For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരേ പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന് മോഹന്‍ലാലും പ്രിയദര്‍ശനും; ലാലിനെ തല്ലാന്‍ പോയ പ്രിയന്‍

  |

  മലയാള സിനിമയിലെ ഏറ്റവും മികച്ച കൂട്ടുകെട്ടുകളില്‍ ഒന്നാണ് മോഹന്‍ലാലും പ്രിയദര്‍ശനും. ഇരുവരും ഒരുമിച്ചപ്പോഴൊക്കെ മലയാളികള്‍ക്ക് ലഭിച്ചത് എക്കാലത്തേയും മികച്ച സിനിമാനുഭവങ്ങളായിരുന്നു. ഇന്നും ആ ഹിറ്റ് കൂട്ടുകെട്ട് അതുപോലെ തന്നെ വിജയകരമായി മുന്നോട്ട് പോവുകയാണ്. പ്രിയദര്‍ശനും മോഹന്‍ലാലും ഒപ്പത്തിന് ശേഷം ഒരുമിക്കുന്ന ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

  വീണ്ടും കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത; പുത്തന്‍ ലുക്ക് കാണാം

  സിനിമയിലൊക്കെ എത്തും മുമ്പുള്ള സൗഹൃദമാണ് പ്രിയദര്‍ശനും മോഹന്‍ലാലും തമ്മിലുള്ളത്. ആ സൗഹൃദക്കൂട്ടായ്മയെക്കുറിച്ചുള്ള കഥകള്‍ മലയാള സിനിമയുടെ ചരിത്രത്തിന്റെ കൂടി ഭാഗമാണ്. ചങ്ങാതിമാര്‍ ഒരുമിച്ച് കൂടുമ്പോള്‍ പഴയ ഓര്‍മ്മകള്‍ പങ്കുവെക്കുന്നത് എന്നും ആരാധകര്‍ക്കുമൊരു വിരുന്നാണ്. രസകരമായൊരു വസ്തുത മോഹന്‍ലാലും പ്രിയദര്‍ശനും ആദ്യം തമ്മില്‍ സൗഹൃദമുണ്ടായിരുന്നില്ല. ലാലിനെ തല്ലാനായി താനും കൂട്ടുകാരും നടക്കുകയായിരുന്നുവെന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്.

  മുമ്പൊരിക്കില്‍ ജെബി ജംഗ്ഷനില്‍ എത്തിയപ്പോള്‍ മോഹന്‍ലാലിനെ തല്ലാന്‍ നടന്ന കഥ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു. താന്‍ പിന്നാലെ നടന്ന പെണ്‍കുട്ടിയുടെ പിന്നാലെ മോഹന്‍ലാലും നടന്നിരുന്നു. ഇതിന്റെ പേരില്‍ മോഹന്‍ലാലിനെ തല്ലാനായി താന്‍ കൂട്ടുകാരേയും കൂട്ടി ചെന്ന കഥയാണ് പ്രിയദര്‍ശന്‍ വെളിപ്പെടുത്തിയത്. ഇരുവരുടേയും സുഹൃത്താണ് ആ കഥ പറഞ്ഞത്.

  ''കോളേജില്‍ പഠിക്കുമ്പോള്‍ ഞാനും പ്രിയനും സ്ഥിരമായി പൂജപ്പുരയില്‍ നിന്നുമായിരുന്നു കോളേജില്‍ പോയിരുന്നത്. ലാല്‍ ചില ദിവസങ്ങളില്‍ പാളയം ബസ് സ്റ്റാന്റില്‍ പോയി നില്‍ക്കും. നിന്റെ അന്നത്തെ ഒരു കക്ഷിയെ വളയ്ക്കാനായിട്ടായിരുന്നു അത്. അന്ന് ഒരു ദിവസം നീ എന്റടുത്ത് വന്ന് ഇങ്ങനൊരുത്തന്‍ പിന്നാലെ നടക്കുന്നുണ്ടെന്നും രണ്ട് ഇടി കൊടുക്കണമെന്നും പറഞ്ഞ് എന്നേയും ശ്രീകാന്തിനേയും കൂട്ടി ലാലിനെ തല്ലാനായിട്ട് പോവുകയായിരുന്നു. അവിടെ വച്ചാണ് നിനക്ക് ഞാന്‍ ലാലിനെ പരിചയപ്പെടുത്തി തരുന്നത്'' എന്നായിരുന്നു സുഹൃത്ത് ജെബി ജംഗ്ഷനില്‍ പറഞ്ഞത്.

