For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രിയങ്കയ്ക്കും നിക്കിനും പിറന്നത് പെണ്‍കുഞ്ഞ്! വാടക ഗര്‍ഭധാരണം തിരഞ്ഞെടുക്കാനുള്ള കാരണം ഇത്‌

  |

  ഇന്നലെ അര്‍ധ രാത്രിയോടെയാണ് തങ്ങള്‍ അച്ഛനും അമ്മയുമായ വിവരം പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും ആരാധകരുമായി പങ്കുവെക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് താരദമ്പതികള്‍ തങ്ങളുടെ ഇടയിലേക്ക് പുതിയൊരാള്‍ കൂടി എത്തിയ വിവരം ആരാധകരെ അറിയിച്ചത്. വാടക ഗര്‍ഭധാരണത്തിലൂടെയായിരുന്നു പ്രിയങ്കയും നിക്കും മാതാപിതാക്കളായി മാറിയത്. തങ്ങളുടെ ജീവിതത്തിന്റെ അടുത്ത ഘട്ടത്തെക്കുറിച്ചും അച്ഛനും അമ്മയും ആകുന്നതിനെക്കുറിച്ചുമൊക്കെ ഈയ്യടുത്ത് പ്രിയങ്ക മനസ് തുറന്നിരുന്നു. എങ്കിലും താരത്തിന്റെ ആ പ്രഖ്യാപനം ആരാധകരെ തീര്‍ത്തും ഞെട്ടിക്കുന്നതായിരുന്നു. ലോകമമെമ്പാടും ആരാധകരുള്ള താരങ്ങളാണ് പ്രിയങ്കയും നിക്കും. തങ്ങളുടെ പ്രിയ താരങ്ങളും ഈ പുതിയ യാത്രയ്ക്ക് ആശംസകള്‍ നേരുകയാണ് ആരാധകരും സിനിമാ ലോകവും.

  മുന്‍ഭര്‍ത്താവിനെ വീണ്ടും സ്വീകരിക്കാനുള്ള തിടുക്കമല്ല; സാമന്ത ആ പോസ്റ്റ് ഡിലീറ്റ് ചെയ്തതിന്റെ യഥാർഥ കാരണമിത്

  പ്രിയങ്കയും നിക്കും ഒരു കുട്ടിയുണ്ടാകാനായി കഴിഞ്ഞ കുറച്ച് നാളുകളായി ഒരുപാട് ആഗ്രഹിച്ചിരുന്നുവെന്നാണ് ഒരു സുഹൃത്തിന്റെ വാക്കുകളെ അടിസ്ഥാനമാക്കി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ രണ്ടു പേരുടേയും ജോലിത്തിരക്കുകള്‍ അതിന് തടസമായി മാറുകയായിരുന്നു. ഈ തിരക്കുകളാണ് പ്രിയങ്കയേയും നിക്കിനേയും മറ്റ് സാധ്യതകള്‍ തേടാന്‍ തോന്നിപ്പിക്കുന്നത്. ഇങ്ങനെ ഇരുവരും വാടക ഗര്‍ഭധാരണം എന്ന മാര്‍ഗ്ഗത്തിലേക്ക് എത്തുകയായിരുന്നു. സതേണ്‍ കാലിഫോര്‍ണിയയിലുള്ളൊരു സ്ത്രീയുമായി മാച്ച് ആകുന്നതോടെ പ്രിയങ്കയുടേയും നിക്കിന്റേയും സ്വപ്‌നവും തെളിഞ്ഞ് വരികയായിരുന്നു.

