ലിസിയുടെ നടത്തത്തിന് ഒരു പ്രശ്നമുണ്ട്; ഡാൻസ് കളിക്കാനുള്ള കഴിവുണ്ടാവില്ലെന്ന് ഞാൻ തെറ്റിദ്ധരിച്ചിട്ടുണ്ട്
മലയാള സിനിമയുടെ സുവർണ കാലഘട്ടത്തിൽ അതിമനോഹര സിനിമകൾ സംവിധാനം ചെയ്ത സംവിധായകനും മികച്ച അഭിനേതാവുമാണ് ബാല ചന്ദ്രമേനോൻ. നിരവധി നായികമാരെ മലയാള സിനിമക്ക് അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. ശോഭന, പാർവതി, ലിസി, ആനി തുടങ്ങി ഒരുപാട് നായികമാർ സിനിമയിലേക്ക് കാലെടുത്തു വെച്ചത് ബാല ചന്ദ്രമേനോൻ സിനിമകളിലൂടെയാണ്.
ബാല ചന്ദ്രമേനോന്റെ സഹോദരിയായിട്ട് അരങ്ങേറ്റം കുറിച്ച നായികയാണ് ലിസി. മോഹൻലാലിനൊപ്പം നിരവധി സിനിമകളിൽ ലിസി നായികയായിട്ട് അഭിനയിച്ചു. ഇത്തിരി നേരെ ഒത്തിരി കാര്യം എന്ന ബാല ചന്ദ്രമേനോൻ സിനിമയിലൂടെയാണ് ലിസി സിനിമയിലേക്ക് എത്തുന്നത്. സിനിമയെ കുറിച്ചുള്ള ചില ഓർമകൾ ബാല ചന്ദ്രമേനോനും ലിസിയും അമൃത ടിവിയിലൂടെ പങ്കുവെച്ച വീഡിയോ വീണ്ടും വൈറലാവുന്നു.

"നായികയെ കൊണ്ടു വന്നു എന്ന് പറയുവാൻ സാധിക്കില്ല. അതൊരു നിമിത്തവും നിയോഗവുമാണ്. ഇത്തിരി നേരം ഒത്തിരിക്കാര്യം എന്ന സിനിമയിലൂടെയാണ് ലിസി അഭിനയ രംഗത്തേക്ക് എത്തിക്കുന്നത്. അന്ന് ലിസി പ്ലസ് വൺ പഠിച്ചു കൊണ്ടിരിക്കുകയാണ്. എന്റെ അനിയത്തിയായിട്ട് അഭിനയിക്കേണ്ട കുട്ടിക്ക് അത്യാവശ്യം ഫെയർ സ്കിൻ വേണമെന്ന് നിർബന്ധമുണ്ടായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് ലിസിയെ കണ്ടു മുട്ടുന്നത്. എന്നാൽ ഞാൻ പ്രതീക്ഷിച്ചൊരു മുഖം ആയിരുന്നില്ല ലിസിക്ക്.
പൊതുവെ എന്റെ സിനിമകളിലൂടെ വന്ന നായികമാരെല്ലാം കേരളീയ ലുക്കുള്ളവരാണ്. പക്ഷേ ലിസിക്ക് വേറിട്ടൊരു മുഖമായിരുന്നു. ലിസിയെ കണ്ടാൽ മലയാളിയല്ലെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കും. അങ്ങനെയാണ് ലിസി എന്റെ സിനിമയിൽ എത്തുന്നത്." ബാലചന്ദ്രമേനോൻ പറയുന്നു. സിനിമയിൽ എത്തിയ കാലം മുതൽ മേനോൻ സാറിനോട് തുറന്നു സംസാരിക്കാൻ വലിയ പേടിയായിരുന്നു. വിവാഹത്തിനു ശേഷമാണ് കുറച്ചെങ്കിലും ഫ്രീയായിട്ട് സംസാരിക്കാൻ ധൈര്യം വന്നതന്ന് ലിസി പറയുന്നുണ്ട്.
ലിസി തെലുഗിലും തമിഴിലും അഭിനയിച്ചിട്ടുണ്ട്. വിക്രം എന്ന പഴയ തമിഴ് ചിത്രത്തിൽ കമൽഹാസന്റെ നായികയായിട്ട് ലിസി അഭിനയിച്ചിട്ടുണ്ട്. എന്നാൽ ലിസിയെ കുറിച്ച് രസകരമായ ഒരു കാര്യമാണ് ബാല ചന്ദ്രമേനോൻ പറയുന്നത്. "ലിസിയുടെ നടത്തത്തിൽ എപ്പോഴും പ്രശ്നമുണ്ടായിരുന്നു. എല്ലാവരും നടക്കുന്ന പോലെയല്ല ലിസി നടക്കുന്നത്. അതിനാൽ ഈ കുട്ടിക്ക് ഡാൻസ് കളിക്കാനുള്ള കഴിവുണ്ടാവില്ലെന്ന് ഞാൻ തെറ്റിദ്ധിരിച്ചു. പക്ഷേ വർഷങ്ങൾക്കു ശേഷം വിക്രം എന്ന സിനിമയിൽ കമൽഹാസനൊപ്പം അതിഗംഭീരമായി ഡാൻസ് ചെയ്യുന്നത് ഞാൻ കണ്ടു.

എനിക്ക് ശരിക്കും അഭിമാനം തോന്നി. അന്ന് തന്നെ ലിസിയെ വിളിച്ച് സംസാരിച്ചു." ബാല ചന്ദ്രമേനോൻ പറയുന്നു. ബാല ചന്ദ്രമേനോൻ സിനിമകളിൽ നിന്നും അഭിനയത്തിന്റെ ചുവടുകൾ വെച്ച് വരുന്ന നായികമാർക്ക് മറ്റു സിനിമാ സെറ്റുകളിൽ എത്തിയാൽ വലിയ ബുദ്ധിമുട്ടുണ്ടാവുമെന്നാണ് ലിസി പറയുന്നത്.
"സാറിനോട് ഒരുപാട് സംസാരിച്ചിട്ടില്ല. അഭിനയിക്കേണ്ടതു പോലും എങ്ങനെ വേണമെന്ന് സാർ കാണിച്ചു തരും, എന്നിട്ട് അതുപോലെ ചെയ്യും. ആദ്യ നാലു ചിത്രവും മേനോൻ സാറിനൊപ്പമായിരുന്നു. എന്നാൽ മറ്റു സംവിധായകരുടെ കൂടെ വർക്ക് ചെയ്യുമ്പോൾ വലിയ ബുദ്ധിമുട്ടാണ്. മേനോൻ സാറിനെ പോലെ എല്ലാവരും അഭിനയിച്ച് കാണിച്ചു തരുമെന്നായിരുന്നു ഞാൻ ഓർത്തത്." ലിസി പറയുന്നു.


Click it and Unblock the Notifications