  ഏകദേശം ശരിയാണ്. ഞാനും ലാലും ആദ്യം പിണങ്ങിയതിന് ശേഷമാണ് സുഹൃത്തുക്കളാകുന്നതെന്നായിരുന്നു ഇതിന് പ്രിയദര്‍ശന്‍ നല്‍കിയ മറുപടി. പക്ഷെ പ്രേമം എന്നൊന്നും വിളിക്കാനാകില്ല അതിനെ. ഇന്നത്തെ പോലെ അത്ര ഫ്രീഡമൊന്നും അന്നില്ല. ഞാന്‍ പ്രണയിക്കുന്ന കാര്യം അവള്‍ക്കറിയുമോ എന്ന് തന്നെ സംശയമാണെന്നും പ്രിയദര്‍ശന്‍ പറയുന്നുണ്ട്.

  Also Read: ഞാനവളെ വഞ്ചിച്ചു, കരണ്‍ ജോഹര്‍ എന്നെ അപമാനിച്ചു; സെയ്ഫ് അലി ഖാന്റെ തുറന്നുപറച്ചില്‍

  ഒരുപാട് കാലത്തിന് ശേഷം ഈയ്യടുത്ത് അവരെ മുംബൈയില്‍ വച്ചു കണ്ടു. അടുത്ത് വരികയും സിനിമകള്‍ കണ്ടതിനെക്കുറിച്ചൊക്കെ സംസാരിക്കുകയും ചെയ്തു. ഞങ്ങള്‍ ഒരുമിച്ചായിരുന്നു ഫ്‌ളൈറ്റില്‍. സംസാരിക്കുന്നതിനിടെ ഞാന്‍ ലാലിന്റെ കാര്യം ചോദിച്ചു. അവര്‍ ലാലിന്റെ വലിയ ഫാനാണ്. പക്ഷെ ലാല്‍ ഇങ്ങനെ പിറകെ നടന്നതിനെ പറ്റി അവര്‍ക്ക് യാതൊരു അറിവുമുണ്ടായിരുന്നില്ല. എന്തൊരു അബദ്ധമമായിപ്പോയെന്ന് പറഞ്ഞു അവര്‍. ഇതൊക്കെ ബിഎ ഫസ്റ്റ് ഇയറിലെ കഥകളാണെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

  അതേസമയം താന്‍ മോഹന്‍ലാലുമായി തുറന്ന സംഘര്‍ഷത്തിലേക്ക് എത്തിയില്ലെന്നും അതിന് മുമ്പ് തന്നെ സുഹൃത്ത് ഇടപെടുകയും തങ്ങളെ പരസ്പരം പരിചയപ്പെടുത്തുകയും ചെയ്തുവെന്നും പ്രിയദര്‍ശന്‍ ഓര്‍ക്കുന്നു. ഇതിനിടെ ഒരിക്കല്‍ മോഹന്‍ലാലിനെ തല്ലാന്‍ നടന്ന കഥയും പ്രിയദര്‍ശന്‍ പറയുന്നുണ്ട്.

  മരക്കാറിനിടയിലെ പ്രധാന വെല്ലുവിളി അതായിരുന്നു | FilmiBeat Malayalam

  അന്നൊരു ദിവസം ഉത്സവം നടക്കുമ്പോള്‍ ലാലിനെ ഒറ്റയ്ക്ക് കിട്ടാനായി ഞാനും ശ്രീകാന്തും കറങ്ങി നടന്നതൊക്കെ ഓര്‍മ്മയുണ്ട്. കാരണം ഇവന് നല്ല ആരോഗ്യമാണ്. ഗുസ്തിക്കാരനാണ്. അതുകൊണ്ട് തക്കത്തിന് കിട്ടിയില്ലെങ്കില്‍ അടി ഇങ്ങോട്ട് കിട്ടും. അന്നത്തെ ബാലിശമായ കാര്യങ്ങളായിരുന്നു അതൊക്കെ എന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്.

  Read more about: priyadarshan mohanlal
  English summary
  Throwback: Director Priyadarshan Opens Up His Rift Between Mohanlal Over A Girl
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X