twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സഹസംവിധായകനായി കൂടെ നിന്നോട്ടെ എന്ന് ഫഹദ്; ഈ കാരണം കൊണ്ട് നോ പറഞ്ഞ് ലാല്‍ ജോസ്

    |

    മലയാള സിനിമയിലെ സൂപ്പര്‍ താരമാണ് ഫഹദ് ഫാസില്‍. ഇനിയൊരിക്കലും ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാന്‍ പോലും ധൈര്യം ബാക്കിയുണ്ടാകാത്ത അത്ര വലിയ തിരിച്ചടിയായിരുന്നു ഫഹദിന് അരങ്ങേറ്റ ചിത്രത്തില്‍ ലഭിച്ചത്. എന്നാല്‍ പിന്നീട് ഫഹദ് ഫാസില്‍ നടത്തിയ തിരിച്ചുവരവില്‍ മാറി മറിഞ്ഞത് മലയാള സിനിമ തന്നെയായിരുന്നു. മലയാളത്തിന്റെ നായക സങ്കല്‍പ്പങ്ങളെയെല്ലാം പൊളിച്ചെഴുതിയ ഫഹദ് ഇന്ന് മലയാള സിനിമയെ രാജ്യാന്തര തലത്തില്‍ ശ്രദ്ധയിലെത്തിച്ച താരമാണ്. ഫഹദിന്റെ സിനിമയ്ക്ക് കേരളത്തിനും പുറത്ത് വന്‍ ആരാധകരുണ്ട്.

    മഞ്ഞ സാരിയില്‍, തമിഴ് ടച്ചുള്ള ചിത്രങ്ങളുമായി ഷംന കാസിം; ഫോട്ടോഷൂട്ട് കാണാംമഞ്ഞ സാരിയില്‍, തമിഴ് ടച്ചുള്ള ചിത്രങ്ങളുമായി ഷംന കാസിം; ഫോട്ടോഷൂട്ട് കാണാം

    ഇന്നത്തെ ഫഹദിലേക്ക് എത്താന്‍ ഒരുപാട് ദൂരം അദ്ദേഹത്തിന് താണ്ടേണ്ടി വന്നിട്ടുണ്ട്. തിരിച്ചുവരവില്‍ ഫഹദിന്റെ കരിയറില്‍ സുപ്രധാന പങ്കു വഹിച്ചൊരു സിനിമയായിരുന്നു ഡയമണ്ട് നെക്ലസ്. ചിത്രത്തിന്റെ സംവിധായകനായ ലാല്‍ ജോസിന് ഫഹദിന്റെ തിരിച്ചുവരവില്‍ നിര്‍ണായക പങ്കുണ്ട്. ഒരിക്കല്‍ ഫഹദ് സഹസംവിധായകന്‍ ആകാന്‍ വേണ്ടി ലാല്‍ ജോസിനെ സമീപിച്ചിരുന്നു. ആ കഥ ഒരിക്കല്‍ ലാല്‍ ജോസ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

    നോ

    അമേരിക്കയിലൊക്കെ പോയി പഠിച്ച് വന്നതിന് ശേഷം തനിക്ക് അസിസ്റ്റന്റ് ഡയറക്ടറാകണം എന്ന് പറഞ്ഞ് ഫഹദ് ലാല്‍ ജോസിനെ സമീപിക്കുകയായിരുന്നു. എന്നാല്‍ ഫഹദില്‍ നല്ലൊരു നടനുണ്ടെന്ന് താന്‍ തിരിച്ചറിഞ്ഞിരുന്നുവെന്നും അതുകൊണ്ട് ഫഹദിനോട് താന്‍ നോ പറഞ്ഞതെന്നുമാണ് ലാല്‍ ജോസ് പറയുന്നത്. പകരം ഫഹദിനെ നായകനാക്കാം എന്നും ലാല്‍ ജോസ് പറഞ്ഞു. ഇങ്ങനെ ഫഹദിനെ നായകനാക്കി ലാല്‍ ജോസ് മദര്‍ ഇന്ത്യ എന്നൊരു സിനിമ പ്ലാന്‍ ചെയ്തു. മുരളി ഗോപിയായിരുന്നു തിരക്കഥ. പക്ഷെ സിനിമ നിര്‍മ്മിക്കാന്‍ വന്ന നിര്‍മ്മാതാക്കള്‍ നായകന്‍ ഫഹദ് ആണെന്ന് അറിഞ്ഞതോടെ പിന്മാറുകയായിരുന്നു.

