ഇതാണ് ക്യാമറാമാന്മാര്‍ എനിക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ മടിക്കുന്നത്; സമ്മതിച്ച് പൃഥ്വി, ട്രോളി സുപ്രിയയും
ലൂസിഫര്‍ എന്ന മെഗാഹിറ്റിന് ശേഷം മോഹന്‍ലാലും പൃഥ്വിരാജും വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് ബ്രോ ഡാഡി. വന്‍ താരനിര തന്നെ ബ്രോ ഡാഡിയിലും അഭിനയിക്കുന്നുണ്ട്. ഇപ്പോള്‍ ബ്രോ ഡാഡിയുടെ ചിത്രീകരണത്തിന്റെ തിരക്കുകളിലാണ് സംവിധായകന്‍ പൃഥ്വിരാജ്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുമുള്ള ചിത്രങ്ങളൊക്കെ നേരത്തെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ പൃഥ്വിരാജ് പങ്കുവച്ചൊരു ചിത്രം സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.
സിനിമയുടെ ഛായാഗ്രാഹകന്‍ അഭിനന്ദ് രാമാനുജത്തിന്റെ ചിത്രമാണ് പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്നത്. രസകരമായൊരു ക്യാപ്ഷനോടെയാണ് പൃഥ്വിരാജ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ഇതുകൊണ്ടാകും ഛായാഗ്രാഹകന്മാര്‍ എന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ മടിക്കുന്നത് എന്ന് ഞാന്‍ കരുതുന്നുവെന്നായിരുന്നു ചിത്രത്തോടൊപ്പം താരം കുറിച്ചത്. ഉയരത്തില്‍ നിന്നും ഷൂട്ട് ചെയ്യാന്‍ തയ്യാറെടുത്തു നില്‍ക്കുന്ന ക്യാമറാമാനെയാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നത്.

പിന്നാലെ ചിത്രത്തിന് കമന്റുമായി സുപ്രിയ മേനോനുമെത്തി. അഭിനന്ദ് രാമാനുജം പൃഥ്വിയോട് സര്‍ ഇന്ത ഹൈറ്റിലെ ഒന്നുമേ കേക്കലേ എന്നായിരുന്നു സുപ്രിയയുടെ കമന്റ്. പിന്നാലെ ധാരാളം പേര്‍ ചിത്രത്തിന് രസകരമായ കമന്റുകളുമായി എത്തിയിരുന്നു. ഇതൊരു ചെറിയ സിനിമയാണെന്ന് ആരോ പറഞ്ഞിരുന്നുവെന്നായിരുന്നു ഒരാളുടെ കമന്റ്. എന്തായാലും ബ്രോ ഡാഡിയ്ക്കായുള്ള കാത്തിരിപ്പ് കൂട്ടുന്നതാണ് പോസ്റ്റും കമന്റുകളുമെല്ലാം.
ബ്രോ ഡാഡിയില്‍ വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ലൂസഫറിന് ശേഷം പൃഥ്വിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകന്‍ ആകുമ്പോള്‍ കല്യാണി പ്രിയദര്‍ശന്‍ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്. മീന ലാലു അലക്‌സ്, മുരളി ഗോപി, സൗബിന്‍ ഷാഹിര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മോഹന്‍ലാല്‍ ചിത്രീകരണത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞ ആഴ്ചയാണ് എത്തിയത്. അതേസമയം പൃഥ്വിരാജ് നായകനായ കുരുതി റിലീസിന് തയ്യാറെടുക്കുകയാണ്. ആമസോണ്‍ പ്രൈമിലൂടെ ഓഗസ്റ്റ് 11നാണ് സിനിമയുടെ റിലീസ്.
ഞങ്ങള്‍ക്ക് പറയാനുള്ളത്
ലൂസിഫറിന് ശേഷം പൃഥ്വിയും മോഹന്‍ലാലും എത്തുന്നു. കല്യാണി പ്രിയദര്‍ശന്‍, സൗബിന്‍ ഷാഹിര്‍ തുടങ്ങിയ വലിയ താരനിരയും ഒപ്പം. ലൂസിഫര്‍ മാസ് സിനിമയായിരുന്നുവെങ്കില്‍ ബ്രോ ഡാഡി ഒരു എന്റര്‍്‌ടെയ്‌നര്‍ ആയിരിക്കുമെന്നാണ് പൃഥ്വിരാജ് പറയുന്നനത്. ഏറെ പ്രതീക്ഷയോടെയാണ് ഞങ്ങളും ഈ സിനിമയ്ക്കായി കാത്തിരിക്കുന്നത്.


Click it and Unblock the Notifications











