സിനിമയിൽ അഭിനയിക്കാൻ കാരണം മോഹൻലാൽ; അദ്ദേഹം നേരിട്ട് വന്ന് എന്റെ ഫോട്ടോസ് എടുത്തു: ചാർമിള

സിബി മലയിൽ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായിരുന്നു ധനം. ഒരു ത്രില്ലർ സ്വഭാവമുള്ള ചിത്രത്തിൽ നായികയായി എത്തിയത് അന്ന് പുതുമുഖമായിരുന്ന ചാർമിളയായിരുന്നു. മലയാളികൾക്ക് ചീരപ്പൂവുകളുമായി എത്തിയ സുന്ദരി പിന്നീട് നിരവധി സിനിമകളിലും അഭിനയിച്ചു. ചാർമിള ഒരു അന്യഭാഷാ നായികയാണെന്ന് ആർക്കും ആ സമയത്ത് അറിയില്ലായിരുന്നു. മാത്രമല്ല സിനിമകളിൽ ചാർമിള സജീവമാവാൻ കാരണം സാക്ഷാൻ മോഹൻലാൽ തന്നെയായിരുന്നു. കൈരളി ടിവിയിലെ പഴയൊരു അഭിമുഖത്തിനിടെ ചാർമിള സിനിമയിൽ എത്തിയതിനെ കുറിച്ച് പറയുന്നു.

"മോഹൻലാൽ സാർ മികച്ച അഭിനേതാവാണ് എന്ന് എല്ലാവർക്കുമറിയാം. എന്നാൽ മറ്റുള്ളവർക്കു വേണ്ടി എന്ത് സഹായത്തിനും ഒപ്പം ഉണ്ടാവുന്ന നല്ലൊരു മനുഷ്യസ്നേഹി കൂടിയാണ് അദ്ദേഹം. എന്റെ അച്ഛന് ഞാൻ സിനിമയിൽ അഭിനയിക്കുന്നതിനോട് ഒട്ടും താത്പര്യമുണ്ടായിരുന്നില്ല. പക്ഷേ എനിക്ക് എങ്ങനെയെങ്കിലും സിനിമയിൽ അഭിനയിക്കുക എന്നതായിരുന്നു ലക്ഷ്യം. അതിനായി സ്കൂളിൽ പോകാതെ ഭക്ഷണം കഴിക്കാതെ ഞാൻ പ്രതിഷേധം അറിയിച്ചു. പ്രതിഷേധത്തിനൊടുവിൽ ഒരുവിധം അച്ഛൻ സമ്മതിച്ചു.

Actress Charmila

അങ്ങനെ പ്രൊഡ്യൂസർ ബാലാജി അങ്കിൾ പറഞ്ഞിട്ടാണ് സിനിമയിലേക്ക് അവസരം വരുന്നത്. മോഹൻലാൽ സാറിന്റെ ഭാര്യാ പിതാവാണ് ബാലാജി അങ്കിൾ. എന്നാൽ ഒന്നു രണ്ടു സിനിമകൾക്കു ശേഷം സിനിമാ അഭിനയം ഉപേക്ഷിക്കണമെന്ന് അച്ഛൻ നേരത്തെ പറഞ്ഞു. സാധാരണ​ഗതിയിൽ സിനിമയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കാനായി പോർട്ടഫോളിയോ എടുക്കും. പക്ഷേ അച്ഛൻ അതൊന്നും ചെയ്യാൻ അനുവദിച്ചില്ല. ഇത് മോഹൻലാൽ സാർ ശ്രദ്ധിച്ചിരുന്നു. അദ്ദേഹം ഇതിനെ കുറിച്ച് അച്ഛനോട് സംസാരിച്ചു.

ചാർമിള നന്നായി അഭിനയിക്കുന്നുണ്ടല്ലോ, അതിനാൽ നല്ല ഫോട്ടോസ് എടുത്താൽ നല്ല സിനിമകളിലേക്ക് അവസരങ്ങൾ ലഭിക്കുമെന്ന് അദ്ദേഹം അച്ഛനോട് പറഞ്ഞു. അവളെ കെട്ടിച്ചുവിടണം, അല്ലെങ്കിൽ പഠിക്കട്ടെ എന്നായിരുന്നു അച്ഛന്റെ മറുപടി. എന്നാൽ അദ്ദേഹത്തിന് മനസിലായി എനിക്ക് അഭിനയിക്കാൻ താത്പര്യമുണ്ടെന്ന്. അന്ന് ഷൂട്ടിം​ഗ് കഴിഞ്ഞിട്ട് വൈകുന്നേരം കുറച്ച് ഫോട്ടോസ് എടുക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങൾ താമസിച്ചിരുന്ന ഹോട്ടലിന്റെ ​ഗ്രൗണ്ട് ഫ്ലോറിൽ നല്ലൊരു സ്പെസ് ഉണ്ടായിരുന്നു.

മോഹൻലാൽ സാർ തന്നെ നേരിട്ട് വന്ന് എന്റെ ഫോട്ടോസ് എടുത്ത് മറ്റു നിർമ്മാതാക്കൾക്ക് ആ പോർട്ട്ഫോളിയോ നൽകി. അതുവഴിയാണ് ഒരുപാട് സിനിമാ അവസരങ്ങൾ ലഭിച്ചത്." ചാർമിള പറയുന്നു. മോഹൻലാലിനെ സംബന്ധിച്ച് ഒരു അന്യഭാഷാ നടിക്കു വേണ്ടി പോർട്ട്ഫോളിയോ ചെയ്യേണ്ട ആവശ്യമില്ല. എങ്കിലും അവരുടെ സിനിമയോടുള്ള താത്പര്യത്തെ മോഹൻലാൽ ബഹുമാനിക്കുകയും എതിനു ചാർമിളയെ സഹായിക്കുകയും ചെയ്തു.

Actress Charmila

ചാർമിളയുടെ ആദ്യ മലയാള സിനിമയായിരുന്നു ധനം. അതിനാൽ ഒരുപാട് സമയം എടുത്തിട്ടാണ് ചാർമിളയുടെ ഭാ​ഗങ്ങളെല്ലാം ഷൂട്ട് ചെയ്തത്. മോഹൻലാലിനൊപ്പമുള്ള ചില രം​ഗങ്ങൾ ഷൂട്ട് ചെയ്തപ്പോൾ അധിക സമയം വേണ്ടി വന്നിട്ടുണ്ട്. പക്ഷേ ഇതിനൊന്നും പരിഭവം പറയാതെ അദ്ദേഹം ക്ഷമയോടെ നിന്നുവെന്നും ചാർമിള പറയുന്നു.

മനസേ മൗനമാ എന്ന തമിഴ് സിനിമയിൽ ചാർമിളക്കൊപ്പം ഒരു പുതുമുഖമായിരുന്നു അഭിനയിച്ചത്. ഡയലോ​ഗ് പറയാൻ പോലും ആ നായകന് അറിയില്ലായിരുന്നു. അന്ന് ഒരുപാട് ദേഷ്യം വന്നിട്ടുണ്ട്. എന്നാൽ മോഹൻലാൽ സാർ എനിക്ക് വേണ്ടി ക്ഷമിച്ചു നിന്നത് ഓർക്കുമ്പോൾ ശരിക്കും അത്ഭുതം തോന്നുന്നു. ചാർമിള പറയുന്നു.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X