    വിശ്വാസമുണ്ടായിരുന്നു

    ഇതോടെ ആ പ്രൊജക്ട് നടന്നില്ല. ഈ അനുഭവത്തിന്റെ വെളിച്ചത്തിലായിരുന്നു ലാല്‍ ജോസ് എല്‍ ജെ ഫിലിംസ് എന്ന നിര്‍മ്മാണ കമ്പനി ആരംഭിക്കുന്നത് തന്നെ. പിന്നീട് ഡയമണ്ട് നെക്ലസിന്റെ തിരക്കഥ തയ്യാറയപ്പോള്‍ തന്നെ ചിത്രത്തിലെ നായകന്‍ ഡോക്ടര്‍ അരുണായി താന്‍ മനസില്‍ കാണുന്നത് ഫഹദിനെയാണെന്ന് ലാല്‍ ജോസ് തിരക്കഥാകൃത്ത് ഇക്ബാലിനെ അറിയിച്ചു. അദ്ദേഹത്തിനും സമ്മതം. ഫഹദ് അന്ന് വലിയ നടനായിരുന്നില്ല. എന്നാല്‍ ഫഹദില്‍ തനിക്കൊരു വിശ്വാസമുണ്ടായിരുന്നുവെന്നാണ് ലാല്‍ ജോസ് പറയുന്നത്.

    മുന്നില്‍ നിന്ന് നയിക്കാന്‍

    ഫഹദില്‍ നല്ലൊരു നടനുണ്ടെന്ന് താന്‍ നേരത്തെ തന്നെ തിരിച്ചറിഞ്ഞതാണ്. അതുകൊണ്ടാണ് സഹ സംവിധായകന്‍ ആയിക്കോട്ടെ എന്ന് ചോദിച്ചപ്പോള്‍ നോ പറഞ്ഞത്. ഒരു നായക നടന് സിനിമയില്‍ ഉയര്‍ന്നു വരാന്‍ പ്രയാസമാണെന്നും എന്നാല്‍ നായികയ്ക്ക് അത് എളുപ്പമാണെന്നും ലാല്‍ ജോസ് പറയുന്നുണ്ട്.

     ശിവനോട് വീട്ടിൽ പോകാൻ അനുവാദം ചോദിച്ച് അഞ്ജു, ഇരുവരും പിരിയുന്നത് ഇങ്ങനേയോ, സാന്ത്വനം എപ്പിസോഡ് ശിവനോട് വീട്ടിൽ പോകാൻ അനുവാദം ചോദിച്ച് അഞ്ജു, ഇരുവരും പിരിയുന്നത് ഇങ്ങനേയോ, സാന്ത്വനം എപ്പിസോഡ്

    അതേസമയം കൊവിഡ് കാലത്ത് മലയാള സിനിമ ഒടിടി റിലീസുകളിലേക്ക് തിരിഞ്ഞപ്പോഴും മുന്നില്‍ നിന്ന് നയിക്കാന്‍ ഫഹദ് ഫാസില്‍ എന്ന താരമുണ്ട്. ജോജി, സി യു സൂണ്‍, ഇരുള്‍, മാലിക് എന്നീ ചിത്രങ്ങളാണ് ഫഹദിന്റേതായി ഒടിടിയിലൂടെ റിലിസ് ചെയ്തത്. ഇതെല്ലാം ഹിറ്റുകളായി മാറുകയും ചെയ്തു. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ജോജി രാജ്യാന്തര തലത്തില്‍ പോലും ചര്‍ച്ചയായി മാറിയ സിനിമയാണ്.

    Recommended Video

    ഫഹദും നസ്രിയയും കൂടിയാൽ പിന്നെ കുട്ടി കളിയാണ്.. വീഡിയോ കാണാം | FilmiBeat Malayalam
    മറ്റ് ഭാഷകളിലും

    ഇപ്പോഴിതാ മറ്റ് ഭാഷകളിലും സജീവമാവുകയാണ് ഫഹദ് ഫാസില്‍. അല്ലു അര്‍ജുന്‍ ചിത്രം പുഷ്പയിലൂടെ തെലുങ്കില്‍ അരങ്ങേറുകയാണ് ഫഹദ് ഫാസില്‍. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് ഫഹദ് എത്തുന്നത്. ഫഹദിന്റെ ജന്മദിനത്തില്‍ പുഷ്പയുടെ അണിയറ പ്രവര്‍ത്തകര്‍ പ്രത്യേക പോസ്റ്ററും തയ്യാറാക്കിയിരുന്നു. വിക്രം എന്ന ചിത്രത്തിലൂടെ തമിഴിലേക്ക് ഒരിടവേളയ്ക്ക് ശേഷം എത്തുകയാണ് ഫഹദ്. കമല്‍ ഹാസന്‍, വിജയ് സേതുപതി എന്നിവര്‍ക്കൊപ്പമാണ് വിക്രമില്‍ അഭിനയിക്കുന്നത്. ലോകേഷ് കനകരാജ് ആണ് സിനിമയുടെ സംവിധായകന്‍. മലയാളത്തിലും ഫഹദിന്റേതായി സിനിമകള്‍ അണിയറയിലുണ്ട്.

    Read more about: fahadh faasil lal jose
    English summary
    This Is Why Director Lal Jose Said No To Fahadh Faasil
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X