  ''കുട്ടികളുണ്ടാകാതിരിക്കാന്‍ പ്രിയങ്കയ്ക്ക് യാതൊരു തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടായിരുന്നില്ല. രണ്ടുപേരുടേയും ജോലി തിരക്കുകളായിരുന്നു വെല്ലുവിളിയായി നിന്നത്. ഇതോടെയാണ് അവര്‍ വാടകഗര്‍ഭ ധാരണമെന്ന മാര്‍ഗം തിരഞ്ഞെടുക്കുന്നത്. മാച്ച് ആയ സ്ത്രീയെ കണ്ട് സംസാരിക്കുകയും ചെയ്തിരുന്നു. അവരെ ഇരുവര്‍ക്കും ഇഷ്ടമാവുകയും ചെയ്തിരുന്നു'' എന്നായിരുന്നു സുഹൃത്ത് പറഞ്ഞത്. ഇരുവര്‍ക്കും ജനിച്ചിരിക്കുന്നത് പെണ്‍കുഞ്ഞ് ആണെന്നാണ് ഒരു യുഎസ് വാരിക റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിക്കും പ്രിയങ്കയും ആഗ്രഹിക്കുന്നത് രണ്ട് കുട്ടികളെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സതേണ്‍ കാലിഫോര്‍ണിയയിലെ ആശുപത്രിയിലായിരുന്നു കുട്ടിയുടെ ജനനം. 12 ആഴ്ച നേരത്തെയാണ് കുട്ടിയുടെ ജനനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതിനാല്‍ കുറച്ച്‌നാള്‍ ആശുപത്രിയില്‍ കഴിയേണ്ടി വരും കുഞ്ഞിനെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

  ഏപ്രിലായിരുന്നു പ്രിയങ്കയും നിക്കും കുഞ്ഞിന്റെ വരവ് പ്രതീക്ഷിച്ചിരുന്നത്. അതുകൊണ്ട് തന്നെ ആ സമയത്തെ തന്റെ ഷെഡ്യൂളുകളെല്ലാം പ്രിയങ്ക മാറ്റി വെക്കുകയും ചെയ്തിരുന്നു. അതേസമയം, ആരാധക ലോകത്തെ ന്തോഷിപ്പിച്ച ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കോമണ്‍ കുറിപ്പിലൂടെയാണ് പ്രിയങ്കയും നിക്കും അറിയിച്ചത്. ''വാടകഗര്‍ഭ പാത്രത്തിലൂടെ ഞങ്ങളൊരു കുഞ്ഞിനെ സ്വാഗതം ചെയ്ത വിവരം ഏറെ സന്തോഷത്തോടെ നിങ്ങളെ അറിയിക്കുന്നു. ഞങ്ങള്‍ കുടുംബത്തില്‍ ശ്രദ്ധിക്കാന്‍ തീരുമാനിച്ച ഈ സമയത്ത് ഞങ്ങള്‍ക്ക് അല്‍പ്പം സ്വകാര്യത നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. ഒരുപാട് നന്ദി'' എന്നായിരുന്നു കുറിപ്പില്‍ പറഞ്ഞിരുന്നത്.

  നേരത്തെ കുട്ടികളെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമുള്ള പ്രിയങ്കയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ''ഞങ്ങളുടെ ഭാവി ജീവിതത്തെക്കുറിച്ചുള്ള സ്വപ്നങ്ങളില്‍ വളരെ പ്രധാനപ്പെട്ടൊരു ഭാഗമാണ് അവര്‍. ദൈവാനുഗ്രഹത്താല്‍ അത് സംഭവിക്കുമ്പോള്‍ സംഭവിക്കും'' എന്നായിരുന്നു പ്രിയങ്ക ചോപ്ര അഭിമുഖത്തില്‍ പറഞ്ഞത്. നിക്കിന്റേയും തന്റേയും തിരക്കുകളാണോ ഇപ്പോള്‍ കുട്ടിഖള്‍ വേണ്ട എന്ന തീരുമാനത്തിന് പിന്നിലെന്ന ചോദ്യത്തിനും പ്രിയങ്ക മറുപടി അല്ലെന്നായിരുന്നു പ്രിയങ്കയുടെ മറുപടി. വാനിറ്റി ഫെയറിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രിയങ്ക മനസ് തുറന്നത്. മാതാപിതാക്കള്‍ ആയാല്‍ കരിയറിലെ തിരക്കുകള്‍ കുറക്കുന്നതിന് താനും നിക്കും തയ്യാറാണെന്നും പ്രിയങ്ക പറഞ്ഞിരുന്നു. ഈ വാക്കുകള്‍ ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

  Priyanka chopra's natural hair mask

  അതേസമയം മെട്രിക്ര്‌സ് ഫോര്‍ ആണ് പ്രിയങ്കയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. ജീ ലേ സര എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് തിരികെ വരാന്‍ തയ്യാറെടുക്കുകയാണ് പ്രിയങ്ക ചോപ്ര.

  Read more about: priyanka chopra nick jonas
  English summary
  This Is Why Priyanka Chopra And Nick Jonas Opted For Surrogacy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion