രാജുവിനൊപ്പം ഇതുവരെ അഭിനയിച്ചിട്ടില്ല; അന്ന് വിളിച്ചപ്പോൾ ശരിക്കും ഞെട്ടി: മഞ്ജു വാര്യർ പറയുന്നു
മലയാള സിനിമ ഏറെ ആവേശത്തോടോ ഉറ്റു നോക്കുന്ന ചിത്രമാണ് എമ്പുരാൻ. നാലു വർഷത്തിനൊടുവിൽ ലൂസിഫറിന്റെ രണ്ടാം ഭാഗം എത്തുമ്പോൾ ഒരുപാട് ചോദ്യങ്ങളും ആശങ്കകളും പ്രേക്ഷകരുടെ ഉള്ളിലുണ്ട്. മലയാള സിനിമയുടെ ബ്രഹ്മാണ്ഢ ചിത്രമായിരിക്കും എമ്പുരാൻ. അതേ പോലെ ലൂസിഫറും ഇന്നും ഒരു അത്ഭുതമാണ്. കൈരളി ചാനലിലെ പഴയൊരു അഭിമുഖത്തിനിടെ ലൂസിഫറിലെ കഥാപാത്രത്തെ കുറിച്ച് മഞ്ജു വാര്യർ സംസാരിക്കുന്നുണ്ട്. വീണ്ടും ഈ വീഡിയോ വൈറലാവുന്നു.
"എനിക്ക് വളരെ സന്തോഷമായിരുന്നു. രാജു ഇങ്ങനെ സിനിമ സംവിധാനം ചെയ്യുന്നുവെന്നും, ലൂസിഫർ എന്നാണ് സിനിമയുടെ പേരെന്നും കേട്ടപ്പോൾ ഒരുപാട് സന്തോഷം ഉണ്ടായി. രാജുവിന് സംവിധാനത്തിനോടുള്ള താത്പര്യം എല്ലാവർക്കും അറിയാവുന്നതാണ്. രാജു തന്നെ അഭിമുഖങ്ങളിലൂടെ വ്യക്തമാക്കിയിട്ടുമുണ്ട്. തീർച്ചയായും രാജു സംവിധാനം ചെയ്യുന്ന ഒരു പ്രൊജക്ട് അത്രയും പെർഫെക്ട് ആയിരിക്കുമെന്നതിൽ സംശയമില്ല. രാജുവിനെ അടുത്തറിയാവുന്നവർക്കെല്ലാം ആ ഉറപ്പുണ്ട്. പിന്നെ മോഹൻലാൽ പ്രധാന വേഷത്തിൽ എത്തുന്നു എന്നതും ശ്രദ്ധേയമാണ്.

ലൂസിഫറിലേക്ക് എത്തുന്നതിനു മുന്നേ ഞാൻ വ്യക്തിപരമായി രാജുവിനോട് അടുപ്പം സൂക്ഷിച്ചിരുന്നില്ല. എങ്കിലും ഒരിക്കൽ ഒരു സിനിമ സംവിധാനം ചെയ്യുമെന്നത് എനിക്കും ഉറപ്പുണ്ടായിരുന്നു. എന്നാൽ ഞാനും ആ സിനിമയുടെ ഭാഗമാവുമെന്ന് ചിന്തിച്ചിട്ടു പോലുമില്ല. അതിനാൽ തന്നെ രാജു ലൂസിഫറിലേക്ക് വിളിച്ചപ്പോൾ ഞെട്ടലുണ്ടായി. എന്നാൽ വെറുമൊരു കഥാപാത്രമായിരുന്നില്ല പ്രിയദർശിനി എന്നത് സിനിമ റിലീസായപ്പോൾ തന്നെ മനസിലായി. അത്രയും ശക്തയായ സ്ത്രീ കഥാപാത്രം തന്നെയായിരുന്നു രാജു തന്നത്.
രാജുവിനൊപ്പം ഇതുവരെ അഭിനയിക്കാൻ സാധിച്ചിട്ടില്ല. പക്ഷേ സംവിധാനം ചെയ്ത് സിനിമയിൽ അഭിനയിക്കാൻ സാധിച്ചു." മഞ്ജു വാര്യർ പറയുന്നു. സിനിമയിൽ എത്തിപ്പെടുമെന്നത് പണ്ടേ ഉറപ്പായിരുന്നു. എന്നാൽ അതിനു ഏറ്റവും സഹായകരമായത് നൃത്തമാണ്. യൂത്ത് ഫെസ്റ്റിവൽ കഴിഞ്ഞിട്ട് ഒരു മാഗസിനിൽ കവർ ഫോട്ടോ വന്നപ്പോഴാണ് സല്ലാപത്തിലേക്ക് മഞ്ജു വാര്യരെ വിളിക്കുന്നത്. പിന്നീടുണ്ടായത് ചരിത്രമാണ്.
2019ലാണ് ലൂസിഫർ എന്ന മഹാ ചിത്രം പറവി കൊള്ളുന്നത്. പൃഥ്വിരാജ് എന്ന നടനിൽ നിന്നും സംവിധായകനിലേക്കുള്ള ചുവടു മാറ്റം പ്രശംസനീയമാണ്. മലയാള സിനിമ അതുവരെ കാണാത്ത തരത്തിലുള്ള സിനിമാറ്റിക്ക് മാജിക്കാണ് ലൂസിഫർ സമ്മാനിച്ചത്. 2024 ൽ എമ്പുരാൻ എന്ന പേരിൽ ലൂസിഫറിന്റെ രണ്ടാം ഭാഗം റിലീസിനൊരുങ്ങുമ്പോൾ പ്രേക്ഷകരെല്ലാം ഏറെ ആവേശത്തിലാണ്.

മഞ്ജു തിരിച്ചു വരവ് നടത്തിയ ചിത്രമായിരുന്നു ഹൗ ഓൾഡ് ആർ യു. എന്നാൽ ആ ചിത്രത്തിനു ശേഷം ഒരു വമ്പൻ ഹിറ്റ് സമ്മാനിക്കാൻ താരത്തിനു സാധിച്ചിരുന്നില്ല. അങ്ങനെ നോക്കിയാൽ മഞ്ജുവിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റാണ് ലൂസിഫർ. വർഷങ്ങൾക്കു മുന്നേ പൃഥ്വിരാജ് പറഞ്ഞിരുന്നു എന്നെങ്കിലും മഞ്ജു വാര്യർ അഭിനയത്തിലേക്ക് തിരിച്ചു വന്നാൽ പൃഥ്വിക്ക് മഞ്ജുവിനെ വെച്ച് സിനിമ ചെയ്യണമെന്ന്. അതിനുള്ള ഉത്തരമായിരുന്നു ലൂസിഫറിലൂടെ നൽകിയത്.
30 കോടി ബഡ്ജറ്റിലാണ് ലൂസിഫർ നിർമ്മിച്ചത്. എന്നാൽ 170 കോടിക്കു മുകളിൽ ചിത്രത്തിന് കളക്ഷൻ നേടാൻ സാധിച്ചിട്ടുണ്ട്. ഇത്രയും വലിയ സ്റ്റാർ കാസ്റ്റിൽ ഒരുങ്ങിയ ചിത്രമായിട്ടു പോലും മോഹൻലാൽ എന്ന നടന്റെ പ്രകടനത്തിലൂടെയും പരിശ്രമത്തിലൂടെയുമാണ് ലൂസിഫർ വിജയിപ്പിക്കാൻ സാധിച്ചത് മുൻപൊരിക്കൽ പൃഥ്വിരാജ് തന്നെ പറഞ്ഞിരുന്നു


Click it and Unblock the Notifications