജന്‍സിയായിരുന്നു വിളിച്ചത്. സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കാമെന്ന് അവര്‍ പറഞ്ഞപ്പോള്‍ താന്‍ ഓക്കെ പറഞ്ഞുവെന്നാണ് ഭാവന പറയുന്നത്.

എന്നാല്‍ തിരക്കഥ വായിച്ചപ്പോള്‍ തനിക്ക് ഒട്ടും കംഫര്‍ട്ടബിള്‍ ആയ വേഷമല്ലെന്ന്് തോന്നിയെന്നാണ് താരം പറയുന്ത്. ഇതോടെയാണ് ഭാവന ചിത്രത്തോട് നോ പറയുന്നത്. രണ്ട് മൂന്ന് ദിവസം ആ സിനിമയെക്കുറിച്ചുള്ള സംസാരമൊക്കെയുണ്ടായിരുന്നുവെങ്കിലും പിന്നെ താനത് വിടുകയായിരുന്നുവെന്നും ഭാവന പറയുന്നു. അതേസമയം മറ്റൊരു ബോളിവുഡ് ചിത്രത്തിലേക്കും തനിക്ക് ക്ഷണം ലഭിച്ചിരുന്നുവെന്നാണ് ഭാവന പറയുന്നത്. ഇതിന്റെ ഭാഗമായി തന്നോട് മുംബൈയില്‍ വന്ന് ഓഡിഷനില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുംബൈ വരെ യാത്ര ചെയ്യുന്നതും ഓഡിഷന്‍ നല്‍കുന്നതൊന്നും തനിക്ക് താല്‍പര്യമില്ലാത്തതിനാല്‍ ഭാവന സിനിമയോട് നോ പറയുകയായിരുന്നു. താന്‍ ഒരിക്കലും ബോളിവുഡ് സിനിമയുടെ ഭാഗാമാകാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും ഭാവന പറഞ്ഞിരുന്നു.
Recommended Video

നമ്മള്‍ എന്ന ചിത്രത്തിലൂടെ തന്റെ പതിനഞ്ചാം വയസിലായിരുന്നു ഭാവനയുടെ അരങ്ങേറ്റം. മലയാളത്തില്‍ ആദം ജോണ്‍ എന്ന ചിത്രത്തിലാണ് ഭാവന അവസാനമായി അഭിനയിച്ചത്. പൃഥ്വിരാജ് നായകനായ ചിത്രത്തില്‍ ശ്വേത എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിച്ചത്. പിന്നീട് കന്നഡ സിനിമകളില്‍ മാത്രമാണ് ഭാവന അഭിനയിച്ചിട്ടുള്ളത്. ടഗരു, 99, ഇന്‍സ്‌പെക്ടര്‍ വിക്രം, ശ്രീകൃഷ്ണ അറ്റ് ജിമെയില്‍ ഡോട്ട് കോം, ബജ്രംഗി 2, ഗോവിന്ദ ഗോവിന്ദ തുടങ്ങിയ സിനിമകളില്‍ താരം അഭിനയിച്ചു. തമിഴിലെ ഹിറ്റ് ചിത്രം 96 ന്റെ കന്നഡ റീമേക്കായിരുന്നു ഭാവന നായികയായി എത്തിയ 99. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ഭാവന. താരത്തിന്റെ ചിത്രങ്ങളും പോസ്റ്റുകളുമെല്ലാം വൈറലായി മാറാറുണ്ട്.


Click it and Unblock the Notifications