'ജബ് വി മെറ്റ്' സിനിമയിൽ ഭൂമിക ചൗളയായിരുന്നു നായിക; മണിരത്നം ചിത്രത്തിലെ അവസരവും നഷ്ടമായി
മോഹൻലാലിന്റെ നായികയായി മലയാള സിനിമയിലേക്ക് എത്തിയ താരമാണ് 'ഭൂമിക ചൗള'. ബ്ലെസ്സി സംവിധാനം ചെയ്ത 'ഭ്രമര'ത്തിലൂടെയാണ് ഭൂമിക മലയാളികൾക്ക് പ്രിയങ്കരിയാണ്. അതിനു മുന്നേ മറ്റു ഭാഷകളിലും ഭൂമിക സിനിമകൾ ചെയ്യുന്നുണ്ടായിരുന്നു. എന്നാൽ ആരാധകരുടെ ഫേവറൈറ്റ് ചിത്രം സൂര്യ നായകനായ 'സില്ലിനൊരു കാതൽ' തന്നെയാണ്. ഐശ്വര്യ എന്ന കഥാപാത്രത്തിന് ലഭിച്ച സ്വീകാര്യത വളരെ വലുതായിരുന്നു. ഇപ്പോൾ ചില കഥാപാത്രങ്ങൾ നഷ്ടമായതിനെ കുറിച്ച് ഭൂമിക ചൗള തുറന്നു പറഞ്ഞത് വീണ്ടും ചർച്ചയാവുന്നു.
മുൻപൊരിക്കൽ ഒരു അഭിമുഖത്തിനിടെ ജബ് വി മെറ്റ് എന്ന സിനിമയിലേക്കുള്ള അവസരം നഷ്ടമായതിനെ കുറിച്ച് ഭൂമിക ചൗള പറഞ്ഞിരുന്നു. ഇപ്പോൾ ആ വാർത്ത സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ച ചെയ്യപ്പെടുന്നു. ഒരോരുത്തർക്കും അവർക്ക് വിധിച്ചത് മാത്രമാണ് ലഭിക്കുന്നത്. എന്നാൽ പലതരത്തിൽ ഭൂമികക്ക് അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. ഷാഹിദ് കപൂറും കരീന കപൂറും പ്രധാന വേഷത്തിലെത്തിയ 'ജബ് വി മെറ്റി'ൽ നായികയായി പരിഗണിച്ചത് ഭൂമികയെ ആയിരുന്നു.

സിനിമയിൽ നിന്നും ഒരുപാട് അവസരങ്ങൾ ഭൂമികക്ക് വന്നിട്ടുണ്ട്. എന്നാൽ താരം സെലക്ടീവായിരുന്നു. എല്ലാ വേഷങ്ങളും ചെയ്യാറില്ലായിരുന്നു. ഒരു ബിഗ് ബഡ്ജറ്റ് സിനിമയിൽ അഭിനയിക്കാൻ ഭൂമികക്ക് അവസരം വന്നിരുന്നു. ആ ചിത്രം ചെയ്യാനിരുന്നതാണ്. എന്നാൽ പെട്ടെന്നൊരു ദിവസം സിനിമയിലെ നായകൻ, നായിക, ചിത്രത്തിന്റെ ടൈറ്റിൽ പോലും മാറ്റി. ആ ചിത്രത്തിനു വേണ്ടി ഏകദേശം 1 വർഷത്തോളം കാത്തിരുന്നു. അതിനു ശേഷം അടുത്ത പ്രൊജക്ടും നടന്നില്ല. സിനിമ മേഖല ഒരു ചൂതാട്ട കളിയാണെന്നാണ് ഭൂമിക പറയുന്നത്.
അത് മാത്രമല്ല ഏതെല്ലാം സിനിമകൾ നടക്കുമെന്നും നടക്കില്ല എന്നും ആർക്കും പറയാൻ സാധിക്കില്ല. ഭൂമികക്ക് സിനിമയിൽ പല തരത്തിൽ അവഗണന നേരിട്ടതും ഇത്തരം അനുഭവങ്ങളിലൂടെയാണ്. 'യുവകുടു' എന്ന തെലുഗു ചിത്രത്തിലൂടെയാണ് ഭൂമിക ചൗള സിനിമയിലെത്തുന്നത്. അതിനു ശേഷം ബദ്രി, ഖുഷി, റോജാ കൂട്ടം അങ്ങനെ മികച്ച ഒരുപിടി ചിത്രങ്ങൾ. തെന്നിന്ത്യയിൽ മാത്രമല്ല ഹിന്ദി, ബോജ്പൂരി, പഞ്ചാപി ഭാഷകളിലെ സിനിമകളിലും ഭൂമിക അഭിനയിച്ചിട്ടുണ്ട്.

സൂപ്പർ ഹിറ്റ് ചിത്രം ജബ് വി മെറ്റിലേക്ക് നായികയായി പരിഗണിച്ചതിനു ശേഷം പിന്നീട് അപ്രതീക്ഷിതമായി സിനിമയിൽ നിന്നും പുറത്തായി. അത് ഭൂമികക്ക് വല്ലാത്ത വിഷമം ഉണ്ടാക്കി. ബോബി ഡിയോളും ഭൂമിക ചൗളയും പ്രധാന വേഷത്തിലെത്തുന്ന സിനിമയായിരുന്നു 'ജബ് വി മെറ്റ്'. പക്ഷേ പിന്നീട് ബോബി ഡിയോൾ മാറി ഷാഹിദ് കപൂർ വന്നു, ഭൂമിക മാറി ആയിഷ ടാക്കിയ വന്നു. എന്നാൽ അവസാനം ചിത്രീകരണം തുടങ്ങിയപ്പോൾ കരീനയും ഷാഹിദ് കപൂറും. ബോബി ഡിയോളിനും നഷ്ട ബോധം തോന്നിയ സിനിമയായിരുന്നു ജബ് വി മെറ്റ്.
ഈ ചിത്രത്തിന്റെ തകർച്ചക്കു ശേഷം മണിരത്നം സംവിധാനം ചെയ്ത കണ്ണത്തിൽ മുത്തമിട്ടാൽ, മുന്നാഭായ് എം.ബി.ബി.എസ്, എന്നീ ചിത്രങ്ങളും കരാർ ഒപ്പിട്ടു. പക്ഷേ ഈ രണ്ട് സിനിമകളും നടന്നില്ല. മറ്റു താരങ്ങളെ വെച്ച് ആ സിനിമകൾ ചിത്രീകരിച്ചു. ഇത്രയും പ്രശ്നങ്ങൾ നേരിട്ടതിനെ തുടർന്ന് ഭൂമിക തെന്നിന്ത്യൻ സിനിമകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി. അവസാനം റിലീസ് ചെയ്തത് ഹിന്ദി ചിത്രമായ 'കിസി കാ ഭായ് കിസി കാ ജാൻ' എന്ന ചിത്രമാണ്. അതിൽ മികച്ച വേഷം ഭൂമിക ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications











