ഇൻസ്റ്റ​ഗ്രാമിലെ ആ വൈറൽ പാട്ടിന്റെ ഉടമയെ ഒടുവിൽ കണ്ടെത്തി; ഒന്നല്ല ഇനിയുമുണ്ട് ട്രെന്റഡിം​ഗ് പാട്ടുകൾ

ഇൻസ്റ്റ​ഗ്രാം റീൽസിലൂടെ ഇപ്പോൾ ട്രെന്റഡിം​ഗ് ആയി കൊണ്ടിരിക്കുന്നത് കുറേ ഭക്തി ​ഗാനവും അത് പാടുന്ന 'ശ്രീനവൽകിഷോരി' എന്ന പെൺകുട്ടിയുമാണ്. ചെറിയ കാലയളവിൽ വലിയൊരു കൂട്ടം ആരാധകരെ ഉണ്ടാക്കാൻ ഈ പെൺകുട്ടിക്ക് സാധിച്ചു. എന്നാൽ ആ മലയാളം ഭക്തി ​ഗാനങ്ങളുടെ യഥാർത്ഥ ഉടമ ശ്രീനവൽ കിഷോരി അല്ല. ശ്യാമ എന്ന കലാകാരിയാണ് മലയാളത്തിൽ ട്രെൻ്റഡിം​ഗ് ആയ പാട്ടുകളുടെ യഥാർത്ഥ ശബ്ദം.

മിഴിയഴക് നിറയും രാധ, രാഘവ രാമ, ചോറ്റാനിക്കര അമ്മയല്ലേ... തുടങ്ങിയ പാട്ടുകൾ പാടിയത് ശ്യാമയാണ്. എന്നാൽ ഇപ്പോഴും ആളുകൾ വിശ്വസിക്കുന്നത് അതൊരു കൊച്ചു കുട്ടി പാടിയതാണെന്നാണ്. അത്തരമൊരു തെറ്റിദ്ധാരണ ഉണ്ടായതിൽ സംശയമില്ല, കുഞ്ഞു കുട്ടികളുടെ ശബ്ദമാണ് ശ്യാമയുടേത്. എന്നാൽ ഭക്തി​ഗാനങ്ങൾ മാത്രമല്ല, ചലചിത്ര ​ഗാനങ്ങളും ശ്യാമക്ക് പാടാൻ സാധിക്കും. ശ്യാമയുടെ അച്ഛൻ ഒരു പാട്ടുകാരനായിരുന്നു. അദ്ദേഹം ഒരു ട്രൂപ്പ് നടത്തിയിട്ടുണ്ട്. വീട്ടിൽ ഒരു പാട്ടുകാരൻ ഉണ്ടായിരുന്നതിനാൽ ശ്യാമക്ക് ഈ മേഖലയിലേക്ക് എത്തിപ്പെടാൻ വലിയ ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടാവില്ല.

shyama

എൽ.കെ.ജി, യു.കെ.ജി ക്ലാസുകളിൽ പഠിക്കുമ്പോഴാണ് പാട്ടിലേക്ക് വരുന്നത്. നിരവധി ഭക്തി ​ഗാനങ്ങളിലൂടെയാണ് ശ്യാമയുടെ ശബ്ദം മലയാളികൾ കേൾക്കാൻ തുടങ്ങിയത്. 2010 ലാണ് മിഴിയഴക് നിറയും രാധ എന്ന ​ഗാനം റിലീസ് ചെയ്യുന്നത്. അത് വമ്പൻ ഹിറ്റായി. അതിനു ശേഷം വളരെ കുറച്ച് പാട്ടുകൾ മാത്രമാണ് പാടിയത്. ഏകദേശം 2002 മുതൽ ഈ മേഖലയിൽ ശ്യാമയുണ്ട്. എന്നാൽ ശ്യാമയെ ആരും തിരിച്ചറിഞ്ഞിരുന്നില്ല.

"ഒരിക്കൽ ​ഗുരുവായൂരിൽ പോയപ്പോൾ ഞാൻ പാടിയ പാട്ടിന്റെ സിഡി വാങ്ങാൻ ഒരാൾ എന്നെ നിർബന്ധിച്ചു. നല്ല പാട്ടാണെന്നും പറഞ്ഞായിരുന്നു സംസാരിച്ചത്. ഞാൻ തന്നെയാണ് പാടിയത് എന്ന് എനിക്ക് പറയാൻ ഒരു ബുദ്ധിമുട്ട് തോന്നി. കൂടെ അച്ഛനും അമ്മയും ഉണ്ടായിരുന്നത് കൊണ്ട് അവർ പറഞ്ഞു ഇവളാണ് ഇത് പാടിയത് എന്ന്. ശരിക്കും അതൊക്കെ ആസ്വദിക്കാറുണ്ട്. എനിക്ക് പറയാൻ മടിയാണ്, ഞാനാണ് ഇത് ചെയ്തതെന്ന്. ഞാൻ പാടിയ പാട്ടുകൾ ആളുകൾക്ക് ഇഷ്ടമാണെന്ന് കേൾക്കുന്നതും സന്തോഷം." ശ്യാമ പറഞ്ഞു.

"സം​ഗീതത്തിൽ തന്നെയാണ് ശ്യാമ തന്റെ കരിയറും ഫോക്കസ് ചെയ്യുന്നത്. ഇപ്പോൾ രുദ്ര അക്കാദമി ഓഫ് പെർഫോമിം​ഗ് ആർട്സിൽ ഫാക്വൽറ്റിയാണ് ശ്യാമ. തുടക്കത്തിൽ വീടിനടുത്തുള്ള ചെറിയ പരിപാടികൾക്കെല്ലാം പാട്ടു പാടിയിട്ടുണ്ട്. അല്ലാതെ കൊച്ചിയിൽ വന്നു പ്രോ​ഗ്രാം ചെയ്തിട്ടുമുണ്ടായിരുന്നു. പിന്നെ ഡി​ഗ്രിക്ക് പോകുമ്പോൾ അറ്റൻ്റൻസ് പോവാതിരിക്കാൻ വേണ്ടി പ്രോ​ഗ്രാമുകൾ അൽപം കുറച്ചു. അപ്പോഴും റെക്കോർഡിം​ഗ് ഉണ്ടായിരുന്നു." ജാം​ഗോ സേപെയ്സിൽ ശ്യാമ സംസാരിക്കുന്നു.

shyama

പിന്നീട് വീണ പഠിക്കണം എന്ന ആ​ഗ്രഹം തോന്നിയപ്പോൾ പിജി വീണയിൽ തന്നെ ചെയ്തു. ഈ സമയത്തെല്ലാം പ്രോ​ഗ്രാമുകൾ കുറക്കേണ്ടി വന്നു. അങ്ങനെ സ്വാഭികമായും വർക്കുകൾ കുറഞ്ഞു തുടങ്ങി. സ്ഥിരമായി വിളിച്ചിരുന്നവർ പോലും വിളിക്കാതെ വന്നു. അങ്ങനെയാണ് ശ്യാമക്ക് ഈ മേഖലയിൽ നിന്ന് മാറി നിൽക്കേണ്ടി വന്നത്. എന്നാൽ ചലചിത്ര ​ഗാനങ്ങൾ ഒരുപാട് പാടാൻ അ​ഗ്രഹമുണ്ടെന്ന് ശ്യാമ പറഞ്ഞിരുന്നു. അത്തരത്തിൽ പുതിയൊരു ചിത്രത്തിൽ താരം പാടിയിട്ടുമുണ്ട്.

'ശ്രീനവൽകിഷോരി' എന്ന പെൺകുട്ടിയെ മലയാളികൾ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. ചെറുപ്പക്കാർ ഭക്തി മാർ​ഗത്തിലേക്ക് തിരിഞ്ഞു എന്ന രീതിയിലാണ് ട്രോളുകൾ ഉണ്ടാവുന്നത്. അഞ്ചു ഭാഷകളിലാണ് കിഷോരി പാട്ടു പാടുന്നത്. അതിലൂടെ ഹിറ്റായ മലയാളം ഭക്തി ​ഗാനമാണ് രാഘവ രാമാ എന്ന് തുടങ്ങുന്നത്. ഈ പാട്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെന്റഡിം​ഗാണ്.

More from Filmibeat

Read more about: instagram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X